❣️LIFE PARTNER❣️ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 377

“ഞാൻ മറന്നിട്ടൊന്നുമില്ല. അതുകൊണ്ടല്ലേ എങ്ങും പോകാണ്ട് നേരത്തെ വീട്ടി കേറിയെ??”

“Mm. വെയിലൊന്നാറിട്ട് എറങ്ങാം പോരെ??”

“ഓ ആയിക്കോട്ടെ. ചേച്ചി എവിടെപ്പോയി അമ്മ??”

“അവള് മുറിയിലുണ്ടെടാ. ഇന്ന് ഹോസ്പിറ്റലിൽ നേരത്തെ പോണംന്ന് പറഞ്ഞായിരുന്നു.”

“അഹ് എന്നോടും പറഞ്ഞു.”

ചോർ കഴിച്ച് കഴിഞ്ഞ് വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ട് വെറുതെ ഫോണിൽ കുത്തിയിരുന്നു. അമ്മ ലക്ഷ്മിയുടെ കൂടെ തന്നുണ്ട്. അമ്മക്കൊരു മോളെ കിട്ടിയ സന്തോഷം, അവൾക്കൊരമ്മയെ കിട്ടിയ സന്തോഷം.!

“എന്നാ നമ്മക്കിറങ്ങാം ടാ??”

“അഹ്…..”

ഒരു മൂന്ന് മണിയോടെ ഞങ്ങൾ വീട്ടിന്നിറങ്ങി.

“മോള് പറയുവായിരുന്നു, ഡ്രെസ്സൊന്നും എടുക്കണ്ട വെറുതെ എന്തിനാ അവൾക്ക് വേണ്ടി പൈസ കളയണതെന്ന്!”

“എന്നിട്ടമ്മയെന്ത് പറഞ്ഞു??”

“നീയെന്റെ മോളാ നിനക്ക് വേണ്ടി പൈസ കളയുന്നതിൽ എനിക്ക് സന്തോഷേ ഉള്ളൂന്ന്.!”

ഏറെ സന്തോഷത്തോടെയാണ് അമ്മയത് പറഞ്ഞത്.

“എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല! എനിക്കെന്നല്ല ആർക്കും വിശ്വസിക്കാൻ പറ്റില്ല. രണ്ട് ദിവസം ആയിട്ടെ ഉള്ളൂ ലക്ഷ്മിയെ സ്വന്തം മോളെ പോലെ കാണണമെങ്കിൽ അതിനും വേണം അമ്മ ഒരു മനസ്സ്.”

13 Comments

  1. NITHIN RAJAGOPAL

    ❣️

  2. ?✨P????????????_P?✨❤️

    ?❤️

  3. നിധീഷ്

    ❤❤❤

  4. Aliyaa mate kadha s2 irakk bro love story anadha penukutti ille peru maran adha ingne paryane ithu continue…

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      എഴുതി തുടങ്ങിട്ടില്ല bro…. ഇപ്പൊ തന്നെ ഹൃദയബന്ധം ഉണ്ട് life partner ഉണ്ട്. അതെല്ലാം തിർത്തിട്ടെ S2 എഴുതൂ. അതെപ്പോഴാണെന്ന് അറിയില്ല. പക്ഷെ ഒന്ന് പറയാം യക്ഷിയെ പ്രണയിച്ചവൻ S2 ഉണ്ടാവും….! ഇപ്പോഴും ആ കഥയെ ഓർത്തിരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വല്യ സന്തോഷം…

      ??????

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ❣️❣️❣️❣️

  5. ജിമ്പ്രൂട്ടൻ

    ഹൃദയ ബന്ധം എന്തായി ബ്രോ

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ഉടനെ ഉണ്ടാവും bro…..!

  6. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????thanks bro

  7. Nice

  8. കുഞ്ഞളിയൻ

    NYC bro

Comments are closed.