✝️The NUN 2✝️ (അപ്പു) 228

 The NUN

Author : AppuPrevious Part

The NUN

ഓഹ് ജീസസ്…..!!” അച്ചൻ ലോഹയിൽ നെഞ്ചോട് ചേർന്നു കിടന്ന കൊന്തയിൽ പിടിച്ച് അറിയാതെ വിളിച്ചുപോയി.. (തുടരുന്നു…)

 

ചാപ്പലിലെ അൾത്താരയിലെ വലിയ കുരിശുരൂപം തലകീഴായി നിലം കുത്തിക്കിടക്കുന്നു…

 

അച്ചൻ അകത്തേക്ക് കയറിയെങ്കിലും ആ കാഴ്ച കണ്ട് വാതിലിനടുത്ത് തന്നെ നിന്നു… പിന്നാലെ മഠത്തിലെ സിസ്റ്റർമാരും ഓടിയെത്തി…

 

“ഇതെങ്ങനെ സംഭവിച്ചു…??” അച്ചൻ അമ്പരപ്പോടെ ചോദിച്ചു…

 

“അറിയില്ല ഫാദർ… രാവിലത്തെ കുർബാന കഴിഞ്ഞുള്ള പ്രാർത്ഥനയിലായിരുന്നു ഞങ്ങൾ.. അപ്പൊ ഞങ്ങളുടെ കണ്മുന്നിൽ വെച്ച് കുരിശ് തനിയെ തലകീഴായി തിരിഞ്ഞു… മതിലിനോട് ചേർത്ത് വെച്ച അതിന്റെ ക്ലിപ്പും സ്ക്രൂവും എല്ലാം പൊട്ടിപ്പോയിട്ടും കുറച്ച് സമയം രൂപം മതിലിൽ തന്നെയിരുന്നു…. പിന്നെ അതേപോലെ തന്നെ നിലത്തേക്ക് കുത്തിവീണു…..!!” കൂട്ടത്തിലൊരു സിസ്റ്റർ ഭയത്തോടെ പറഞ്ഞു…

 

“ഞങ്ങളെല്ലാം അപ്പൊ തന്നെ പുറത്തിറങ്ങി മദറിനെ വിളിച്ചു…!!” വേറൊരു സിസ്റ്റർ അത് പൂർത്തിയാക്കി…

 

അച്ചൻ മദറിനെ നോക്കി… അവരും ഭയത്തോടെ തന്നെയാണുള്ളത്…. അച്ചൻ വീണ്ടും ആ കുരിശുരൂപം ഒന്ന് നോക്കി.. ഇന്നലെ നടന്ന അപകടവും ഈ സംഭവവുമെല്ലാം കൂട്ടിവായിക്കുമ്പോൾ അച്ചന്റെ മനസ്സിൽ ഒരുപാട് സംശയങ്ങളുണ്ടായി….

 

“ഇനി കുഴപ്പമൊന്നും ഉണ്ടാവില്ല… നിങ്ങൾ ബാക്കി കാര്യങ്ങൾ ചെയ്തോ… രൂപം എടുത്ത് വെക്കാൻ ജോപ്പൻ ചേട്ടനെ വിടാം… മദർ ഒന്നിങ്ങ്‌ വന്നേ…!!” അച്ചൻ പകുതി സിസ്റ്റർമാരോടും പകുതി മദറിനോടുമായി പറഞ്ഞു…

 

“അത് വേണ്ട ഫാദർ ഞങ്ങൾ തന്നെ എടുത്ത് വെച്ചോളാം…!!” അതും പറഞ്ഞ് സിസ്റ്റർമാർ എല്ലാവരും അൾത്താരയിലേക്ക് നടന്നു… അച്ചനും മദറും ചാപ്പലിന് പുറത്തേക്കും നടന്നു….

 

57 Comments

  1. കിടിലം ഹൊറർ സ്റ്റോറി സൂപ്പർ അടുത്ത part എന്ന് വരും ബ്രോ waiting

    1. ഇന്നോ നാളെയോ ഇടാം bro കുറേ മാറ്റേണ്ടി വന്നു അതോണ്ട് നീണ്ട് പോവുന്നു

  2. കിടിലൻ കഥ കുറെ നാളായി കാത്തിരുന്ന ഒരു വലിയ ഹൊറർ ത്രില്ലർ ഇനിയും കൂടുതൽ പേടിക്കുന്ന പോലെ ഇടനേ… ഹൊറർ movies and ഹൊറർ കഥയും രാത്രി കാണണം വായിക്കണം എന്നലെ ഒരു ത്രില്ലുള്ളു ❤️❤️❤️❤️

    1. അടുത്ത ഭാഗത്ത് പേടിപ്പിക്കുന്നത് കുറവായിയിരിക്കും പക്ഷെ തുടർന്നുള്ളതിൽ എന്തായലും ഉണ്ടാവും… Keeep supporting bro❤❤❤

Comments are closed.