✝️The NUN 2✝️ (അപ്പു) 228

“ശെരിയായ കൂദാശകൾ നൽകി അടക്കിയിട്ടും ഭൂമിയോട് ചേരാത്ത ആത്മാവ്…!! ഇവിടെ നമ്മൾക്കറിയാത്ത കാര്യങ്ങൾ ഒരുപാട് ഉണ്ട്‌ അച്ചോ…!!” ഫാ. സ്റ്റീഫൻ മേശയിൽ നിന്നെഴുന്നേറ്റ് വാതിൽ പടിയിൽ ചെന്ന് നിന്നു….

 

“അച്ചോ എന്നെ ഇങ്ങോട്ട് അയക്കുന്നതിനു മുന്നേ പിതാവ് മുന്നറിയിപ്പ് തന്നിരുന്ന ഒരു കാര്യമുണ്ട്…!!” പെട്ടന്ന് എന്തോ ഓർത്തപോലെ ഫാ. ബെനഡിക്ട് പറഞ്ഞു…

 

“സിസ്റ്റർ ജെസ്സി മാളിയേക്കൽ…. അല്ലെ..??” തിരിഞ്ഞ് നോക്കാതെ വളരെ പെട്ടന്ന് തന്നെ ഫാ. സ്റ്റീഫൻ തിരിച്ച് ചോദിച്ചു…

 

“അതേ…. ഇനി ആ ആത്മാവിന്റെ എന്തെങ്കിലും…?” ഫാ. ബെനഡിക്ട് ചോദിച്ചു…

 

“അങ്ങനൊരു ആത്മാവിനെ ഞാനവിടെ കണ്ടില്ലച്ചോ… പകരം അരൂപീകളായ പല ദുഷ്ടാത്മാക്കളും അവിടെ ഉണ്ട്‌ താനും… ഇത്രയുമായിട്ടും അവിടെ കൂടുതൽ ഒന്നും സംഭവിക്കാത്തത് വലിയ അത്ഭുതമാണ്… നാളെ മഠത്തിലെ മരങ്ങളിൽ അവർ ഓരോരുത്തരായി തൂങ്ങിയാടിയാലും ഞാൻ അത്ഭുതപ്പെടില്ല… അത്രത്തോളമാണ് അവിടത്തെ പൈശാചിക സാന്നിധ്യം…!!” അദ്ദേഹം വളരെ നിരാശയോടെയാണത് പറഞ്ഞത്…

 

“ഇനി എന്താ അച്ചോ ഒരു വഴി….??” ഫാ. ബെനഡിക്ട് ചോദിച്ചു…

 

“റോസ്മേരിയുമായി സംസാരിക്കണം….!!” പിന്തിരിഞ്ഞ് നിന്ന ഫാ. സ്റ്റീഫൻ തിരിഞ്ഞ് ഫാ. ബെൻഡിക്ടിനെ നോക്കി പറഞ്ഞു…

 

“മരിച്ചുപോയ ആത്മാവുമായി എങ്ങനെ..??”

 

“ഞാൻ മനസിലാക്കിയിടത്തോളം സിസ്റ്റർ റോസ്മേരിയുടെ ആത്മാവിന്റെ സാനിധ്യമുള്ളത് ആ മരത്തിന് ചുറ്റും മാത്രമാണ്… ഒരു തടങ്കലിൽ എന്നപോലെ… രാത്രി അവിടെ ചെന്ന് ഒരു ശ്രമം… അത് ശെരിയാവില്ല… ” ഫാ. സ്റ്റീഫൻ പറഞ്ഞു…

 

“പിന്നെ…??”… ഫാ. ബെൻഡിക്ടിന് സംശയങ്ങൾ കൂടിവന്നു….

 

“എവിടെ തടങ്കലിൽ ഇട്ടാലും അവളുടെ സാന്നിധ്യം നിഷേധിക്കാൻ കഴിയാത്ത ഒരിടമുണ്ട്…..!!

 

“അവളുടെ അന്ത്യവിശ്രമസ്ഥലം….”

 

അത് കേട്ടതും ഫാ. ബെൻഡിക്ടിന്റെ ഭയം വീണ്ടും കൂടി… അതിന് വീണ്ടും ആക്കം കൂട്ടിക്കൊണ്ട് ഫാ. സ്റ്റീഫൻ തുടർന്നു….

 

“നമ്മൾ ഇന്ന് രാത്രി തന്നെ അവിടെ പോവുന്നു… ഞാനും അച്ചനും മാത്രം മതി….!!”

 

“മറ്റ് വഴികളൊന്നും ഇല്ലേ അച്ചോ..??”

 

“അച്ചന് പേടിയുണ്ടോ…??”

 

“എന്ത് വൈദീകനാണെന്ന് പറഞ്ഞാലും മനുഷ്യനല്ലേ അച്ചോ പേടി കാണാതിരിക്കുമോ… പിന്നെ അച്ചൻ പറഞ്ഞതുകേട്ടാൽ ആരാ പേടിക്കാത്തെ..!!”

 

“പേടിക്കണ്ട ഫാദർ… സിസ്റ്റർ റോസ്മേരി ദൈവീകതയുള്ള ആത്മാവാണ്… അച്ചനിത് നല്ലൊരു അനുഭവമായിരിക്കും….!!”

 

അദ്ദേഹം അങ്ങനെ പറഞ്ഞെങ്കിലും ഫാ. ബെൻഡിക്ടിന്റെ ഉള്ളിൽ തീയായിരുന്നു… പിതാവ് ഇദ്ദേഹത്തെ പറ്റി പറഞ്ഞതെല്ലാം വെച്ച് ഇതല്ല ഇതിനപ്പുറം ചെയ്യുന്ന ആളാണെന്നു അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു….

 

57 Comments

  1. കിടിലം ഹൊറർ സ്റ്റോറി സൂപ്പർ അടുത്ത part എന്ന് വരും ബ്രോ waiting

    1. ഇന്നോ നാളെയോ ഇടാം bro കുറേ മാറ്റേണ്ടി വന്നു അതോണ്ട് നീണ്ട് പോവുന്നു

  2. കിടിലൻ കഥ കുറെ നാളായി കാത്തിരുന്ന ഒരു വലിയ ഹൊറർ ത്രില്ലർ ഇനിയും കൂടുതൽ പേടിക്കുന്ന പോലെ ഇടനേ… ഹൊറർ movies and ഹൊറർ കഥയും രാത്രി കാണണം വായിക്കണം എന്നലെ ഒരു ത്രില്ലുള്ളു ❤️❤️❤️❤️

    1. അടുത്ത ഭാഗത്ത് പേടിപ്പിക്കുന്നത് കുറവായിയിരിക്കും പക്ഷെ തുടർന്നുള്ളതിൽ എന്തായലും ഉണ്ടാവും… Keeep supporting bro❤❤❤

Comments are closed.