❤❤ഇങ്ങനെയും ഒരു പ്രണയം❤❤ [നളൻ] 144

ഞാൻ എഡിന്നും…

 

നീ ആ പത്രം മുഴുവൻ തിന്ന് തീർക്കുവോ…. രാവിലെ തന്നെ ഒന്ന് കോട്ടം എന്ന് വിചാരിച് ഞാൻ ചോദിച്ചു..

 

കലിപ്പിച് ഒരു നോട്ടം മാത്രേ തിരിച്ചു കിട്ടിയോള്ളൂ…..അവൾ എഴുനേറ്റ് പോകുകയും ചെയ്തു.

 

രാവിലെ ഒന്ന് ചൊറിയാന്ന് വിചാരിച്ചതാ ഏറ്റില്ല…

 

താഴെ കിടന്ന പത്രം ചുമ്മാ മരിച്ചുനോക്കിയപോളാണ് കണ്ണൂർ യൂണിവേഴ്സിറ്റി ക്ലാസ്സ്‌ അടുത്ത ആഴ്ച തൊടങ്ങും എന്ന് കാണുന്നത്. കോളേജ് ലൈഫിനെ കുറിച്ച് നല്ല പ്രേതീക്ഷ ഉള്ളതുക്കണ്ട് തന്നെ അത് കണ്ടപ്പോ നല്ല സന്തോഷം ആയി… കോളേജ് ലൈഫ് എന്ന് പറഞ്ഞ പണ്ടുമുതലേ ആഗ്രഹിക്കുന്ന ഒന്നായിരുന്നു…. ഈ സിനിമേലൊക്കെ കണ്ടിട്ടേ…

 

ഒരു ഓട്ടോ വരുന്ന ഒച്ച കേട്ടപ്പോളാണ് ഞാൻ ചിന്തയിൽ നിന്ന് ഉണരുന്നത്. ഓട്ടോയിൽ വേറെ ആരും അല്ല അച്ഛനാണ്.. അച്ഛൻ ഓട്ടോ ഡ്രൈവർ ആണ് രാവിലെ ഇവടോ ഓട്ടം പോയിട്ട് വരുന്നതാണ് പുള്ളി..

 

ഇന്ന് നേരത്തെ ആണല്ലോ…. അച്ഛന്റെ വക പുച്ഛം കലർന്ന ചോദ്യം…

 

ഒരു വളിച്ച ചിരിയും ചിരിച്ച് ഒരു തോർത്തും എടുത്ത് നേരെ കുളിക്കാൻ പോയി പതിനഞ്ചു സെന്റ് സ്ഥലം ആണ് ഞങ്ങളുടേത് അതിനോട് ചേർന്ന് ഒരു വലിയ പറമ്പാണ്. ഒരു അമേരിക്കൻ അച്ചായന്റെ അതിന്റെ നോട്ടവും അച്ഛനാണ് അതുകൊണ്ട് തന്നെ അവിടുത്തെ വിലകളും മറ്റും ഞങ്ങൾക്ക് എടുക്കാം പറമ്പ് വൃത്തി ആയി ശൂക്ഷിച്ചാൽ മതി പിന്നെ പണി എടുക്കാൻ ഒക്കെ ഒള്ള പൈസ അയാൾ അയച്ചു തരും….

 

ആ പറമ്പിലാണ് ഞാൻ പതിവായി കുളിക്കാൻ പോകുന്നത് പറമ്പിന്റെ നടുക്ക് ഒരു കുളം ഒണ്ട് അതിലാണ് എന്റെ കുളി….

 

ഓ…. എന്നെ കുറിച്ച് പറയാൻ മറന്നു ഞാൻ കിരൺ എല്ലാരും കിച്ചുന്ന് വിളിക്കും ഇപ്പൊ പ്ലസ്ടു കഴിഞ്ഞ് നില്കുന്നു. ഞാൻ പൊതുവെ ഒതുങ്ങിയ സ്വഭാവം ആണ് വളരെ അടുപ്പം ഒള്ള ആളുകളോട് ഒരുപാട് സംസാരിക്കും അല്ലാതെ എല്ലാരോടും കമ്പനി ആകുന്ന ഒരു ക്യാറക്ടർ അല്ല എന്റേത്. അതുകൊണ്ട് തന്നെ എനിക്ക് കൂട്ടുകാരും കൊറവായിരുന്നു. പെൺകുട്ടികളോട് മിണ്ടാൻ എനിക്ക് എന്തോ ചമ്മൽ ആയിരിന്നു. ഇപ്പം നിങ്ങൾ ഓർക്കും പേടി ആയിരിക്കും എന്ന്. അങ്ങനെ പേടി ഒന്നും ഇല്ല ആ ഫീലിംഗ് എങ്ങനെ പറയണം എന്ന് അറിയില്ല ഒരുതരം മടി പോലെ. അതുപോലെ അപരിചിതരോട് സംസാരിക്കാനും എനിക്ക് അത്ര താല്പര്യം ഒണ്ടാരുന്നില്ല. പിന്നെ നാട്ടുകാർക്കും വീട്ടുകാർക്കും എന്നെ കുറിച്ച് യാതൊരു പരാതിയും ഇല്ല വീട്ടിൽ കാണിക്കുന്ന ചറിയ കുരുത്തക്കേടും അനുസരണകെടും ഒഴിവാക്കിയാൽ ഞാൻ ഡീസന്റ് ആണ്….

