അന്ന് രാത്രി ഏറെ വൈകി ബെനഡിക്ട് അച്ചന്റെ മേടയിൽ നിന്നാണ് രണ്ടുപേരും സെമിത്തേരിയിലേക്ക് പോയത്…. സ്റ്റീഫൻ അച്ചൻ കൂടെയുള്ളതായിരുന്നു ബെനഡിക്ട് അച്ചന്റെ ഏക ആശ്വാസം…
സ്റ്റീഫൻ അച്ചന്റെ കയ്യിൽ ഒരു സമചതുരത്തിലുള്ള മരപെട്ടിയുണ്ടായിരുന്നു… അതെന്തിനുള്ളതാണ് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ബെനഡിക്ട് അച്ചൻ അത് വേണ്ടന്ന് വെച്ചു…
അങ്ങനെ രാത്രിയിൽ അവർ പള്ളിസെമിത്തേരിയിൽ എത്തി…
സെമിത്തേരിയുടെ കിഴക്കേ അറ്റത്തുള്ള ഒരു പവർ ലൈറ്റ് മാത്രമാണ് അവിടെയുള്ള ഏക വെളിച്ചം… സിസ്റ്ററെ അടക്കിയിരിക്കുന്നത് പടിഞ്ഞാറ് ഭാഗത്തും… അതുകൊണ്ടുതന്നെ അത്ര വെളിച്ചം ആ ഭാഗത്ത് ഉണ്ടായിരുന്നില്ല…
നിലംപറ്റെ കിടക്കുന്നത് മുതൽ രണ്ടടി ഉയരത്തിൽ വരെ പണിഞ്ഞിരിക്കുന്ന ഒരുപാട് കല്ലറകൾ… അടക്കത്തിനും ഓർമ്മദിവസങ്ങൾക്കുമായി എല്ലാദിവസവും തന്നെ ഇവിടെ വരാറുള്ളതാണെങ്കിലും അന്നൊന്നും ചിന്തയിൽപോലുമില്ലാത്ത ഭയം ഇന്ന് കാലിന്റെ പെരുവിരൽമുതൽ മുടിയിഴ വരെ നിറഞ്ഞുനിൽക്കുന്നു….
കറുപ്പിലും ചാര നിറത്തിലും പണികഴിപ്പിച്ച പലപല കല്ലറകൾക്ക് നടുവിലായി സിസ്റ്റർ റോസ്മേരിയുടെ കുഴിമാടം… ദീർഘചതുരത്തിൽ കുറച്ച് ഉയരത്തിൽ മണ്ണ് കൂട്ടി ഉണ്ടാക്കിയ സാധാരണ ഒരു കുഴിമാടമായിരുന്നു അത്… അതിന്റെ തലയ്ക്കൽ ഒരു വെളുത്ത നിറത്തിൽ കുരിശും അതിൽ സിസ്റ്ററുടെ പേരും ജനനതീയതിയും മരണതീയതിയും…
ആ അരണ്ട വെളിച്ചത്തിലും കൃത്യമായി ആ കുഴിക്ക് മുന്നിൽ എത്തിയ സ്റ്റീഫൻ അച്ചൻ ചെന്നയുടനെതന്നെ ആ കുഴിമാടത്തിന് മുന്നിൽ മുട്ടുകുത്തി നിന്ന് പെട്ടി നിലത്ത് വെച്ചു…
പെട്ടിയിൽനിന്ന് ഒരു Stole എടുത്ത് പ്രാർത്ഥിച്ച് തോളിലൂടെ മുന്നിലേക്കിട്ടു… ശേഷം ഹനാൻ വെള്ളം നിറച്ച ഒരു ചെറിയ കുപ്പി കയ്യിലെടുത്ത് എഴുന്നേറ്റ് നിന്നു….
“മുട്ടുകുത്തി നിൽക്കൂ ഫാദർ…!!” അദ്ദേഹം ബെൻഡിക്ട് അച്ചനോട് പറഞ്ഞു… അച്ചൻ മുട്ടുകുത്തി തലകുനിച്ച് നിന്നു…
കിടിലം ഹൊറർ സ്റ്റോറി സൂപ്പർ അടുത്ത part എന്ന് വരും ബ്രോ waiting
ഇന്നോ നാളെയോ ഇടാം bro കുറേ മാറ്റേണ്ടി വന്നു അതോണ്ട് നീണ്ട് പോവുന്നു
കിടിലൻ കഥ കുറെ നാളായി കാത്തിരുന്ന ഒരു വലിയ ഹൊറർ ത്രില്ലർ ഇനിയും കൂടുതൽ പേടിക്കുന്ന പോലെ ഇടനേ… ഹൊറർ movies and ഹൊറർ കഥയും രാത്രി കാണണം വായിക്കണം എന്നലെ ഒരു ത്രില്ലുള്ളു ❤️❤️❤️❤️
അടുത്ത ഭാഗത്ത് പേടിപ്പിക്കുന്നത് കുറവായിയിരിക്കും പക്ഷെ തുടർന്നുള്ളതിൽ എന്തായലും ഉണ്ടാവും… Keeep supporting bro❤❤❤