✝️The NUN 2✝️ (അപ്പു) 228

“മദറിന് എന്ത് തോന്നുന്നു….!!” അച്ചൻ ചോദിച്ചു…

 

“അച്ചന് തോന്നിയത് തന്നെ… അത്രയും വലിയ രൂപം തനിയെ തിരിഞ്ഞ് നിലത്ത് വീഴുക എന്നൊക്കെ പറഞ്ഞാൽ അരുതാത്ത കാര്യങ്ങളെല്ലാം സംശയിക്കാം… അച്ചൻ എന്താ ചെയ്യാൻ ഉദ്ദേശിക്കുന്നത്…??” അച്ചന്റെ മനസ് വായിച്ചതുപോലെ മദർ പറഞ്ഞു…

 

“ഇത് ആദ്യ സംഭവമല്ല… തുടങ്ങിയിട്ട് കുറച്ച് നാളായി… പള്ളിയിലും ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഞാനതൊന്നും ആരോടും പറഞ്ഞില്ലെന്നേ ഉള്ളൂ… ഇന്ന് എന്തായാലും ബിഷപ്പ്ഹൌസിൽ ഒന്ന് പോണം അപ്പൊ ഇക്കാര്യങ്ങളും അവിടെ അറിയിക്കാം.. പിതാവ് എന്തെങ്കിലും വഴി കാണും…!!” അച്ചൻ പറഞ്ഞു…

 

അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ ഒരു പോലീസ് ജീപ്പ് വന്നുനിന്നു… അതിൽ നിന്ന് ഒരു S.I യും രണ്ട് കോൺസ്റ്റബിൾസും ഇറങ്ങി അവരുടെ അടുത്തേക്ക് വന്നു…

 

“Good morning മദർ ഞാൻ സബ്ഇൻസ്‌പെക്ടർ സൂരജ്… സിസ്റ്റർ റീനയുടെ അപകടത്തെപ്പറ്റി അന്വേഷിക്കാൻ വന്നതാണ്… ഞാൻ ഹോസ്പിറ്റലിൽ പോയിരുന്നു അപ്പോഴാണ് അവർ പറഞ്ഞത് നിങ്ങൾ ഇങ്ങോട്ട് പൊന്നുവെന്ന്…!!” സൂരജ് പറഞ്ഞു…

 

“വരൂ സർ മുറിയിലേക്ക് ഇരിക്കാം…!!” മദർ അദ്ദേഹത്തെ ഗസ്റ്റ് റൂമിലേക്ക് ക്ഷണിച്ചു…

 

“വേണ്ട മദർ സമയമില്ല… ഞങ്ങൾക്ക് അപകടം നടന്ന സ്ഥലം ഒന്ന് കാണണം കൂടെ സിസ്റ്റർ റീന താമസിച്ചിരുന്ന മുറിയും… പിന്നെ വേണ്ടിവന്നാൽ ചിലരെ ചോദ്യം ചെയ്യാനും ഉണ്ട്‌….!!” സൂരജ് അച്ചനെയും മദറിനെയും നോക്കി പറഞ്ഞു… മദർ ഒന്നും പറഞ്ഞില്ല…

 

“എന്നാ ഞാനിറങ്ങട്ടെ മദർ.. ഉച്ചക്ക് മുൻപ് ബിഷപ്പ് ഹൌസിൽ എത്തണം….!!” അച്ചൻ മദറിനോടാണ് പറഞ്ഞതെങ്കിലും നോക്കിയത് സൂരജിനെയാണ്…

 

അയാൾ സംശയത്തോടെ നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല… മദർ അവരെ കൂട്ടിക്കൊണ്ട് രണ്ടാംനിലയിലേക്ക് പോയി… അച്ചൻ തന്റെ കാറിനടുത്തേക്കും നടന്നു….

 

57 Comments

  1. കിടിലം ഹൊറർ സ്റ്റോറി സൂപ്പർ അടുത്ത part എന്ന് വരും ബ്രോ waiting

    1. ഇന്നോ നാളെയോ ഇടാം bro കുറേ മാറ്റേണ്ടി വന്നു അതോണ്ട് നീണ്ട് പോവുന്നു

  2. കിടിലൻ കഥ കുറെ നാളായി കാത്തിരുന്ന ഒരു വലിയ ഹൊറർ ത്രില്ലർ ഇനിയും കൂടുതൽ പേടിക്കുന്ന പോലെ ഇടനേ… ഹൊറർ movies and ഹൊറർ കഥയും രാത്രി കാണണം വായിക്കണം എന്നലെ ഒരു ത്രില്ലുള്ളു ❤️❤️❤️❤️

    1. അടുത്ത ഭാഗത്ത് പേടിപ്പിക്കുന്നത് കുറവായിയിരിക്കും പക്ഷെ തുടർന്നുള്ളതിൽ എന്തായലും ഉണ്ടാവും… Keeep supporting bro❤❤❤

Comments are closed.