✝️The NUN 2✝️ (അപ്പു) 228

സ്റ്റീഫൻ അച്ചൻ അദ്ദേഹത്തിന്റെ തലയിൽ കൈവെച്ച് പ്രാർത്ഥിച്ച് ഹനാൻ വെള്ളം തലയിൽ തളിച്ചു… ശേഷം പെട്ടിയിൽ നിന്ന് ഒരു stole കൂടി എടുത്ത് ബെനഡിക്ട് അച്ചന്റെ തലയിൽ വെച്ച് മൗനമായി പ്രാർത്ഥിച്ച് അച്ചന്റെ കയ്യിൽ കൊടുത്തു… ബെനഡിക്ട് അച്ചൻ അത് വാങ്ങിയിട്ട് സ്റ്റീഫൻ അച്ചനെ നോക്കി…

 

“എഴുന്നേൽക്ക് ….!” അദ്ദേഹം കല്പ്പിച്ചു… അച്ചൻ എഴുന്നേറ്റു…

 

“പ്രാർത്ഥന മാത്രം മനസ്സിൽ നിറച്ച് ഇത് ധരിക്കുക… മറ്റൊന്നും ശ്രദ്ധിക്കരുത്… നമ്മൾ ആർക്കുവേണ്ടിയാണോ ഇവിടെ വന്നത് അയാളെ മാത്രം ശ്രവിക്കുക… പറയുന്നത് ശ്രദ്ധിച്ച് കേൾക്കുക… ഭയം മനസ്സിൽ നിന്ന് കളയുക….!!” സ്റ്റീഫൻ അച്ചൻ പറഞ്ഞു…. ഫാ. ബെൻഡിക്ട് അതെല്ലാം ശ്രദ്ധിച്ച് കേട്ടു… സ്റ്റീഫൻ അച്ചൻ വീണ്ടും അദ്ദേഹത്തിന്റെ തലയിൽ കൈവെച്ചു….

 

“ദൈവമേ…. അങ്ങയുടെ രാജകീയ, പൗരോഹിത്യ, പ്രവാചക ദൗത്യങ്ങൾ പേറുന്ന ഈ ദൈവദാസന് ഈ മണിക്കൂറിൽ അങ്ങയുടെ കാവൽമാലാഖമാർ കൂട്ടായിരിക്കട്ടെ…!!” മുകളിലേക്ക് നോക്കി അത്രയും പറഞ്ഞശേഷം സ്റ്റീഫൻ അച്ചൻ അത് ധരിക്കാൻ ആവശ്യപ്പെട്ടു… ബെനഡിക്ട് അച്ചൻ അത് ധരിച്ചു…

 

ശേഷം അദ്ദേഹം വീണ്ടും സിസ്റ്ററുടെ കുഴിമാടത്തിന് മുന്നിൽ മുട്ടുകുത്തി കൈകൾ മുകളിലേക്കുയർത്തി ബെനഡിക്ട് അച്ചന് അത്ര പരിചിതമല്ലാത്ത ഏതോ ഒരു ഭാഷയിൽ എന്തൊക്കെയോ പ്രാർത്ഥനകൾ ചൊല്ലി…

 

പിന്നിൽ എന്തോ അനങ്ങുന്നത് പോലെ തോന്നിയ ബെനഡിക്ട് അച്ചൻ ആ സമയം വെറുതെ ഒന്ന് ചുറ്റും നോക്കി… അവിടം മുഴുവൻ ഒരു പ്രത്യേക പ്രകാശം തങ്ങിനിൽക്കുന്നു… കണ്ണുകൾക്ക് കൂടുതൽ തെളിമ വന്നതുപോലെ… അവിടെ കല്ലറകൾക്ക് മുകളിലും മണ്ണിലും അങ്ങിങ്ങായി തങ്ങളെ തുറിച്ചു നോക്കി നിൽക്കുന്ന കുറച്ചുപേർ… ചിലരെ തനിക്ക് അറിയാമോ… ആ മുഖങ്ങൾ…എവിടെയോ കണ്ടുമറന്നപോലെ…. അവർ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്…

 

പെട്ടന്ന് അദ്ദേഹത്തിന് സ്റ്റീഫനച്ചന്റെ വാക്കുകൾ ഓർമ്മവന്നു…

 

‘ആർക്കുവേണ്ടിയാണോ വന്നത് അയാളെ മാത്രം ശ്രവിക്കുക…. ‘

 

57 Comments

  1. കിടിലം ഹൊറർ സ്റ്റോറി സൂപ്പർ അടുത്ത part എന്ന് വരും ബ്രോ waiting

    1. ഇന്നോ നാളെയോ ഇടാം bro കുറേ മാറ്റേണ്ടി വന്നു അതോണ്ട് നീണ്ട് പോവുന്നു

  2. കിടിലൻ കഥ കുറെ നാളായി കാത്തിരുന്ന ഒരു വലിയ ഹൊറർ ത്രില്ലർ ഇനിയും കൂടുതൽ പേടിക്കുന്ന പോലെ ഇടനേ… ഹൊറർ movies and ഹൊറർ കഥയും രാത്രി കാണണം വായിക്കണം എന്നലെ ഒരു ത്രില്ലുള്ളു ❤️❤️❤️❤️

    1. അടുത്ത ഭാഗത്ത് പേടിപ്പിക്കുന്നത് കുറവായിയിരിക്കും പക്ഷെ തുടർന്നുള്ളതിൽ എന്തായലും ഉണ്ടാവും… Keeep supporting bro❤❤❤

Comments are closed.