✝️The NUN 2✝️ (അപ്പു) 228

 

അന്നത്തെ സംഭവത്തിന്‌ ശേഷം ഒരാഴ്ച കഴിഞ്ഞ് ബിഷപ്പ് ഹൌസിൽ പീറ്റർ പിതാവ് പ്രാതൽ കഴിക്കാൻ ഇരിക്കുകയായിരുന്നു… കൂടെ മറ്റൊരു വൈദീകനും ഉണ്ട്‌… ഒരു മുപ്പത്തഞ്ച് വയസ്സ് തോന്നിക്കുന്ന സുമുഖനായ ഒരു അച്ചൻ… അദ്ദേഹം വെള്ള നിറത്തിലുള്ള ലോഹയാണ് ധരിച്ചിരുന്നത്… ആരെയും ആകർഷിക്കാൻ പോന്ന പൌരുഷവും സൗന്ദര്യവും ആ മുഖത്ത് ഉണ്ടായിരുന്നു…

 

“ഞാൻ ഏൽപ്പിക്കുന്ന ജോലിയും അച്ചൻ പോവാൻ പോവുന്ന സ്ഥലവും ഒരിക്കലും ചെറുതായി കാണരുത്…!!” കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ശ്രദ്ധ മാറ്റാതെ പിതാവ് അദ്ദേഹത്തോട് പറഞ്ഞു… ആ വൈദീകൻ പിതാവിനെ നോക്കി ശ്രദ്ധയോടെ അത് കേട്ടു…

 

“അച്ചൻ ഇക്കാര്യത്തിൽ വളരെ പ്രകത്ഭനാണെന്ന് എനിക്കറിയാം… പക്ഷെ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത പല അനുഭവങ്ങളും അച്ചന് അവിടെ നിന്ന് ഉണ്ടാവും….!!” പിതാവ് കഴിക്കുന്നത് നിർത്തി അച്ചനെ നോക്കി…

 

“വീണ്ടും വീണ്ടുമിത് പറയുന്നത് പ്രായത്തിന്റെ പ്രശ്നം കൊണ്ടല്ല…. മരണക്കുഴിയിലേക്കാണ് ഞാൻ അച്ചനെ അയക്കുന്നത്… പ്രാർത്ഥിക്കുക… പൗരോഹിത്യ വൃതങ്ങൾ കാത്തുസൂക്ഷിക്കുക…!! ദൈവം കൂടെ ഉണ്ടാവും..!!”

 

പിതാവ് വളരെ നിസ്സഹായതയോടെയാണത് അദ്ദേഹത്തോട് പറഞ്ഞത്…. ആ കണ്ണുകളിലെ സ്നേഹവും കരുതലും മനസിലായ ആ അച്ചൻ പിതാവിന്റെ വലത്ത് കയ്യിൽ അദ്ദേഹത്തിന്റെ വലത്ത് കൈ ചേർത്ത് വെച്ചു….

 

“എനിക്കറിയാം പിതാവേ… പറഞ്ഞതെല്ലാം എനിക്ക് ഓർമ്മയുണ്ട്… ദുഷ്ടശക്തികൾക്ക് മേൽ ദൈവത്തിന് അധികാരമുള്ളിടത്തോളം കാലം നമ്മൾ തോൽക്കില്ല…. ഇനി അപകടമൊന്നും സംഭവിക്കുകയുമില്ല… ഇത് എന്റെ വാക്ക്..!!”

 

ആ വൃദ്ധനായ ദൈവദാസന്റെ കണ്ണിലെ പ്രതീക്ഷയുടെ നാളമായിരുന്നു ആ വൈദീകൻ…. അന്ന് ആ വിശ്വാസം ഊട്ടിയുറപ്പിക്കപ്പെട്ടു….

 

 

ബിഷപ്പ് ഹൌസിൽ നിന്ന് ഇറങ്ങിയ ആ വൈദീകൻ മഠത്തിലേക്കാണ് ആദ്യം പോയത്….

 

ബിഷപ്പ് ഹൌസിൽ നിന്ന് നേരത്തെ അറിയിച്ചതനുസരിച്ച് പള്ളിയിലെ വികാരിയച്ചനും മഠത്തിലെ സിസ്റ്റേഴ്സും അദ്ദേഹത്തെ കാത്ത് മഠത്തിന് മുന്നിൽ തന്നെയുണ്ടായിരുന്നു… അദ്ദേഹം ആ മഠത്തിൽ വന്നെത്തി…

 

“ഫാ. സ്റ്റീഫൻ….??” മഠത്തിലേക്ക് വന്ന വൈദീകനോട് വികാരിയച്ചൻ ചെറിയൊരു സംശയത്തോടെ ചോദിച്ചു…

 

“അതേ… സ്റ്റീഫൻ കോളിൻസ്…!!” അദ്ദേഹം സ്വാതവേയുള്ള ഒരു പുഞ്ചിരിയോടെ മറുപടിനൽകി…

 

“Welcome ഫാദർ… സോറി ഞാനിതുവരെ കണ്ടിട്ടില്ല അതുകൊണ്ടാണ് ചോദിച്ചത്…!!” വികാരിയച്ചൻ കുറച്ച് വിനയത്തോടെ പറഞ്ഞു…

 

57 Comments

  1. കിടിലം ഹൊറർ സ്റ്റോറി സൂപ്പർ അടുത്ത part എന്ന് വരും ബ്രോ waiting

    1. ഇന്നോ നാളെയോ ഇടാം bro കുറേ മാറ്റേണ്ടി വന്നു അതോണ്ട് നീണ്ട് പോവുന്നു

  2. കിടിലൻ കഥ കുറെ നാളായി കാത്തിരുന്ന ഒരു വലിയ ഹൊറർ ത്രില്ലർ ഇനിയും കൂടുതൽ പേടിക്കുന്ന പോലെ ഇടനേ… ഹൊറർ movies and ഹൊറർ കഥയും രാത്രി കാണണം വായിക്കണം എന്നലെ ഒരു ത്രില്ലുള്ളു ❤️❤️❤️❤️

    1. അടുത്ത ഭാഗത്ത് പേടിപ്പിക്കുന്നത് കുറവായിയിരിക്കും പക്ഷെ തുടർന്നുള്ളതിൽ എന്തായലും ഉണ്ടാവും… Keeep supporting bro❤❤❤

Comments are closed.