✝️The NUN 2✝️ (അപ്പു) 228

“അത് സാരമില്ലച്ചോ.. അച്ചന്റെ പേര്..??” സ്റ്റീഫൻ അച്ചൻ ചോദിച്ചു…

 

“ഞാൻ ഫാ. ബെനഡിക്ട്…. ഇത് ഇവിടത്തെ മദർ സുപ്പീരിയർ സിസ്റ്റർ ജോസഫൈൻ…!!” വികാരിയച്ചൻ അവരെയെല്ലാം പരിചയപ്പെടുത്തി… ഫാ. സ്റ്റീഫൻ അവർക്ക് എല്ലാവർക്കും സ്തുതിയും ഒരു പുഞ്ചിരിയും മാത്രം നൽകി…

 

“അച്ചോ എനിക്ക് ആ മരമൊന്ന് കാണണം…!!” ഇനിയെന്ത് എന്ന് ആലോചിച്ച് പരസ്പരം നോക്കിയ അവരോടായി സ്റ്റീഫൻ അച്ചൻ പറഞ്ഞു…

 

“അത് പുറകിലാണ് ഇതിലെ പോവാം…!!” മഠത്തിന്റെ വലത്ത് വശത്തേക്ക് കൈചൂണ്ടി ഫാ. ബെനഡിക്ട് പറഞ്ഞു…

 

വികാരിയച്ചൻ മുന്നിലും സ്റ്റീഫൻ അച്ചൻ പിന്നിലുമായി നടന്ന് തുടങ്ങിയപ്പോൾ മദറും അവർക്കൊപ്പം നടക്കാനൊരുങ്ങി…

 

“വേണ്ട മദർ… ഇവിടെ നിന്നോ ചുമ്മാ ഒന്ന് കാണാനാണ്.. ഞങ്ങൾ പെട്ടന്നിങ്ങ്‌ വരും… മദർ ഇവിടെ നിന്നോളൂ …!!” അത് കേട്ട് മദർ അവിടെ തന്നെ നിന്നു…. അവർ രണ്ടുപേരും മാത്രമായി നടന്നുതുടങ്ങി…

 

അങ്ങനെ അവർ ആ മഠം ചുറ്റി സങ്കീർത്തിക്ക് പിറകിലുള്ള ആ മരത്തിനടിയിൽ ചെന്നുനിന്നു…

 

“അച്ചനെന്ത് തോന്നുന്നു….? എന്താവും ആ സിസ്റ്റർക്ക് പറ്റിയത്…??” മരത്തിന് മുകളിലേക്ക് കുറച്ച് നേരം നോക്കി നിന്ന് സ്റ്റീഫൻ അച്ചൻ ചോദിച്ചു…

 

“അതൊരു ആത്മഹത്യ അല്ല…ഒരു മനുഷ്യൻ ചെയ്തതാണെന്ന് എനിക്ക് വിശ്വാസവുമില്ല… !!” അച്ചൻ പറഞ്ഞു തുടങ്ങിയത് കേട്ട് സ്റ്റീഫൻ അച്ചൻ അദ്ദേഹത്തെ നോക്കി…

 

“ഒരു പാവം സിസ്റ്ററായിരുന്നു അത്… സൺ‌ഡേക്ലാസ്സിലെ കുട്ടികൾക്കും ടീച്ചർമാർക്കും വലിയ കാര്യമായിരുന്നു… സിസ്റ്ററിന്റെ അപ്പൻ പണ്ട് ഈ ഇടവകക്കാരനായിരുന്നു.. പിന്നെ എന്തോ കാരണങ്ങൾ കൊണ്ട് ദൂരെ എങ്ങോട്ടോ പോയി.. മരിച്ച സിസ്റ്ററും ഒന്ന് രണ്ട് വയസ്സ് വരെ ഇവിടെ ആയിരുന്നു…അവസാനം ഇവിടെവെച്ചുതന്നെ….!!”

 

ബെനഡിക്ട് അച്ചൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സ്റ്റീഫൻ അച്ചന്റെ നോട്ടം തനിക്ക് പുറകിലേക്കാണെന്ന് തോന്നിയ അച്ചനും പുറകിലേക്ക് ഒന്ന് നോക്കി…

 

“എന്താ അച്ചോ..??” ബെനഡിക്ട് അച്ചൻ ചോദിച്ചു

 

“ഏയ്യ് ഒന്നുമില്ല.. നമുക്ക് സിസ്റ്ററിന്റെ മുറി ഒന്ന് കാണാം…!!” സ്റ്റീഫൻ അച്ചൻ പറഞ്ഞു…

 

“അത് മുകളിലാണ്… നമുക്ക് അങ്ങോട്ട് പോവാം…!!” ഫാ. ബെനഡിക്ട് മറുപടി പറഞ്ഞു..

 

57 Comments

  1. കിടിലം ഹൊറർ സ്റ്റോറി സൂപ്പർ അടുത്ത part എന്ന് വരും ബ്രോ waiting

    1. ഇന്നോ നാളെയോ ഇടാം bro കുറേ മാറ്റേണ്ടി വന്നു അതോണ്ട് നീണ്ട് പോവുന്നു

  2. കിടിലൻ കഥ കുറെ നാളായി കാത്തിരുന്ന ഒരു വലിയ ഹൊറർ ത്രില്ലർ ഇനിയും കൂടുതൽ പേടിക്കുന്ന പോലെ ഇടനേ… ഹൊറർ movies and ഹൊറർ കഥയും രാത്രി കാണണം വായിക്കണം എന്നലെ ഒരു ത്രില്ലുള്ളു ❤️❤️❤️❤️

    1. അടുത്ത ഭാഗത്ത് പേടിപ്പിക്കുന്നത് കുറവായിയിരിക്കും പക്ഷെ തുടർന്നുള്ളതിൽ എന്തായലും ഉണ്ടാവും… Keeep supporting bro❤❤❤

Comments are closed.