✝️The NUN 2✝️ (അപ്പു) 228

 

അവർ വീണ്ടും തിരിച്ച് മഠത്തിന്റെ മുന്നിലെത്തി അവിടെനിന്ന് മുകളിലേക്ക് കയറി സിസ്റ്ററുടെ മുറിയിലെത്തി… പക്ഷെ ആ മുറി പോലീസ് സീൽ ചെയ്തിരിക്കുകയായിരുന്നു… അതുകൊണ്ട് അച്ചൻ മുറിക്ക് അകത്ത് കയറാതെ ചുറ്റുപാടും നോക്കിക്കണ്ട് നടന്നു… ഇടക്കിടക്ക് ചില സ്ഥലത്ത് അച്ചൻ തുടർച്ചയായി നോക്കി നിൽക്കുന്നതും ആ സമയം മുഖത്തെ ചെറിയ ചിരി മായുന്നതും ഇടക്കിടെ വികാരിയച്ചൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

 

“അച്ചോ നമുക്ക് ആ ഓർഫണേജ് കൂടി ഒന്ന് കാണണം….!!” ഫാ. സ്റ്റീഫൻ പറഞ്ഞു..

 

“ആ അതിനെന്താ…. അച്ചന്റെ താമസം അവിടെയാണ് ശെരിയാക്കിയിരിക്കുന്നത് … മഠത്തിന്റെ പുറകിൽ തന്നെയാണ്….” ഫാ. ബെനടിക്ട് പറഞ്ഞു…

 

അങ്ങനെ സ്റ്റീഫൻ അച്ചന്റെ പെട്ടിയും ബാക്കി സാധനങ്ങളുമായി അവർ ഓർഫനെജിലേക്ക് നടന്നു… നടക്കുന്നതിനിടയിലും പലപ്പോഴും സ്റ്റീഫൻ അച്ചൻ തിരിഞ്ഞുനോക്കുന്നതും ഫാ. ബെനഡിക്ട് ശ്രദ്ധിച്ചിരുന്നു…

 

അങ്ങനെ അവർ ഓർഫനേജിൽ എത്തി അവിടെ ഉണ്ടായിരുന്ന കുട്ടികളെയും ജോലിക്കാരെയും അടക്കം എല്ലാവരെയും പരിചയപ്പെട്ടു… കുട്ടികളുടെ ആത്മീയ കാര്യങ്ങൾ ശ്രദ്ധിക്കാൻ എത്തിയ അച്ചൻ എന്നാണ് എല്ലാവരോടും പറഞ്ഞത്…

 

സ്റ്റീഫനച്ചന്റെ മനോഹരമായ പുഞ്ചിരിയും സ്നേഹനിർഭരമായ സംസാരവും കുട്ടികൾക്കെല്ലാം ഒരുപാട് ഇഷ്ടമായി…

 

എല്ലാം കഴിഞ്ഞ് അച്ചൻ തനിക്ക് വേണ്ടി തയ്യാറാക്കിയ മുറിയിലെത്തി… കൂടെ ബെനഡിക്ട് അച്ചനും ഉണ്ടായിരുന്നു…

 

“റീന സിസ്റ്ററുടെ മുറി ആയിരുന്നു ഇത്… സംസാരിക്കാവുന്ന അവസ്ഥ ആയതും സിസ്റ്റർ ആവശ്യപ്പെട്ട കാര്യങ്ങളിൽ ഒന്നായിരുന്നു ഈ മുറി മാറണമെന്ന്…!!” ബെനഡിക്ട് അച്ചൻ പറഞ്ഞു…

 

“ഞാനത് ചോദിക്കാൻ വിട്ടു… സിസ്റ്റർക്ക് ഇപ്പൊ എങ്ങനുണ്ട്…??”

 

“ഇപ്പൊ കുറച്ച് സംസാരിക്കാം പക്ഷെ സിസ്റ്റർക്ക് അതിന് തീരെ താല്പര്യമില്ല… പിന്നെ വീഴ്ചയിൽ വാരിയെല്ലിനും കൈക്കും കാലിനും എല്ലാം പൊട്ടലുണ്ട് പോരാത്തതിന് വോക്കൽക്കോർഡിനും എന്തൊക്കെയോ പറ്റിയിട്ടുണ്ട് അതെല്ലാം ശെരിയായിട്ടേ ഇനി ഹോസ്പിറ്റൽ വിടാൻ പറ്റുള്ളൂ…!!” അകത്തേക്ക് കയറാൻ വാതിൽ തുറന്നുകൊണ്ട് ഫാ. ബെനഡിക്ട് പറഞ്ഞു….

 

“അത് ചെയ്തവർക്കും വേണ്ടത് അത് തന്നെയാവണം….!!”… ചുറ്റും നോക്കി അകത്തേക്ക് കയറുന്നതിനിടയിൽ ഫാ. സ്റ്റീഫൻ പറഞ്ഞു…

 

57 Comments

  1. കിടിലം ഹൊറർ സ്റ്റോറി സൂപ്പർ അടുത്ത part എന്ന് വരും ബ്രോ waiting

    1. ഇന്നോ നാളെയോ ഇടാം bro കുറേ മാറ്റേണ്ടി വന്നു അതോണ്ട് നീണ്ട് പോവുന്നു

  2. കിടിലൻ കഥ കുറെ നാളായി കാത്തിരുന്ന ഒരു വലിയ ഹൊറർ ത്രില്ലർ ഇനിയും കൂടുതൽ പേടിക്കുന്ന പോലെ ഇടനേ… ഹൊറർ movies and ഹൊറർ കഥയും രാത്രി കാണണം വായിക്കണം എന്നലെ ഒരു ത്രില്ലുള്ളു ❤️❤️❤️❤️

    1. അടുത്ത ഭാഗത്ത് പേടിപ്പിക്കുന്നത് കുറവായിയിരിക്കും പക്ഷെ തുടർന്നുള്ളതിൽ എന്തായലും ഉണ്ടാവും… Keeep supporting bro❤❤❤

Comments are closed.