❤️ദേവൻ❤️part 24 [Ijasahammad] 116

ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയൊന്നു ചിരിച്ചു..

ഇത് വരെ എന്നിൽ കാണാത്ത എന്തെക്കെയോ അവൾ കണ്ടത് കൊണ്ടാകാം ആ കണ്ണിലും ഭയത്തിന്റെ ഒരംശം ഉണ്ടായിരുന്നില്ല…

ഫോൺ നീട്ടി ശബ്ദിച്ചു..

ബെഡിൽ ഇരുന്ന എനിക്ക് നേരെ കാവ്യ ഫോൺ നീട്ടി..

“പ്രണവ്..”

ഫോണിൽ ഒരിക്കൽ കൂടി ആ പേര് തെളിഞ്ഞു.

സന്തോഷം മാത്രം നിറഞ്ഞു പോയ്കൊണ്ടിരുന്ന ജീവിതം ഇത്രമേൽ വിരൂപമാക്കിയ ആ പേര്..

ഞാൻ ഫോൺ എടുത്തു..

“എങ്ങനെ ണ്ട് ഇപ്പൊ.. Are you alright??”

പതിവ് അന്വേഷണങ്ങൾ തുടർന്നു..

ഒടുവിൽ ആ ചോദ്യം ഉയർന്നു

“എവിടെ വെച്ചാ നമ്മൾ മീറ്റ് ചെയ്യണ്ടേ…?
ഇയാൾ സ്ഥലം തീരുമാനിച്ചോ..??”

ഞാൻ കാവ്യയെ ഒന്ന് നോക്കികൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റു..

” പ്രണവ് പറഞ്ഞോളൂ.. എന്തായാലും ഇവിടെ പറ്റത്തില്ലാടോ.. So വേറെ എവിടെയാണേലും ഓക്കെയാണ്…”

ആഗ്രഹിച്ചത് വീണു കിട്ടിയ ആഹ്ലാദതിമിർപ്പിൽ അവനെന്തെക്കെയോ പറഞ്ഞു കൊണ്ടിരിന്നു..

“അപ്പൊ തന്നെ ഫ്ലാറ്റിൽനിന്ന് പിക്ക് ചെയ്യല്ലേ ഞാൻ..”

വല്ലാത്തൊരു തരം
വികാരം എന്റെയുള്ളിൽ ഉയർന്നു പൊന്തിക്കൊണ്ടിരുന്നു..

ഭയത്തിനുമപ്പുറത്തു..
പകക്കുമപ്പുറത്തു..
മറ്റെന്തോ..

എന്നെ പിക്ക് ചെയ്യാൻ പറഞ്ഞു കൊണ്ട് ഫോൺ വെച്ചു..

 

ഒടുവിൽ അവന്റെ ആഗ്രഹം സഫലമാകാൻ പോകുകയാണെന്ന് അവൻ തെറ്റിദ്ധരിച്ചിരിക്കുന്നു..

വീണ്ടും ഞാനൊന്ന് ചിരിച്ചു..

റെഡി ആയി വരുമ്പോൾ കാവ്യയും ഒരുങ്ങി നിൽപ്പായിരുന്നു..

” അപ്പൊ എല്ലാം പറഞ്ഞ പോലെ…

ലൊക്കേഷൻ share ആക്കീട്ടുണ്ട്.. Message me if you need any help..”

അവളുടെ കൂടെ ചാനലിലെ ഒരു പയ്യൻ കൂടെയുണ്ടായിരുന്നു..

കാര്യമായി അവനൊന്നും അറിയില്ല.. എങ്കിലും വിശ്വസിക്കാവുന്നവനാണെന്നു തോന്നി..

മുടി വിടർത്തിയിട്ട് air pods ചെവിയിൽ തിരുകി ..

ബാഗിൽ എന്തെക്കെയോ എടുത്തു വച്ചു..

എന്നത്തേയും പോലെ ഫ്ലാറ്റിനു താഴോട്ട് വരുമ്പോ കാറുമായി അവൻ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു…

കാറിലോട്ട് കയറിയതും അവനൊന്നു ചിരിച്ചു..

തിരിച്ചു ഞാനും..

” സെയിം ഓഫീസ് റൂട്ട് വേണ്ടാ.. നമുക്ക് വേറെ ഒരു പ്ലേസ് ണ്ട്… പോയാലോ … ”

11 Comments

  1. ??????????♀️

    വീണ്ടും മുങ്ങിയാ ??….. ഈ കഥ ഒന്നു നന്നായി അവസാനിപ്പിക്കോ ? …. തിരക്കിൽ ആണോ????

    1. ഇന്ന് പോസ്റ്റ്‌ ചെയ്യും.. നാളെ വരും ന്ന് കരുതുന്നു…

  2. ❤❤❤❤❤

  3. നല്ലയൊരു പാർട്ടായിരുന്നു……♥️♥️ ഇത്ര സമയം കഴിഞ്ഞും ആ എഴുത്തിനു ഒരു മാറ്റവും ഉണ്ടായിട്ടില്ല ♥️♥️

    എനിക്ക് doubt ഉണ്ടായിരുന്നു ദേവൻ വരും എന്ന് എന്തായാലും അത് നന്നായി ♥️♥️

    അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണം

    1. ഒടുവിൽ വായിച്ചു അല്ലേ ?..

      ഈ വരികൾകൊരായിരം നന്ദി..❤️✨️

  4. അഗ്നിദേവ്

    നല്ല ഒരു കഥ എഴുതിയിട് അവസാനിപ്പിക്കാതെ പോയതിൽ കുറച് കലിപ്പിൽ ആയിരുന്നു ഞാൻ. എന്തായാലും വന്നുവല്ലോ സന്തോഷം. അടുത്ത പാർട്ട് വേഗം തരണേ കട്ട വെയ്റ്റിംഗ്.

    1. എത്രേം വേഗം തരാട്ടോ.. ❤️✌?

  5. അടുത്ത പാർട്ട് വേഗം തരോ അത് പറ എന്നിട്ട് ബാക്കി വായിക്കാം?

    1. ???yesss

  6. Ini kanilla ennu karuthi.kollam ending part ennu kanum

    1. കഴിയുന്നതും വേഗം തരാൻ നോക്കാം ബ്രോ.. ✌?❤️

Comments are closed.