മനസ്സിന് ഒരു മുറിവ് സമ്മാനിച്ചാണ് നജ്മ അന്ന് തിരികെ പോയത്…. പിന്നീടുള്ള ദിവസങ്ങളിൽ എന്റെ മനസ്സിൽ എങ്ങനെ ഇത് മുന്നോട് കൊണ്ട് പോകാം എന്ന ചിന്ത ആയിരുന്നു….
ഒരുപാട് ആഗ്രഹിക്കുമ്പോൾ മുന്നോട്ടുള്ള വഴി വെളിപ്പെടും എന്നാണല്ലോ… അല്ലെങ്കിൽ ദൈവം വെളിപ്പെടുത്തി തരും….
ഫേസ്ബുക്കിലൂടെ സ്ക്രോൾ ചെയ്തു നീങ്ങുമ്പോഴാണ് ഒരു ഫീച്ചർ കണ്ണിൽ പെടുന്നത്…. RTI ആക്ടിനെ പറ്റി…. ഒറ്റയിരിപ്പിനു മുഴുവൻ വായിച്ചു തീർത്തപ്പോൾ മനസ്സിൽ ചില വഴികൾ തെളിഞ്ഞു വന്നു…. അന്ന് മുഴുവൻ കുത്തിയിരുന്നു ഇന്റർനെറ്റിൽ സമാനമായിട്ടുള്ള ന്യൂസ് ആർട്ടിക്കിൾ ഒക്കെ തപ്പി പിടിച്ചു വായിച്ചു… RTI ആക്ട്നെ കുറിച്ച് പറ്റാവുന്നിടത്തോളം ഇൻഫർമേഷൻസ് കളക്ട് ചെയ്തു…അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോഴേക്കും മനസ്സിൽ ഒരു പ്ലാൻ ഉണ്ടായിരുന്നു…
പിറ്റേന്ന് ഓഫീസിൽ എത്തിയതും ഞാൻ രാജീവ് സാറിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി….
“എന്താ മെൽവിൻ… എന്തു പറ്റി….”
“സർ.. എനിക്കൊരു സഹായം വേണം……”
“മ്മ്???”
ഞാൻ കോളനിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രാജീവ് സാറിനോട് പറഞ്ഞു.. വർക്കിന്റെ സ്റ്റാറ്റസും അവിടുത്തെ അവസ്ഥയും ഒക്കെ…. എന്തു കൊണ്ടോ VIBES ന്റെ കാര്യവും എന്നെ കാണാൻ വന്ന പിള്ളേരുടെ കാര്യവും പറഞ്ഞില്ല….
“ഇതിപ്പോ എന്തു ചെയ്യാനാ…. രവി അല്ലെ… അത്രയൊക്കെ പ്രതീക്ഷിച്ച മതി….”
“അതല്ല സർ.. അവരുടെ അവസ്ഥ ആലോചിക്കുമ്പോൾ…”
“മ്മ്… ഫയൽ ഇപ്പോൾ മേൽവിന്റെ കയ്യിൽ അല്ലെ… ഏറ്റെടുത്ത് ചെയ്യാൻ പറ്റുമെങ്കിൽ മെൽവിൻ നോക്ക്…”
“ഞാൻ തയ്യാറാണ്.. പക്ഷെ അത് അത്ര എളുപ്പം അല്ലെന്നു സാറിന് അറിയാലോ.. നേർവഴിക്ക് നടക്കാൻ ചാൻസ് ഒന്നും കാണുന്നില്ല….”
“പിന്നെ????”
“കുളം ഒന്ന് കലക്കാൻ ആണ് എന്റെ പ്ലാൻ… അതിനു സാറിന്റെ ഹെൽപ് വെണം….”
♥♥♥♥
????
എഴുത്തിലെ കയ്യടക്കം, ഓരോ സീനുകളും ചിട്ടപ്പെടുത്തിയ രീതി, അനായാസേനയുള്ള കഥപറച്ചിലിന്റെ ഒഴുക്ക്, എല്ലാം കൂടി കണ്ടിട്ട് അസൂയ തോന്നുന്നുണ്ട് ആശാനേ.. ???
അനുഗ്രഹീതൻ ആശാൻ.. ???
രണ്ടു പാർട്ടും ഒരുപാടിഷ്ടം..
???
???? കണ്ണ് വെച്ചു കള്ളൻ ??
Anubhavicho
? ningem???
Adipoli ❤️
Tnku?
❤❤❤
?
Sai അണ്ണാ സൂപ്പർ ❤❤❤❤❤…
ഇഷ്ടപ്പെട്ടു….
Tnku കുട്ടൻസ് ?
ഇന്ന് നമ്മടെ പീലിച്ചായനെ കണ്ടില്ലലോ
നാളെ വരുമായിരിക്കും, എന്തെൻ തിരക്ക് ഉണ്ടാവും
Interesting ☺️
?
കൊള്ളാം… നല്ല വരികൾ.. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤????
Tnku… മൂന്നോ നാലോ ദിവസം…