തിരിഞ്ഞ് നടക്കുന്നതിനോടൊപ്പം ഒരു അശരീരി കണക്കെ ചേച്ചി പറഞ്ഞത് എന്നെ കുറിച്ചാണെന്ന് മനസ്സിലാക്കാൻ അതികം സമയം വേണ്ടി വന്നില്ല….!
“ശിവാ മോനെ ടാ…. എന്ത് ഉറക്കവാടാ ഇത്?? എണീറ്റേ….”
അമ്മയുടെ വിളി കേട്ടാണ് പിന്നെ ഞാനെഴുന്നേക്കുന്നെ. എപ്പഴ വന്ന് കിടന്നതെന്ന് പോലും ഓരോര്മയും ഇല്ല. എത്രയോ ദിവസത്തിന് ശേഷമാ ദുസ്വപ്നമൊന്നും കാണാതെ സമാധാനത്തോടെ ഉറങ്ങുന്നത്.
“വാ എണിക്ക്. ഉച്ചക്കൊന്നും കഴിച്ചില്ലല്ലോ?? സാധാരണ നീ ഉച്ചക്കിങ്ങനെ ഉറങ്ങില്ലല്ലോ എന്ത് പറ്റിടാ വയ്യേ നിനക്ക്??”
“അയ്യോ ഒന്നൂല്ലാമ്മേ. അമ്മ വല്ലതും എടുത്ത് വയ്ക്ക്. ഞാൻ മുഖം കഴുകിട്ട് വരാം.”
എന്നെ നോക്കി ചിരിച്ച ശേഷം അമ്മ മുറി വിട്ട് പോയി. ഞാനും പിന്നെ മുഖോക്കെ കഴുകി ഹാളിലേക്ക് ചെന്ന് അമ്മയെടുത്ത് വച്ച ചോര് കഴിക്കാനിരുന്നു.
“ലക്ഷ്മി കഴിച്ചോ അമ്മേ??”
“അഹ് ഞങ്ങള് ഒരുമിച്ചാ കഴിച്ചേ!”
“ഞങ്ങളോ??”
“Mm. ഞാനും ശിവാനിയും മോളും!”
“എന്നിട്ടെന്താ എന്നെ കൂടി വിളിക്കാത്തെ??”
“വിളിച്ചില്ലാന്നോ, ഞാനും ശിവാനിയും മാറി മാറി എത്ര തവണ വിളിച്ചെന്നോ?? കുംഭകർണ്ണന്റെ ഉറക്കോലെ!”
“സത്യത്തിൽ എനിക്കുമൊരു ഓർമയും ഇല്ലായിരുന്നമ്മാ, ഞാൻ എപ്പളാ പോയി കിടന്നെന്ന് പോലും അറിയില്ല. മരിച്ച് കെടന്നുറങ്ങി.”
“Mm. ഞാൻ രാവിലെ നിന്നോടൊരു കാര്യം പറഞ്ഞായിരുന്നു മറന്നോ ആവോ??”
❣️
?❤️
❤❤❤
Aliyaa mate kadha s2 irakk bro love story anadha penukutti ille peru maran adha ingne paryane ithu continue…
എഴുതി തുടങ്ങിട്ടില്ല bro…. ഇപ്പൊ തന്നെ ഹൃദയബന്ധം ഉണ്ട് life partner ഉണ്ട്. അതെല്ലാം തിർത്തിട്ടെ S2 എഴുതൂ. അതെപ്പോഴാണെന്ന് അറിയില്ല. പക്ഷെ ഒന്ന് പറയാം യക്ഷിയെ പ്രണയിച്ചവൻ S2 ഉണ്ടാവും….! ഇപ്പോഴും ആ കഥയെ ഓർത്തിരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വല്യ സന്തോഷം…
??????
????
❣️❣️❣️❣️
ഹൃദയ ബന്ധം എന്തായി ബ്രോ
ഉടനെ ഉണ്ടാവും bro…..!
???
????thanks bro
Nice
NYC bro