“നീ എന്താ ഉദ്ദേശിക്കുന്നെ….”
ഞാൻ എന്റെ പ്ലാൻ രാജീവ് സാറിനോട് വിശദീകരിച്ചു…..
“സംഗതി ഒക്കെ കൊള്ളാം…. പക്ഷെ നല്ല കാലതാമസം ഉണ്ടാകും… ചിലപ്പോൾ വിചാരിക്കുന്ന പോലെ കിട്ടിക്കോളണം എന്നും ഇല്ല…”
“ഒന്നുമില്ലാത്തത്തിലും നല്ലതല്ലേ സർ….”
“മ്മ്…. അല്ല ഇതിൽ ഇപ്പോ എന്റെ എന്ത് ഹെല്പ് ആണ് വേണ്ടത്…???”
“എനിക്ക് കുറച്ചു ഡീറ്റെയിൽസ് വേണം….”
“എന്ത് ഡീറ്റെയിൽസ്…”
“ഇതുപോലുള്ള ഒരു വർക്കിന് അപ്പ്രൂവൽ കൊടുക്കുന്നത് മുതൽ കംപ്ലീറ്റ് ആകുന്നത് വരെ ഏതൊക്കെ ഡിപ്പാർട്മെന്റ് ആണ് ഇൻവോൾവ് ആകുക… ഫണ്ട് പാസ് ആകുന്നത് എവിടെ നിന്നാണ്… ആരൊക്കെയാണ് ഇൻസ്‌പെക്ഷന് പോകുക… പിന്നെ ഈ വർക്കിൽ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ആരെയാണ് അപ്പ്രോച്ച് ചെയ്യേണ്ടത്… എന്നൊക്കെ….”
“മ്മ്.. അപ്പൊ തീരുമാനിച്ച് ഉറപ്പിച്ചു തന്നെയാ ഇറക്കം അല്ലെ…”
“ഉവ്വ് സർ.. അല്ലെങ്കിൽ എനിക്ക് ഒരു സ്വസ്ഥത കിട്ടില്ല….”
രാജീവ് സർ അറിയാവുന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു… ചില കാര്യങ്ങൾ അന്വേഷിച്ചു പറഞ്ഞു തരാം എന്ന് ഉറപ്പും….
എനിക്ക് എന്റെതായ കുറച്ചു ഹോംവർക്ക് ഉണ്ടായിരുന്നു… കുറച്ചു ഡീറ്റെയിൽസ് കളക്ട് ചെയ്യാനും…ശനിയാഴ്ച വൈകിട്ടോടെ ചെറിയൊരു പ്ലാൻ സെറ്റ് ആക്കി ഞാൻ നജ്മയുടെ നമ്പറിലേക്ക് വിളിച്ചു…രണ്ട് വട്ടം ഫുള്ള് റിങ് ചെയ്ത് മൂന്നാമത്തെ പ്രാവശ്യം ആണ് കാൾ അറ്റൻഡ് ആയതു….
“ഹലോ… നജ്മ അല്ലെ…”
“അതേ…”
“ഞാൻ മെൽവിൻ ആണ്.. PWD യിൽ….”
“അഹ്… മനസ്സിലായി….”
“ഒന്ന് കാണാൻ പറ്റുമോ… ഒരു കാര്യം സംസാരിക്കാൻ ആണ്…”
“അത്… പക്ഷെ……..” മറുതലയ്ക്കൽ നിന്നുള്ള സംസാരത്തിൽ താല്പര്യം ഇല്ലായ്മ വ്യക്തമാണ്……
“ഇങ്ങോട്ട് വരണം എന്നില്ല… ഞാൻ അങ്ങോട്ട് വരാം… നിങ്ങളുടെ സൗകര്യം പോലെ…. ട്രസ്റ്റ് മീ… ഗുണം ഉള്ള കാര്യത്തിനാണ്…”
“ഞങ്ങൾ എല്ലാവരും നാട്ടിൽ ആണ്… സർ ന്നു തിങ്കളാഴ്ച ഓക്കേ ആണോ… ”
“തിങ്കൾ… ലീവ് എടുക്കേണ്ടി വരും.. എങ്കിലും കുഴപ്പം ഇല്ല…”
“താങ്ക് യു സർ.. ഒരു 11 മണി ആകുമ്പോഴേക്കും ഞങ്ങൾ എല്ലാവരും ഉണ്ടാകും….”
“ഓക്കേ ഫൈൻ….”
“ഞാൻ ലൊക്കേഷൻ വാട്സാപ്പ് ചെയ്യാം….”
“മാനന്തവാടിയിൽ നിന്നുള്ള ബസ് റൂട്ടും സ്റ്റോപ്പും പറയുന്നതാണ് ബെറ്റർ…….”
“ഓ…. ഓക്കേ.. സർ ബത്തേരിയിൽ എത്തിയിട്ട് വിളിച്ചാൽ മതി… ഞങ്ങൾ പിക്ക് ചെയ്തോളാം….
“ഓക്കേ ഫൈൻ.”
♥♥♥♥
????
എഴുത്തിലെ കയ്യടക്കം, ഓരോ സീനുകളും ചിട്ടപ്പെടുത്തിയ രീതി, അനായാസേനയുള്ള കഥപറച്ചിലിന്റെ ഒഴുക്ക്, എല്ലാം കൂടി കണ്ടിട്ട് അസൂയ തോന്നുന്നുണ്ട് ആശാനേ.. ???
അനുഗ്രഹീതൻ ആശാൻ.. ???
രണ്ടു പാർട്ടും ഒരുപാടിഷ്ടം..
???
???? കണ്ണ് വെച്ചു കള്ളൻ ??
Anubhavicho
? ningem???
Adipoli ❤️
Tnku?
❤❤❤
?
Sai അണ്ണാ സൂപ്പർ ❤❤❤❤❤…
ഇഷ്ടപ്പെട്ടു….
Tnku കുട്ടൻസ് ?
ഇന്ന് നമ്മടെ പീലിച്ചായനെ കണ്ടില്ലലോ
നാളെ വരുമായിരിക്കും, എന്തെൻ തിരക്ക് ഉണ്ടാവും
Interesting ☺️
?
കൊള്ളാം… നല്ല വരികൾ.. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤????
Tnku… മൂന്നോ നാലോ ദിവസം…