❣️താലികെട്ട് ❣️- 1 [️Akku✨️] 170

ദൈവമേ…. ഈ അമ്മുമ്മയ്ക്ക് ഒരു ലഡ്ഡുവിന്റെ പാതി തരാതെ ഒരു രണ്ടു മൂന്നെണ്ണം ഒരുമിച്ചു വായിൽ വെച്ച് തന്നൂടെ??????? മനുഷ്യന് ഇവിടെ വിശന്നിട്ടു വയ്യ….????… നിച്ചു ആത്മ

അമ്മുമ്മ സന്തോഷത്തോടെ അവിടെ നിന്ന് മാറി…..

അവർക്ക് ശേഷം മധുരം കൊടുക്കാൻ വന്നത് നമ്മുടെ അച്ഛന്മാർ ആയിരുന്നു… അതായത് രാജശേഖർ, വിജയശേഖർ,അനന്തവർമ്മ …. മൂന്ന് പേരും അവർക്ക് മധുരം കൊടുത്തു….

മോളെ….. ഇനി മുതൽ നീ ഞങ്ങളുടെ മോളാണ്…. ???…. രാജശേഖർ

നിങ്ങളുടെ സന്തോഷം ആണ് ഞങ്ങളുടേയും സന്തോഷം… സംഭവിച്ചതെല്ലാം നല്ലതിനെന്ന് മാത്രം ചിന്തിക്കുക….. വിജയശേഖർ

രണ്ടുപ്പേരും എപ്പോഴും സന്തോഷകരമായിരിക്കണം, അതാണ് ഞങ്ങളുടെ ആഗ്രഹം…. അനന്തവർമ്മ

അടുത്തത് അമ്മമാരുടെ ഊഴം ആയിരുന്നു…..

ദൈവമേ ഈ പ്രാവശ്യം ബർഫി തന്നെ കിട്ടണേ. ലഡ്ഡു രണ്ടുപ്രാവശ്യം തിന്നതാ.???…. നിച്ചു ആത്മ

സുഭദ്ര ആദ്യം ലഡ്ഡു എടുത്തു, പക്ഷെ നിച്ചുവിന്റെ ബർഫിയിലേക്ക് നീളുന്ന കണ്ണുകൾ അവർ കാണുന്നുണ്ടായിരുന്നു… മൂന്ന് പേരും (സുഭദ്ര, സത്യഭാമ,ജയലക്ഷ്മി ) പരസ്പരം നോക്കി ചിരിച്ചുകൊണ്ട് ഒരാൾ ബർഫിയും, ഒരാൾ ജിലേബിയും, ഒരാൾ ഹൽവയും എടുത്തു….. നിച്ചുവിന്റെ മുഖം നൂറു വോൾട്ടിന്റെ ബൾബ് പോലെ തിളങ്ങി.അവർ മൂന്നുപ്പേരും അത് അവർക്ക് കൊടുത്തു…. സുഭദ്ര നിച്ചുവിന്റെ നെറ്റിയിൽ ഒരു ചുംബനവും കൊടുത്തു… ഒരു അമ്മയുടെ കരുതലോടെയുള്ള ചുംബനം…. നിച്ചുവിന്റെ കണ്ണുകൾ ഈ പ്രാവശ്യം അവൾ അറിയാതെ നിറഞ്ഞുവന്നു …

അരുത് മോളെ…. നിന്നെ ചേർത്തുപ്പിടിച്ചത് ഒരിക്കലും ഈ കണ്ണുകൾ നിറയാനല്ല , മറിച്ച് ഒരുപാട് സന്തോഷങ്ങൾ നിനക്ക് നല്കാൻ വേണ്ടിയാണ്.സുഭദ്ര രണ്ടു കൈകൊണ്ടും അവളുടെ മുഖത്ത് തലോടി…..

