✝️The NUN 2✝️ (അപ്പു) 228

ബെനഡിക്ട് അച്ചൻ വേഗം തന്നെ കണ്ണടച്ച് പ്രാർത്ഥിച്ചു… അൽപസമയം കഴിഞ്ഞ് മുന്നിൽ വലിയൊരു പ്രകാശം പോലെ തോന്നിയ സമയത്ത് അച്ചൻ കണ്ണുതുറന്നു…

 

ആ സമയം മുന്നിൽ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു അതേ സമയം സങ്കടകരവും …. സുന്ദരിയായിരുന്ന, തനിക്ക് ഏറെ പരിചിതയായിരുന്ന സിസ്റ്റർ റോസ്മേരിയുടെ ആത്മാവ്…. എത്രത്തോളം വിരൂപയാകാമോ അത്രത്തോളം വിരൂപയായിരുന്നു അവരുടെ രൂപം… ബെനഡിക്ട് അച്ചൻ സങ്കടപ്പെടണോ ഭയപ്പെടണോ എന്നറിയാത്ത അവസ്ഥയിലായിപ്പോയി….

 

“കുറച്ച് നേരത്തേക്കെങ്കിലും എന്നെ അവിടെനിന്ന് മോചിപ്പിച്ചതിന് നന്ദിയുണ്ട്….!!” ആ ആത്മാവ് പറഞ്ഞു…

 

മുഖത്ത് നോക്കാതെ, നേരെയെങ്കിലും മറ്റേതോ സ്ഥലത്ത് ദൃഷ്ടിയുറപ്പിച്ചാണ് ആ ആത്മാവ് സംസാരിച്ചത്… ശബ്ദം വളരെ വികലമായിരുന്നു…

 

“എന്താണ് എന്നോട് പറയാനുള്ളത്…!!” സ്റ്റീഫൻ അച്ചൻ വളരെ ഗൗരവത്തോടെ ചോദിച്ചു…

 

“രക്ഷപെടുക….. കഴിയുന്നതും വേഗത്തിൽ… നരകം ആർക്ക് വേണ്ടിയും അതിന്റെ വാതിൽ തുറക്കും… അതിന് അർഹതപ്പെട്ടവരെ ആ വഴിക്ക് വിടുക… അവർക്ക് രക്ഷയില്ല… രക്ഷിക്കാൻ നോക്കിയാൽ ആ വഴിയേ നീയും വരും… ഇത് എന്റെ വാക്കല്ല…!!”

 

“പിന്നെ ആരുടെ താക്കീതാണിത്….??”

 

സിസ്റ്ററുടെ ആത്മാവ് മറുപടിയൊന്നും നൽകിയില്ല… അതിനെന്നല്ല പിന്നീട് ഫാ. സ്റ്റീഫൻ ചോദിച്ച ഒരു ചോദ്യത്തിനും ആ ആത്മാവ് മറുപടി കൊടുത്തില്ല… പക്ഷെ അവസാനം പറഞ്ഞയക്കുന്നതിന് തൊട്ട് മുൻപ് ഒരു കാര്യം പറഞ്ഞു…

 

“യാതൊരുവിധത്തിലും നിങ്ങളെ സഹായിക്കാൻ എനിക്കാനുവാദമില്ല.. പക്ഷെ ഒരു കാര്യം ഞാൻ പറഞ്ഞുതരാം…!! അവളെ പിടിച്ചുകെട്ടാനുള്ള ഒരേയൊരു വഴി…..”

 

“എന്താണത്…!!”

 

“രക്തം….”

 

കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് ആ ആത്മാവ് അപ്രത്യക്ഷയായി… രണ്ട് വൈദീകരും പരസ്പരം നോക്കി…

 

‘രക്തം…!!’ അവർ ഇരുവരും അത് മനസ്സിൽ ആവർത്തിച്ചു… അതിനോടൊപ്പം ഒരു ചോദ്യവും സ്വയം ചോദിച്ചു…

 

‘ആരുടെ രക്തം….??’

 

(തുടരും…..)

 

57 Comments

  1. കിടിലം ഹൊറർ സ്റ്റോറി സൂപ്പർ അടുത്ത part എന്ന് വരും ബ്രോ waiting

    1. ഇന്നോ നാളെയോ ഇടാം bro കുറേ മാറ്റേണ്ടി വന്നു അതോണ്ട് നീണ്ട് പോവുന്നു

  2. കിടിലൻ കഥ കുറെ നാളായി കാത്തിരുന്ന ഒരു വലിയ ഹൊറർ ത്രില്ലർ ഇനിയും കൂടുതൽ പേടിക്കുന്ന പോലെ ഇടനേ… ഹൊറർ movies and ഹൊറർ കഥയും രാത്രി കാണണം വായിക്കണം എന്നലെ ഒരു ത്രില്ലുള്ളു ❤️❤️❤️❤️

    1. അടുത്ത ഭാഗത്ത് പേടിപ്പിക്കുന്നത് കുറവായിയിരിക്കും പക്ഷെ തുടർന്നുള്ളതിൽ എന്തായലും ഉണ്ടാവും… Keeep supporting bro❤❤❤

Comments are closed.