ഇനി എന്റെ പ്ലസ്ടു കാലഘട്ടത്തെ കുറിച്ച് കൊറച്ചു പറയാം. സാധാരണ എല്ലാരും പോകുന്നത് പോലെ തന്നെ നാട്ടിലെ രണ്ട് കൂട്ടുകാരുടെ കൂടെ ആയിരിന്നു ഞാൻ അപ്ലിക്കേഷൻ കൊടുക്കാനും മറ്റും പോയത് ഞങ്ങൾക്ക് ഒരേ സ്കൂളിൽ അഡ്മിഷൻ കിട്ടുകയും ചെയ്തു. കോമേഴ്‌സ് ആണ് ഞങ്ങൾ എടുത്തത്.

ഞാൻ അങ്ങനെ വായ്‌നോക്കി അല്ലെങ്കിലും സൗന്ദര്യം അശ്വതിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. അതായത് പെൺകുട്ടികളെ നോക്കും എന്നല്ലാതെ അവരെ കൊത്തിവലിക്കുന്ന സോഭാവം എനിക്ക് ഇല്ലാരുന്നു.

 

ആദ്യത്തെ ഒന്നുരണ്ട് മാസം സാധാരണ രീതിയിൽ പോയി ഞാൻ അതികം ആരോടും കമ്പനി ഒന്നും ആയില്ലാരുന്നു എന്റെ അടുത്ത് ഇരിക്കുന്ന കൂട്ടുകാരോടല്ലാതെ അങ്ങോട്ട് പോയി സംസാരിക്കുക ഒന്നും ഇല്ലാരുന്നു. എന്നാൽ ആരേലും എന്നോട് സംസാരിക്കാൻ വന്നാൽ ഞാൻ നന്നായി തന്നെ അവരോട് സംസാരിക്കുവായിരുന്നു.

 

ഞാൻ ക്ലാസ്സിൽ ഇരിക്കുന്നതും എഴുതുന്നതും ഒക്കെ കാണുമ്പോൾ ഞാൻ ഒരു പടുപ്പി ആണ് എന്നായിരുന്നു എല്ലാരുടെയും വിശ്വാസം. ഒരു ക്ലാസ്സ്‌ ടെസ്റ്റ്‌ മാത്രം മതിയാരുന്നു അതൊക്കെ മാറ്റി മറിക്കാൻ. ഞാൻ സാധാരണ പോലെ തന്നെ എട്ടുനെലെ പൊട്ടി.

 

ഇതൊക്കെ സാധാരണ ആണെന്ന് ബാക്കി ഒള്ളോർക്ക് അറിയില്ലല്ലോ…

 

18 Comments

  1. Bro നല്ല തുടക്കം ഇതുതന്നെ തുടരട്ടെ
    Full support

  2. Nannayittund. Page kootti veendum varuka. Wtg 4 nxt part…

  3. നല്ല തുടക്കം ബാക്കികൂടെ പോന്നോട്ടെ… ♥♥♥♥

  4. Bakki ezhuthu brooo✊❤️

    1. Submit ചെയ്തിട്ടുണ്ട്

  5. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    നല്ല തുടക്കം…..സഹോ….തുടരുക…❤️❤️❤️
    ///ഞാൻ അതികം ആരോടും കമ്പനി ഒന്നും ആയില്ലാരുന്നു എന്റെ അടുത്ത് ഇരിക്കുന്ന കൂട്ടുകാരോടല്ലാതെ അങ്ങോട്ട് പോയി സംസാരിക്കുക ഒന്നും ഇല്ലാരുന്നു. എന്നാൽ ആരേലും എന്നോട് സംസാരിക്കാൻ വന്നാൽ ഞാൻ നന്നായി തന്നെ അവരോട് സംസാരിക്കുവായിരുന്നു.///

    ഞാനും ഇങ്ങനെ തന്നാ….. വിട്ടിൽ ബന്ധുക്കൾ വന്നാൽ പോലും ഞാൻ എനിക്കറിയൂലെങ്കിൽ അവരോട് അങ്ങോട്ട് പോയി മിണ്ടൂല…..അതിനോക്കെ അമ്മേടെ വയീന്ന് എന്തോരം ചീത്ത കേട്ടേക്കുന്നു…???
    സ്നേഹത്തോടെ ഹൃദയം ❤️?

  6. കർണ്ണൻ (സൂര്യപുത്രൻ )

    നല്ലതുടക്കം ബ്രോ തുടരുക

  7. Good ?

  8. തുടക്കം കൊള്ളാം ബാക്കി പോരട്ടെ….. ?

    1. ഇന്ന് സബ്‌മിറ്റ് ചെയ്യും

  9. കൊള്ളാം നല്ല തുടക്കം ❤❤❤????

Comments are closed.