മോളെ…. സംഭവിച്ചതെല്ലാം വിധി മാത്രമല്ല.ഈ കല്യാണം തന്നെയാണ് നടക്കേണ്ടി ഇരുന്നത്. ദേവി നിനക്ക് നീട്ടിയ ജീവിതം… ഞങ്ങളൊക്കെ ഇല്ലേ നിന്റെ കൂടെ???… സത്യഭാമ

നിങ്ങൾ രണ്ടുപ്പേരും എന്തിനാ ഇങ്ങനെ ഇമോഷണൽ ആവുന്നേ???നിങ്ങൾ ഒന്ന് നീങ്ങിയെ. ശരിക്കും തല്ലിപ്പൊളി ആയി അവസാനിക്കേണ്ട കല്യാണം അല്ലായിരുന്നോ ഇത്??? ആഹ് കല്യാണം നമ്മൾ ശുഭം സബ്ടൈറ്റിൽ ഇട്ട് നമ്മൾ ഹാപ്പി എൻഡിങ് കൊടുത്തില്ലേ???നീ വാ തുറക്ക് മോളെ…അതും പറഞ്ഞു ജയലക്ഷ്മി ഒരു ഹൽവ കഷ്ണം കൂടിയെടുത്ത് നിച്ചുവിന്റെ വായിൽ വെച്ചുകൊടുത്തു….അവൾ സന്തോഷത്തോടെ അത് മുഴുവൻ കഴിച്ചു.

അമ്മേ,ഇനി മതി… ഒരുപാട് സമയമായി വന്നവർ എല്ലാം ഭക്ഷണം കഴിച്ചു…. ഇവർക്കും വിശക്കുന്നുണ്ടാവും,നമ്മുക്ക്…..ദക്ഷ് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്പേ നിച്ചു സോഫയിൽ നിന്ന് ചാടി എണീട്ടിരുന്നു…. പിന്നെ എന്തോ ഓർത്ത പോലെ അവൾ എല്ലാവരേയും നോക്കി …അവിടെ ഉള്ള എല്ലാവർക്കും കാര്യം അറിയാവുന്നതുകൊണ്ട് അവർ ഒരു ഭാവമാറ്റമില്ലാതെ ചിരിച്ചു …അവൾ ഒന്ന് ശ്വാസം വിട്ടുകൊണ്ട് ഒരു ചമ്മിയ ചിരി ചിരിച്ചു….

പക്ഷെ ഇതുകണ്ട് ഋതുവും പാറുവും പരസ്പരം നോക്കി, എന്നിട്ട് കണ്ണിൽ സ്റ്റാർ തെളിയിച്ചു നിച്ചുവിന് നേരെ തിരിഞ്ഞു.

എടേയ് ഇവൾ നമ്മുക്ക് പറ്റിയ നാത്തൂൻ തന്നെ.???… പാറു

ശരിയാ… “എന്തായാലും ആഹ് മധുരിമ തള്ള ആയിട്ടുള്ള ഏട്ടന്റെ കല്യാണം മുടങ്ങിയല്ലോ”…??? ആഹ് പെണ്ണുമ്പുള്ളയെ എങ്ങാനും ഏട്ടൻ കെട്ടിയിരുന്നെങ്കിൽ മിക്യവാറും അവളെ ഞാൻ തന്നെ കൊന്നേനെ.???…. ഋതു

രണ്ടുപ്പേരും തങ്ങൾക്ക് പറ്റിയ നാത്തൂനെ കണ്ടുപിടിച്ചത്തിലുള്ള സന്തോഷത്തിൽ ആയിരുന്നു… അവർ രണ്ടുപ്പേരും നിച്ചുവിന്റെ അപ്പുറവും ഇപ്പുറവും ആയി നിന്നു….. നിച്ചു ഇപ്പോഴാണ് രണ്ടുപ്പേരെയും കാണുന്നത്….

