❣️LIFE PARTNER❣️ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 377

“പിന്നേം കൊറേ സംസാരിച്ചു. പിന്നില്ലേ ചേച്ചിയും അമ്മയുമൊക്കെ എന്നെ മോളെന്നാ വിളിക്കണേ!”

അത് പറയുമ്പോ അവളുടെ വാക്കുകൾ മുറിഞ്ഞുപ്പോയി.

“അതെന്താ അങ്ങനെ വിളിക്കുന്നതിന്‌ എന്തേലും കുഴപ്പം ഉണ്ടോ??”

“കുഴപ്പോ നിക്ക് സന്തോഷേ ഉളളൂ. ന്റെ സീതമ്മയല്ലാണ്ട് എന്നെ മോളെന്നാരും വിളിച്ചിട്ടില്ലേട്ടാ.”

“ഇനിയെന്നും മോളെന്ന് വിളിക്കാൻ എന്റമ്മയും ചേച്ചിയും ഉണ്ട്. അയ്യോ അല്ല നിന്റേം കൂടി അമ്മയും ചേച്ചിയും!”

ഞാനത് പറയുമ്പോ അവൾ കരയാൻ തുടങ്ങി. പക്ഷെ ആ കണ്ണീര് സന്തോഷത്തിന്റെതായിരുന്നു.

“മതി കരഞ്ഞത് ഞാനീ ഡ്രെസ്സൊക്കെ ഒന്ന് മാറ്റിയിട്ടിട്ട് വരാട്ടോ.”

“Mm.”

“കരയാതെ!”

അവളുടെ കണ്ണൂനിര് തുടച്ച ശേഷം ഞാനെന്റെ മുറിയിലേക്ക് പോയി. ഡ്രെസ്സും മാറ്റി തിരിച്ചിറങ്ങിയതും മുന്നിൽ തന്നെ നിക്കുന്നു ചേച്ചി.

“ചേച്ചി എപ്പോ വന്നൂ??”

“അതിന് ഞാനെങ്ങും പോയില്ലല്ലോ!”

“അല്ല ഇങ്ങോട്ട്…??”

“ഓഹ് അതോ ഞാൻ ഇത്രയും നേരം കൊച്ചിന്റെ കൂടെ തന്നെയുണ്ടായിരുന്നു. ദേ ഒരഞ്ചു മിനിറ്റ് മുൻപ് ഫോൺ ring ചെയ്യുന്ന കേട്ട് മുറിയിലേക്ക് പോയതാ. ഹോസ്പിറ്റലീന്നാ വിളിച്ചേ. ഇന്നെനിക്ക് നേരത്തെ ചെല്ലണം. മോളോട് അത് പറയാൻ വേണ്ടി അങ്ങോട്ട് ചെന്നപ്പളാ നീ അവിടെ നിക്കണ കാണാണേ. എന്താ മോനെ എപ്പോ നോക്കിയാലും നീയവിടെ ആണല്ലോ??”

“അത് പിന്നെ ഞാൻ പോയിട്ട് ഇപ്പൊ വന്നേയുള്ളൂ. അവളെ കാണണോന്ന് തോന്നി അതാ.”

“Mm. അമ്മയോട് എത്ര പറഞ്ഞാലും കേക്കില്ല, ഈ വാതില് ഇങ്ങനെ തുറന്ന് മലർത്തി ഇടരുതെന്ന്! പണ്ടത്തെ കാലമൊന്നുമല്ല. എപ്പോഴാ കള്ളന്മാര് വരുവാ പോവുവാ എന്ന് ദൈവത്തിന് മാത്രേ അറിയൂ.”

13 Comments

  1. NITHIN RAJAGOPAL

    ❣️

  2. ?✨P????????????_P?✨❤️

    ?❤️

  3. നിധീഷ്

    ❤❤❤

  4. Aliyaa mate kadha s2 irakk bro love story anadha penukutti ille peru maran adha ingne paryane ithu continue…

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      എഴുതി തുടങ്ങിട്ടില്ല bro…. ഇപ്പൊ തന്നെ ഹൃദയബന്ധം ഉണ്ട് life partner ഉണ്ട്. അതെല്ലാം തിർത്തിട്ടെ S2 എഴുതൂ. അതെപ്പോഴാണെന്ന് അറിയില്ല. പക്ഷെ ഒന്ന് പറയാം യക്ഷിയെ പ്രണയിച്ചവൻ S2 ഉണ്ടാവും….! ഇപ്പോഴും ആ കഥയെ ഓർത്തിരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വല്യ സന്തോഷം…

      ??????

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ❣️❣️❣️❣️

  5. ജിമ്പ്രൂട്ടൻ

    ഹൃദയ ബന്ധം എന്തായി ബ്രോ

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ഉടനെ ഉണ്ടാവും bro…..!

  6. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????thanks bro

  7. Nice

  8. കുഞ്ഞളിയൻ

    NYC bro

Comments are closed.