♨️ മനസ്വിനി ?2️⃣ «??? ? ?????» 2936

ആദ്യം വന്ന ഓട്ടോന് കൈ കാണിച്ചു നേരെ ഹോസ്പിറ്റലിലേക് വിട്ടു…കൌണ്ടറിൽ ചെന്നു ഒരു ഒ പി ഷീറ്റുമെടുത് ഞാൻ പുറത്തു വെയിറ്റ് ചെയ്തു…

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഒരു ഓട്ടോ ഗേറ്റിനു അടുത്ത് വന്നു നിന്നു….ദൂരത്തു നിന്നെ കണ്ടു… നീല ജീൻസും ചുകപ്പും വെള്ളയും ചെക്ക് ഉള്ള ഫുൾ കൈ ഷർട്ടും ധരിച്ച, ഷാൾ കഴുത്തിൽ ചുറ്റിയ ഒരു മോഡേൺ പെൺകുട്ടി….

വാട്സാപ്പ് ഡിപിയും സ്റ്റാറ്റസും കണ്ടു പരിജയം ഉള്ളത് കൊണ്ട് ആളെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല….ഞാൻ അവൾക്ക് നേരെ കൈ വീശി…

“ഗുഡ് മോർണിംഗ് സർ….”

“ഗുഡ് മോർണിംഗ് നജ്മ…”

നല്ല തെളിച്ചമുള്ള ഒരു ചിരിയോടെ നജ്മ എന്റെ അടുത്തേക്ക് വന്നു…

 

“ഇവിടേക്ക് വരാൻ പറഞ്ഞത് ബുദ്ധിമുട്ടായോ… കഴിഞ്ഞ ദിവസം വന്നവരോട് നമ്പർ കളക്ട് ചെയ്യാൻ വിട്ടു പോയി.. അതാ നജ്മയെ വിളിച്ചത്…”

“നോ പ്രോബ്ലം സർ…”

“എങ്ങനെയാ പറയണ്ടേ എന്ന് എനിക്ക് വല്യ രൂപം ഇല്ല… മാത്രവും അല്ല… പറയുന്നതിനു എനിക്ക് നല്ല ചമ്മലും വിഷമവും ഒക്കെ ഉണ്ട്….”

നജ്മയുടെ മുഖത്തെ ഭാവം കണ്ടാൽ ഇങ്ങനെയൊക്കെ പറയാൻ ഇനി ഇയാൾ എന്നെ പ്രൊപ്പോസ് ചെയ്യാൻ പോകുവാണോ എന്നൊരു സംശയം ഉള്ളത് പോലെ……

കുറച്ചു നേരം മിണ്ടാതിരുന്നതിനു ശേഷം ഞാൻ വീണ്ടും സംസാരിച്ചു തുടങ്ങി…

 

“പനമ്പാടിയിലെ നിങ്ങളുടെ പ്രൊജക്റ്റ് നടക്കാൻ സാധ്യത ഇല്ല….”

അത് വരെ നജ്മയുടെ മുഖത്ത് ഉണ്ടായിരുന്ന തെളിച്ചം ഇരുണ്ടു…. വല്ലാത്ത ഭാവത്തോടെ അവൾ എന്നെ നോക്കി…

“സത്യമാണ്…. ടു ബീ ഫ്രാങ്ക്‌… ഓഫീസിലുള്ള റെക്കോർഡ്സ് പ്രകാരം 60 ശതമാനത്തോളം വർക്ക് കംപ്ലീറ്റ് ചെയ്തിട്ടുണ്ട്…. ബാക്കിയുള്ള വർക്കുകൾ ഇൻ പ്രോഗ്രസ്സ് എന്നാണ് ഉള്ളത്….”

“പക്ഷെ സർ… അവിടെ….”

“എനിക്കറിയാം.. ഞാൻ അവിടെ പോയിരുന്നു… പക്ഷെ….”

“സാറിനു ഒന്നും ചെയ്യാൻ കഴിയില്ലേ…..”

“എനിക്ക് ആഗ്രഹം ഉണ്ട്….. ഞാൻ ഡിപ്പാർട്മെന്റിൽ ജോയിൻ ചെയ്തിട്ട് ഒരു മാസം ആകുന്നതേ ഉള്ളു… ഇതിലെ പ്രൊസീജിയേഴ്‌സും നൂലാമാലകളും ഒന്നും എനിക്ക് വല്യ പിടി ഇല്ല… ”

“അപ്പോൾ ഇനി…?? ഞങ്ങൾ ഇത്രയും കാലം വർക്ക് ചെയ്തത് വെറുതെ ആകുമോ…?? കളക്ടറെ ഒന്നുകൂടി പോയി കണ്ടാലോ….”

“ഗുണം ഉണ്ടാവുമൊ എന്ന് എനിക്ക് അറിയില്ല… ഇതിനു തടസം ആയി ഉള്ള ആൾക്ക് പൊളിറ്റിക്കലി നല്ല ഇൻഫ്ലുൻസ് ഉള്ളതാണ്… അപ്പോൾ….”

“മ്മ്…”

നല്ല ഉത്സാഹത്തോടെ വന്നവൾ തിരിച്ചു പോയത് മനസ്സിൽ ഭാരവും ആയിട്ടാണ്…. ആ പോക്ക് കണ്ടു മനസ്സിൽ എവിടെയോ ഒരു നോവ്……

18 Comments

  1. ♥♥♥♥

  2. എഴുത്തിലെ കയ്യടക്കം, ഓരോ സീനുകളും ചിട്ടപ്പെടുത്തിയ രീതി, അനായാസേനയുള്ള കഥപറച്ചിലിന്റെ ഒഴുക്ക്, എല്ലാം കൂടി കണ്ടിട്ട് അസൂയ തോന്നുന്നുണ്ട് ആശാനേ.. ???

    അനുഗ്രഹീതൻ ആശാൻ.. ???

    രണ്ടു പാർട്ടും ഒരുപാടിഷ്ടം..
    ???

    1. ???? കണ്ണ് വെച്ചു കള്ളൻ ??

      1. Rajeev (കുന്നംകുളം)

        Anubhavicho

        1. ? ningem???

  3. Adipoli ❤️

  4. രുദ്ര രാവണൻ

    ❤❤❤

  5. Sai അണ്ണാ സൂപ്പർ ❤❤❤❤❤…
    ഇഷ്ടപ്പെട്ടു….

    1. Tnku കുട്ടൻസ് ?

      1. ഇന്ന് നമ്മടെ പീലിച്ചായനെ കണ്ടില്ലലോ

        1. നാളെ വരുമായിരിക്കും, എന്തെൻ തിരക്ക് ഉണ്ടാവും

  6. Interesting ☺️

  7. കൊള്ളാം… നല്ല വരികൾ.. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤????

    1. Tnku… മൂന്നോ നാലോ ദിവസം…

Comments are closed.