“മോനെ നീ പറഞ്ഞത് നേരാ. പെറ്റില്ലാന്നേയുള്ളൂ അവളെന്റെ മോള് തന്നെയാ. ഞാൻ പറഞ്ഞില്ലെടാ ആദ്യം കണ്ടപ്പോ തന്നെ എന്തോ ഒരാത്മ ബന്ധം ഉള്ള പോലെ. നിനക്കറിയോ ഇന്നലെ രാത്രി വേദന എടുത്ത് എന്റെ മോള് അമ്മേന്ന് വിളിച്ച് എന്നെ ചുറ്റിപ്പിടിച്ച കരഞ്ഞേ. വേദനിക്കുന്നു അമ്മേന്ന് പറഞ്ഞപ്പോ എന്റെ ചങ്ങ് പൊട്ടിപ്പോയി ശിവാ. ഞാൻ പറഞ്ഞിട്ടാണോ മോളെന്നെ അമ്മേന്ന് വിളിച്ചേ?? അല്ലല്ലോ, അതവളുടെ ഉള്ളിന്ന് വന്നതല്ലേ?? ഏതൊരമ്മയും ഇതുപോലൊരു മോളെ കിട്ടിയാൽ സ്നേഹിച്ചു പോവോടാ.”
പിന്നെ കൊറേ നേരമൊന്നും മിണ്ടില്ല. സന്തോഷത്തോടെയാ വീട്ടിന്നിറങ്ങിയെ. ഇപ്പോയെന്തോ വല്ലാത്ത സങ്കടം. അമ്മയെ നോക്കിയപ്പോ അമ്മക്കും സങ്കടം തന്നെ! അറഫാൻ ടെക്സ്റ്റൈൽസ് എത്തിട്ടും അമ്മ അങ്ങോട്ട് പോകാതെ നേരെ നടന്നു.
“ഏത് കടയിലാ അമ്മേ പോണേ??”
“കല്യാണീ പോവാം!”
“കല്യാണിലോ അപ്പൊ ഇനിയും നടക്കണോലോ?? വണ്ടി എടുത്താ മതിയായിരുന്നു!”
“വണ്ടിയെടുത്തിട്ട് മോനങ്ങ് ഒറ്റക്ക് പോവത്തെയുള്ളൂ. എനിക്കതി കേറാൻ പേടിയാന്ന് നിനക്കറിയാലോ?? നമ്മക്കിങ്ങനെ ഓരോന്ന് പറഞ്ഞ് നടന്നങ്ങ് പോവാന്നേ. തിരിച്ച് വരുമ്പോ ഓട്ടോ എങ്ങാനും വിളിക്കാം!”
കടയിൽ കയറിയ ശേഷം അമ്മ ലേഡീസ് സെക്ഷനിലോട്ട് പോയി. ഞാൻ പിന്നെ കൊറേ നേരം അവിടേം ഇവിടേം നോക്കി സമയം കളഞ്ഞു.
“ടാ നിയൊന്നും എടുക്കുന്നില്ലേ??”
“ഓഹ് ഇപ്പൊ തന്നെ ആവശ്യത്തിൽ കൂടുതലുണ്ട്. അമ്മ ചേച്ചിക്ക് വല്ലതും എടുത്തായിരുന്നോ??”
“അഹ്., ഒരു സാരിയും രണ്ട് ചുരുതാറും എടുത്തായിരുന്നു.”
“അമ്മക്കോ??”
“എനിക്കുമെടുത്തു. നിയൂടെ പോയി എന്തേലും നോക്കേടാ. ഇത് വരെ വന്നിട്ട് എല്ലാർക്കും എടുത്തു, നിനക്ക് മാത്രം എടുക്കാതിരുന്നാ എങ്ങനാ?? ചെല്ല് ചെന്ന് നോക്ക് എന്തേലും!”
അമ്മ നിര്ബന്ധിച്ചപ്പോ ഞാൻ മുകളിലേക്ക് കേറി ചെന്നു, അവിടെയാണ് mens wear ഉം, kids wear ഉം ഒക്കെ. ഒന്നും എടുക്കാൻ വേണ്ടിട്ടല്ല, ഇനിയിപ്പോ അമ്മ പറഞ്ഞിട്ട് നോക്കില്ലാന്ന് വേണ്ട!
“ഏയ്..ശിവാ…..”
❣️
?❤️
❤❤❤
Aliyaa mate kadha s2 irakk bro love story anadha penukutti ille peru maran adha ingne paryane ithu continue…
എഴുതി തുടങ്ങിട്ടില്ല bro…. ഇപ്പൊ തന്നെ ഹൃദയബന്ധം ഉണ്ട് life partner ഉണ്ട്. അതെല്ലാം തിർത്തിട്ടെ S2 എഴുതൂ. അതെപ്പോഴാണെന്ന് അറിയില്ല. പക്ഷെ ഒന്ന് പറയാം യക്ഷിയെ പ്രണയിച്ചവൻ S2 ഉണ്ടാവും….! ഇപ്പോഴും ആ കഥയെ ഓർത്തിരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വല്യ സന്തോഷം…
??????
????
❣️❣️❣️❣️
ഹൃദയ ബന്ധം എന്തായി ബ്രോ
ഉടനെ ഉണ്ടാവും bro…..!
???
????thanks bro
Nice
NYC bro