✨️അതിരൻ ✨️{VIRUS} 323

അതും പറഞ്ഞു ഹരീഷേട്ടൻ പോയി.

എന്തൊക്കെ പറഞ്ഞാലും അസ്‌ലം ഇക്ക എനിക്ക് ഒരു മൂത്ത ജേഷ്ഠൻ തന്നെയാണ് പുള്ളിയെ പിരിയുന്നതിൽ ഒരു വിഷമം, ഹരീഷ് ഏട്ടൻ പറഞ്ഞത് ആണ് ശെരി ഇക്കാക്ക് എന്നും ഇവിടെ കിടക്കാൻ പറ്റുല്ലല്ലോ.

അസ്‌ലം ഇക്കാനെയും ഹരീഷ് ഏട്ടനെയും കുറിച്ച് പറഞ്ഞു ബോർ അടിപിക്കുന്നില്ല ഇത് എന്റെ കഥ ആണ് അപ്പൊ ഇനി എന്നെ പരിചയ പെടുത്താം ഒപ്പം ഞാൻ എങ്ങനെ ഇവിടെ എത്തി എന്ന് കൂടെ പറയാം .

ഞാൻ രാമചന്ദ്രന്റെയും വൈദേഹിയുടെയും ഇളയ മകൻ “””” കാർത്തിക്ക് ….. “”””എന്റെ അച്ഛനും അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ് അത് കൊണ്ടു തന്നെ അവരെ അവരുടെ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു.

അച്ഛന്റെ ഫ്രണ്ട് സുധീവ് അങ്കിളാണ് അവർക്ക് വാടക വിട് എടുത്ത് കൊടുത്തതും ബിസിനസ്‌ ചെയ്യാൻ സഹായിച്ചതും. അങ്കിൾ കൊടുത്ത പൈസയും അമ്മയുടെ കുറച്ചു സ്വർണം പണയം വെച്ച് കിട്ടിയ പൈസ കൊണ്ടു ആണ് അച്ഛൻ ചെറിയ ഒരു സംരംഭം തുടങ്ങുന്നത് അത് പതിയെ വളർന്നു ഇപ്പൊ കേരളത്തിലെ ടോപ് ടെൻ ബിസിനസ്‌ ഗ്രൂപ്പിൽ ഒന്നായ RV ഗ്രൂപ്പ്‌ ഓഫ് ഇൻഡസ്ട്രിസായി നില്കുന്നു.

 

 

എനിക്ക് ഒരു ചേച്ചി കൂടി ഉണ്ട് ശ്രേയ എന്റെ ശ്രേയൂട്ടി എന്നെക്കാൾ നാലു വയസിനു മൂത്തതാണ്. ചേച്ചിയുടെ വിവഹം കഴിഞ്ഞു വിഷ്ണു അതാണ് അളിയന്റെ പേര്…. അളിയൻ എനിക്ക് ഒരു സൂഹൃത്തിനെ പോലെയാണ് . .

അച്ഛനെ കുറിച്ച് പറയുകയാണെങ്കിൽ ഇപ്പൊ അമ്പതിനോട് അടുത്ത് പ്രായം കാണും പക്ഷെ അത്രെ ഒന്നും തോന്നിക്കില്ല കൂടിപ്പോയാൽ ഒരു നാല്പത് ഒക്കെയേ പറയു… കൃത്യമായി ഡയറ്റ് ഒക്കെ നോക്കി വീട്ടിൽ തന്നെയുള്ള ജിമ്മിൽ വർക്ഔട് ഒക്കെ ചെയ്തു ഇപ്പോഴും ചെറുപ്പക്കാരനെ പോലെ ആണ് നടക്കുന്നത്.അമ്മയെ കുറിച്ച് പറയാൻ അധികമോന്നും തന്നെ ഇല്ല…. ലക്ഷ്മി ദേവി തന്നെ ആര് കണ്ടാലും നോക്കി പോകും അത്രക്ക് സൗന്ദര്യമാണ്. വയസു നാല്പത്തിയഞ്ചു കാണും എങ്കിലും ഒരു മുപ്പത്തിനാലു ഒക്കെയേ പറയു.

 

ഇവരുടെ രണ്ടു പേരുടെയും സൗന്ദര്യം ആണ് എനിക്ക് കിട്ടിയേക്കുന്നത് അമ്മയുടെ നിറവും അച്ഛന്റെ ശരീരപ്രകൃതിയും വീട്ടിൽ തന്നെ ജിം ഉള്ളത് കൊണ്ടു തന്നെ വർക്ക്‌ ഔട്ട്‌ ഒക്കെ ചെയ്യ്തു ബിൽഡ് ചെയ്ത ബോഡി…

കട്ട തടി എല്ലാം കൊണ്ടും ഒരു മോഡലിനെ പോലെയായിരുന്നു എന്നെ കാണാൻ.

