അവളുടെ കണ്ണുനീരും തുടച്ച് നെറ്റിയിലൊരുമ്മയും കൊടുത്ത് അമ്മ വെളിയിലേക്ക് പോയി. ഞാൻ ബെണ്ടിലേക്കിരുന്നു. അവളെന്നെ നോക്കി ചിരിക്കാനായി ശ്രമിച്ചു പക്ഷെ ആ ചിരിയിലും അവൾ തോറ്റ് പോയി. പിന്നും അവളുടെ മുഖത്ത് കാർമേഘങ്ങൾ വന്ന് മൂടാൻ തുടങ്ങി.
“ദേ പാലിന് ഇപ്പോഴും ചെറിയ ചൂടുണ്ട്. ഇനിയും ഇരുന്ന പച്ചവെള്ളം പോലാവും. അതിന് മുന്നേയെടുത്ത് കുടിച്ചേ. പാലൊക്കെ കുടിച്ച് കഴിഞ്ഞിട്ട് ബാക്കി കരയാം. വേണൊങ്ങി ഞാനുമൊരു കമ്പനി തരാം കരയാൻ!”
എന്റെ ഉദ്ദേശം പോലെ തന്നെ ഞാൻ പറഞ്ഞത് കേട്ടവൾ ചിരിച്ചു. ആ ചിരിയിൽ അവൾ ജയിച്ചിരുന്നു.
“Mm കുടിക്ക്.”
ഞാൻ പാലെടുത്തവളുടെ കൈയിൽ കൊടുത്തു. അതിന്റെ നിറം കണ്ടാണെന്ന് തോന്നുന്നു, വീണ്ടും അവളുടെ മുഖം മാറി.
“നിന്നെ കൊണ്ട് തോറ്റല്ലോ എന്റെ ലക്ഷ്മി.”
“ഇതൊക്കെ ഞാ…ഞാൻ ആദ്യയിട്ടാ….”
“എനിക്കറിയാം. ഞാൻ പറഞ്ഞിട്ടില്ലേ അതൊക്കെ അവിടെ. ഇവിടെ ഒത്തിരി സ്നേഹം, നല്ല food, നല്ല dress എല്ലാം കിട്ടും. അതില് സന്തോഷിക്ക്യ അല്ലെ വേണ്ടത്! അല്ലാതെ ഇങ്ങനെ കരയണത് എന്തിനാ??”
മറുപടി പറയാൻ അവൾക്ക് വാക്കുകൾ ഇല്ലായിരുന്നു.
“ഞാനൊരു കാര്യം പറയട്ടെ??”
“Mm…”
“അമ്മ നിന്നെ സ്വന്തം മകളായിട്ടാ കണ്ടേക്കുന്നെ. ചേച്ചിയാണേ സ്വന്തം അനിയത്തിയെ പോലെയും. അപ്പൊ നീയുമവരെ അങ്ങനെ തന്നല്ലേ സ്നേഹിക്കേണ്ടേ??”
“ഞാനങ്ങനെ തന്നെയാ ചേട്ടാ അവരേം സ്നേഹിക്കുന്നെ!”
“ആണല്ലോ, അപ്പൊ അവരിനി എന്ത് വാങ്ങി തന്നാലും സന്തോഷത്തോടെ വേണം അത് സ്വികരിക്കാൻ. മനസ്സിലായോ??”
“Mm….”
❣️
?❤️
❤❤❤
Aliyaa mate kadha s2 irakk bro love story anadha penukutti ille peru maran adha ingne paryane ithu continue…
എഴുതി തുടങ്ങിട്ടില്ല bro…. ഇപ്പൊ തന്നെ ഹൃദയബന്ധം ഉണ്ട് life partner ഉണ്ട്. അതെല്ലാം തിർത്തിട്ടെ S2 എഴുതൂ. അതെപ്പോഴാണെന്ന് അറിയില്ല. പക്ഷെ ഒന്ന് പറയാം യക്ഷിയെ പ്രണയിച്ചവൻ S2 ഉണ്ടാവും….! ഇപ്പോഴും ആ കഥയെ ഓർത്തിരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വല്യ സന്തോഷം…
??????
????
❣️❣️❣️❣️
ഹൃദയ ബന്ധം എന്തായി ബ്രോ
ഉടനെ ഉണ്ടാവും bro…..!
???
????thanks bro
Nice
NYC bro