✝️The NUN 2✝️ (അപ്പു) 228

“ആർക്കാ അച്ചോ…??” ജിജ്ഞാസയോട് ഫാ. ബെൻഡിക്ട് ചോദിച്ചു…

 

തന്റെ ബാഗും സമഗ്രഹികളും എല്ലാം ഒരു സ്ഥലത്ത് ഒതുക്കി വെച്ച് സ്റ്റീഫനച്ചൻ ആ മുറിയിലെ മേശയുടെ ഒരുവശത്ത് ഇരുന്നു… മറുവശത്ത് ഒരു കസേരയിൽ ഫാ. ബെനഡിക്ടിനോടും ഇരിക്കാൻ പറഞ്ഞു… അദ്ദേഹം ഇരുന്നു…

 

“ഞാൻ അച്ചനോട് കുറച്ച് കാര്യങ്ങൾ പറയാം എല്ലാം രഹസ്യമാക്കിത്തന്നെ വെക്കണം മാറ്റാരോടും പറയരുത്… ” വളരെ ഗൗരവത്തോടെ ഫാ. സ്റ്റീഫൻ പറഞ്ഞുതുടങ്ങി…

 

“ഇല്ല…!!” എന്തോ വലിയ കാര്യം കേൾക്കാനുള്ള ആകാംഷയോടെ അദ്ദേഹം പറഞ്ഞു…

 

“ആ മഠവും മഠത്തിലുള്ളവരും വലിയ അപകടത്തിലാണുള്ളത്… അവിടെ ചെന്ന് കയറിയ നിമിഷം മുതൽ അവ്യക്തമായ പല രൂപങ്ങളേയും ഞാൻ കണ്ടു… സിസ്റ്റേഴ്സിനെ പരിചയപ്പെട്ടപ്പോഴും സിസ്റ്റർ റോസ്മേരിയുടെ മുറിയുടെ മുന്നിലും പലയിടങ്ങളിലും ഞാനത് കണ്ടു…!!”

 

“ആത്മാക്കൾ ആണോ …??” ആകാംഷ അടക്കാനാവാതെ ഫാ. ബെനഡിക്ട് ചോദിച്ചു…

 

“അല്ല.. അവിടെ ആത്മാക്കളെ ഞാൻ കണ്ടില്ല… ആ മഠത്തിനും പരിസരത്തും എല്ലായിടത്തും പോയിട്ടും ഒരേയൊരു ആത്മാവിനെ മാത്രമേ ഞാൻ കണ്ടുള്ളു…!!” വളരെ നിരാശയോടെ അദ്ദേഹം പറഞ്ഞു… പക്ഷെ പറഞ്ഞകാര്യം കേട്ട് ഫാ. ബെനഡിക്ട് ഒന്ന് ഭയന്നു…

 

“ആരുടെ..??” അദ്ദേഹം ചോദിച്ചു..

 

“സിസ്റ്റർ റോസ്മേരി…!!” അതുകൂടി കേട്ടപ്പോൾ ഫാ. ബെനഡിക്ടിന്റെ നടുക്കം പൂർണ്ണമായി….

 

“അച്ചൻ അവളെപ്പറ്റി പറഞ്ഞപ്പോൾ അവൾ അച്ചന്റെ പിന്നിൽ തന്നെയുണ്ടായിരുന്നു…!!”

 

അത് കേട്ട ബെനഡിക്ട് അച്ചന്റെ ഉള്ളിലൂടെ ഒരു മിന്നലുപാഞ്ഞു … അവിടെവെച്ച് സംസാരിച്ചപ്പോൾ സ്റ്റീഫൻ അച്ചൻ തന്റെ പിന്നിലേക്ക് നോക്കിയ കാര്യം അച്ചൻ ഓർത്തു… അവിടെ റോസ്മേരി നിൽക്കുന്നതും അച്ചൻ സങ്കൽപ്പിച്ചുനോക്കി..

 

“പക്ഷെ ആ ആത്മാവ് അക്രമണകാരിയല്ല… സിസ്റ്റർക്ക് ശെരിയായ കൂദാശകൾ നൽകിയാണോ അടക്കിയത്…??” ഗൗരവം വിടാതെ തന്നെ ഫാ. സ്റ്റീഫൻ ചോദിച്ചു…

 

“അതേ അച്ചോ… ആത്മഹത്യയല്ല എന്നുറപ്പുണ്ടായിരുന്നതുകൊണ്ട് പിതാവ് തന്നെ മുൻകൈ എടുത്താണ് കാര്യങ്ങളെല്ലാം നടത്തിയത്…!!” ഫാ. ബെൻഡിക്ടിന്റെ സംസാരത്തിൽ ഭയം നിഴലിച്ചുതുടങ്ങി….

 

57 Comments

  1. കിടിലം ഹൊറർ സ്റ്റോറി സൂപ്പർ അടുത്ത part എന്ന് വരും ബ്രോ waiting

    1. ഇന്നോ നാളെയോ ഇടാം bro കുറേ മാറ്റേണ്ടി വന്നു അതോണ്ട് നീണ്ട് പോവുന്നു

  2. കിടിലൻ കഥ കുറെ നാളായി കാത്തിരുന്ന ഒരു വലിയ ഹൊറർ ത്രില്ലർ ഇനിയും കൂടുതൽ പേടിക്കുന്ന പോലെ ഇടനേ… ഹൊറർ movies and ഹൊറർ കഥയും രാത്രി കാണണം വായിക്കണം എന്നലെ ഒരു ത്രില്ലുള്ളു ❤️❤️❤️❤️

    1. അടുത്ത ഭാഗത്ത് പേടിപ്പിക്കുന്നത് കുറവായിയിരിക്കും പക്ഷെ തുടർന്നുള്ളതിൽ എന്തായലും ഉണ്ടാവും… Keeep supporting bro❤❤❤

Comments are closed.