❣️LIFE PARTNER❣️ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 377

പിന്നമ്മയും ഒന്നും പറഞ്ഞില്ല. ബില്ലും അടച്ച് ഞങ്ങൾ ഇറങ്ങി. കുറച്ച് നടന്നപ്പോ തന്നെ ഒഴിഞ്ഞോരോട്ടോ വന്നു. സാധാരണ എവിടേലും പോകുവാണേ ഗോവിന്ദൻ മാമയെ വിളിക്കൂ. പക്ഷെ പുള്ളിക്കൊരു പ്രശ്നം ഉണ്ട്, കൊന്ന് കളഞ്ഞാലും ഞങ്ങടെന്ന് പൈസ വാങ്ങില്ല. എന്നാൽ വാങ്ങിച്ചില്ലേ ബലമായി പോക്കറ്റിലേക്ക് വച്ചു കൊടുക്കും അതാണ് അമ്മയുടെ സ്വഭാവം. മാമൻ എവിടോ ഓട്ടം പോയെക്കുവാ അല്ലായിരുന്നെ പുള്ളിയെ വിളിക്കൂ!

വീടെത്തിയപ്പോ അഞ്ചര മണി.

“നിങ്ങളെന്താ ഇത്ര താമസിച്ചേ??”

മുറിയിൽ നിന്നിറങ്ങി വരുന്നതിനൊപ്പം ചേച്ചി ചോദിച്ചു.

“ഭയങ്കര തിരക്കായിരുന്നു.”

“അത്രക്ക് തെരക്കോ അതും അറഫാൻ ടെക്സ്റ്റൈൽസിലോ??”

“അതിന് ഞങ്ങൾ അറഫാനിയിൽ അല്ല കല്യാണിലാ പോയേ!”

“ഓഹ് അങ്ങനെ പറ. എന്നിട്ടേന്തൊക്കെ എടുത്തു??”

“ഞാനൊന്നും കണ്ടില്ലേ എല്ലാം എടുത്തത് മാതാവാ.”

“എനിക്ക് വല്ലതും എടുത്തായിരുന്നോ??”

“നിനക്ക് എടുക്കാണ്ടിരിക്കോ മോളെ??”

“ഈ അമ്മയോട് എത്ര പറഞ്ഞാലും കേക്കില്ല, അമ്മ ഇപ്പൊ തന്നെ stand ഉം അലമാരയും നിറഞ്ഞു.”

“അതൊന്നും സാരല്ല. ഒരു സാരീം രണ്ട് ചുരുതാറും തന്നല്ലോ?? അഡ്ജസ്റ്റ് ചെയ്യാം.”

“അമ്മയോട് പറഞ്ഞിട്ടും വല്യ കാര്യല്ല. ഞാനിറങ്ങുവാണേ. ഇനിയിപ്പോ നാളെ രാവിലെ വന്നിട്ട് നോക്കാം!”

13 Comments

  1. NITHIN RAJAGOPAL

    ❣️

  2. ?✨P????????????_P?✨❤️

    ?❤️

  3. നിധീഷ്

    ❤❤❤

  4. Aliyaa mate kadha s2 irakk bro love story anadha penukutti ille peru maran adha ingne paryane ithu continue…

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      എഴുതി തുടങ്ങിട്ടില്ല bro…. ഇപ്പൊ തന്നെ ഹൃദയബന്ധം ഉണ്ട് life partner ഉണ്ട്. അതെല്ലാം തിർത്തിട്ടെ S2 എഴുതൂ. അതെപ്പോഴാണെന്ന് അറിയില്ല. പക്ഷെ ഒന്ന് പറയാം യക്ഷിയെ പ്രണയിച്ചവൻ S2 ഉണ്ടാവും….! ഇപ്പോഴും ആ കഥയെ ഓർത്തിരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വല്യ സന്തോഷം…

      ??????

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ❣️❣️❣️❣️

  5. ജിമ്പ്രൂട്ടൻ

    ഹൃദയ ബന്ധം എന്തായി ബ്രോ

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ഉടനെ ഉണ്ടാവും bro…..!

  6. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????thanks bro

  7. Nice

  8. കുഞ്ഞളിയൻ

    NYC bro

Comments are closed.