Welcome to ootty nice to meet you???….ഋതു

You too ???… നിച്ചു

Yes….???… പാറു

എടാ ദക്ഷേ നമ്മുടെ പുതിയ പെങ്ങളും വലിയ ബുദ്ധിയും വിവരവുമില്ലാത്ത കുട്ടിയാ….???, എന്തായാലും നന്നായി ഒരു നാത്തൂൻ പോര് ഒഴിവായി. ആഹ് മധുരിമ വല്ലതും ആയിരുന്നെങ്കിൽ മിക്യവാറും ഇവർ അവളെ തല്ലിക്കൊന്നേനെ.???….. അനു

ഇതേസമയം മൂന്ന് നാത്തൂന്മാരും മൂന്നുപ്പേരും പരസ്പരം കൈക്കൊടുത്തു….

എന്റെ ദേവി, ഒരു എന്റെ രണ്ട് കിളിപ്പോയ പെണ്മക്കൾക്കും നീ ഒരു കിളിപ്പോയ നാത്തൂനേ തന്നെ കൊടുത്തു…. ???…. ജയലക്ഷ്മി

സുഭദ്രയും സത്യഭാമായും പരസ്പരം നോക്കി പുഞ്ചിരി തൂകി….

വാ…..???… ദക്ഷ്

അവർ എല്ലാവരും സദ്യ ഒരുക്കിയിരിക്കുന്ന ഫുഡ്‌ ഏരിയയിലേക്ക് പോയി.നിച്ചുവും ഋതുവും പാറുവും ആദ്യമേ ഫുഡ്‌ ഏരിയയിലേക്ക് ഓടി… പക്ഷെ ഫുഡ്‌ ഏരിയയിയിലെ തിരക്ക് മുൻക്കൂട്ടി മനസ്സിൽ കണ്ട അനു ദക്ഷിനേയും വലിച്ചുകൊണ്ട് അതിലും വേഗത്തിൽ ഓടി….

ഇവർ എന്താ ഇതിനുമുമ്പ് ഭക്ഷണം കണ്ടിട്ടില്ലേ??????

ഇവരുടെ ഓട്ടം കണ്ടു വിവാഹം കൂടാൻ വന്ന കൂട്ടത്തിൽ ഉള്ള ഒരു ചേച്ചി അപ്പുറത്തിരിക്കുന്ന വേറെയൊരു ചേച്ചിയോട് കാര്യം ചോദിച്ചു…..ഇവരാണ് ആഹ് ചേച്ചിമാർ ?????

ആഹ്…അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ????ഇതെല്ലായിരുന്നു ശരിക്കുമുള്ള കല്യാണപ്പെണ്ണ്.ആദ്യം ഉറപ്പിച്ച കല്യാണം മുടങ്ങി.

നിക്ക് നിക്ക് നിക്ക്…..ഇതെങ്ങോട്ടാ കാട് കയറി പോകുന്നെ???? ഇവിടെ ഈ എഴുത്തുക്കാരൻ ഉള്ളപ്പോൾ നിങ്ങൾ കഥ പറയണ്ട.എന്റെ കഥ ഞാൻ പറയും.????

ഓഹ്.. വലിയ എഴുത്തുക്കാരൻ…???.. വാടി ഇവന്റെ കഥ അവനു ഇഷ്ടമുള്ള പോലെ പറയട്ടെ നമ്മുക്ക് പോയി വല്ലതും കഴിക്കാം….???

ഓഹ് ആയിക്കോട്ടെ.???…. ലെ ഞാൻ

വാ പിള്ളേരെ,ഞാൻ കഥ പറയാം.??? അതിനുവേണ്ടി നമ്മുക്ക് കുറച്ചു പിന്നിലോട്ട് സഞ്ചരിക്കാം ?‍♂️Come on follow me……

തുടരും……

⏳️⏳️⏳️⏳️⏳️⏳️⏳️⏳️⏳️⏳️⏳️⏳️⏳️⏳️⏳️