❣️LIFE PARTNER❣️ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 377

“നീ വല്ലതും കഴിച്ചായിരുന്നോ മോളെ??”

“കുറച്ചു മുമ്പല്ലേ ചോര് കഴിച്ചത്??”

“അത് എപ്പോ?? അതൊക്കെ ദഹിച്ചു കാണും. ഇനി നാളെ രാവിലെ വരെ ഇരിക്കാനുള്ളതല്ലേ??”

“എന്റെ പൊന്നമ്മ എനിക്ക് വിശപ്പില്ലാന്നേ. അഥവാ വിശക്കുന്നെ അതപ്പോ നോക്കാം.”

“പറഞ്ഞ കേക്കില്ലല്ലോ! ക്യാന്റീനിന്ന് എന്തേലും വാങ്ങിച്ച് കഴിക്ക്. പൈസ വല്ലതും വേണോ??”

“വേണ്ടമ്മ. പിന്നെ ലക്ഷ്മി കുട്ടിക്ക് പാല് കാച്ചി വച്ചിട്ടുണ്ട്, ചൂടായോണ്ട കൊടുക്കാത്തെ. അതൊന്ന് എടുത്ത് കൊടുത്തേക്കണേ. ശെരി അമ്മ, ടാ ഞാൻ ഇറങ്ങുവാണേ.”

“ഞാൻ കൊണ്ടാക്കി തരാം ചേച്ചി.”

“പൊന്ന് മോനെ വേണ്ട. നീ ഈ കാലൻ വണ്ടി കൊണ്ട് മാറ്റി മനുഷ്യർക്ക് ഇരുന്ന് പോവാൻ പറ്റുന്നൊന്ന് വാങ്ങ്. അപ്പൊ ഞാൻ വരാം.”

പുറത്തേക്കിറങ്ങിയ ചേച്ചി എന്തോ മറന്ന പോലെ വീണ്ടും അകത്തേക്കോടി കേറി. നേരെ ഓടി ചെന്നത് ലക്ഷ്മിയുടെ അടുത്തേക്ക്! ഇതെന്ത് കൂത്ത് എന്ന രീതിയില് ഞാനും അമ്മയും മുഖത്തോട് മുഖം നോക്കി നിന്നു.

“മോളോട് പറഞ്ഞില്ല!”

തിരിച്ചിറക്കി വന്ന ചേച്ചി അതും പറഞ്ഞ് ഒന്നൂടെ ഞങ്ങളെ നോക്കിയ ശേഷം പോയി. ഇനി രണ്ട് bus കിട്ടിട്ട് വേണം അങ്ങേത്താൻ.

“വാടാ എടുത്തതൊക്കെ മോളെ കാട്ടിട്ട് വരാം.”

അമ്മ ധൃതി പിടിച്ച് ഉള്ളിലേക്ക് പോയി, പിന്നാലെ ഞാനും.

“മോളെ….”

“അമ്മേ….”

അമ്മയുടെ വിളി കേട്ടതും നിറഞ്ഞ പുഞ്ചിരിയോടെ അവളെഴുന്നേൽക്കാൻ ശ്രമിച്ചു.

“അമ്മ പിടിക്കാടാ…”

13 Comments

  1. NITHIN RAJAGOPAL

    ❣️

  2. ?✨P????????????_P?✨❤️

    ?❤️

  3. നിധീഷ്

    ❤❤❤

  4. Aliyaa mate kadha s2 irakk bro love story anadha penukutti ille peru maran adha ingne paryane ithu continue…

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      എഴുതി തുടങ്ങിട്ടില്ല bro…. ഇപ്പൊ തന്നെ ഹൃദയബന്ധം ഉണ്ട് life partner ഉണ്ട്. അതെല്ലാം തിർത്തിട്ടെ S2 എഴുതൂ. അതെപ്പോഴാണെന്ന് അറിയില്ല. പക്ഷെ ഒന്ന് പറയാം യക്ഷിയെ പ്രണയിച്ചവൻ S2 ഉണ്ടാവും….! ഇപ്പോഴും ആ കഥയെ ഓർത്തിരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വല്യ സന്തോഷം…

      ??????

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ❣️❣️❣️❣️

  5. ജിമ്പ്രൂട്ടൻ

    ഹൃദയ ബന്ധം എന്തായി ബ്രോ

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ഉടനെ ഉണ്ടാവും bro…..!

  6. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????thanks bro

  7. Nice

  8. കുഞ്ഞളിയൻ

    NYC bro

Comments are closed.