പഠിത്തത്തിലും ബോക്സിങ്ങിലും മറ്റു അലമ്പുകൾക്കും ഞാൻ തന്നെ ആയിരുന്നു എന്റെ കൂട്ടുകാർക്ക് ഇടയിൽ മുൻപിൽ. ബി. കോം ന് യൂണിവേഴ്സിറ്റി ടോപ്പർ ആയിരുന്നു എന്നും പറഞ്ഞു ഞാൻ ഫുൾ ടൈം പഠിക്കുന്ന ബുജി ഒന്നും അല്ലായിരുന്നു. ക്യാറ്റ് എഴുതി കോഴിക്കോട് IIM ൽ എംബിഎക്ക് ചേർന്നപ്പോൾ മനസ്സിൽ അച്ഛന്റെ സഹായം ഇല്ലാതെ സ്വന്തമായി ഒരു ബിസിനസ്‌ തുടങ്ങണം എന്നതായിരുന്നു എന്റെ ആഗ്രഹം.

39 Comments

  1. ത്രിലോക്

    ഹായ് virus നല്ല തുടക്കം…. Keep going✌️✌️

  2. ❤❤❤❤❤

  3. പുതിയത് തുടങ്ങിയോ ?

    അറിഞ്ഞില്ല ആരും ഒന്നും പറഞ്ഞില്ല ?

    1. ? നിതീഷേട്ടൻ ?

      നീ പോടാ ചെറുക്ക ??????

  4. വിരഹ കാമുകൻ ???

    Starting pwoli❤?❤

  5. കൊള്ളാം.. നന്നായിട്ടുണ്ട്.. ❤❤❤❤

  6. തുടക്കം തന്നെ സൂപ്പർ ബ്രോ ബാക്കി ആയി കാത്തിരിക്കുന്നു ബ്രോ.

    1. താങ്ക്സ് ബ്രോ ???

      1. ️ഭദ്രദീപം ️ bakki ille

  7. Bro
    നല്ല തുടക്കം
    ഈ ഭാഗം നന്നായിട്ടുണ്ട് ?

    വെയിറ്റ് for next part ❤

  8. നല്ല കഥയാണ് ബട്ട് അഭിപ്രായങ്ങൾ ഒരുപാടു വന്നാൽ കഥ വരാൻ വൈകും അതി സൈറ്റ് ന്റെ പ്രത്യേകത ആണ്

    1. ??? i like that one, thanks broi ?

  9. Interesting ☺️ good work
    Pakshe engum thodeeppiykkaatha suspense ?

    1. Suspense ellathe nthu gum, kathakkoru gum okke vende

  10. ? നിതീഷേട്ടൻ ?

    Thudakkam nannayittund ??, ennalum engane jayilil ethi ? twist undakum lle ????. Aa malakhade perenthaa?

    Pinne bhadhra dheepam ennu varum, onnu ormippichennu mathram ?

    1. ട്വിസ്റ്റ്‌ ഒന്നുമില്ലാത്ത സാധാ ഒരു കഥയാ ?
      മാലാഖയെ കുറിച്ച് അടുത്തതിൽ അറിയാം..
      ഭദ്രദീപം വൈകും അത് പൊളിച്ചു എഴുതണം. പിന്നെ കുറച്ചു റിസർച്ച് ഉണ്ട്

      1. ? നിതീഷേട്ടൻ ?

        Bro yude soukaryam pole thannal mathi, story upeshikaruth

        1. താങ്ക്സ് ബ്രോ ???

  11. Thudakkam power aayittond bro keep going

    1. താങ്ക്സ് ഡാ ?

  12. Continue ??

  13. ഇത് ഇവിടെ മു൩് ഇട്ടിട്ടുണ്ടൊ?

    1. ഇവിടെ ഇട്ടിട്ടില്ല ?, വേറെ ഒരിടത് ഇട്ട് കോപ്പി റൈറ്റ് അക്കിട്ടുണ്ട് ?…

  14. ഇത് എവിടോ വായിച്ച പോലെ ഒരു ഓർമ….

    1. ഇതു വേറെ എവിടെയാ വായിച്ചേ ഒന്ന് ഓർത്തു നോക്ക്, rakshasaraman ന്റെ പ്രൊഫൈൽ ആണേൽ അത് ഞാനാണ്…

Comments are closed.