വീടിന്റെ മേൽക്കൂര ചോരുന്നതിന്റെയും റോഡിന്റെയും ടോയ്‌ലെറ്റിന്റെയും തുടങ്ങി നൂറു ആവശ്യങ്ങൾ ഉണ്ടായിരുന്നു അവർക്കു… സ്വസ്ഥമായി ജീവിക്കാൻ വേണ്ടിയുള്ള ആവശ്യങ്ങൾ….
കുറച്ചു നേരം കൂടി അവിടെ ചിലവഴിച്ചു ഞാൻ ഉച്ചയോടെ തിരിച്ചു….
വരുന്ന വഴിയിൽ മുഴുവൻ എന്റെ മനസ്സിൽ ഞാൻ കണ്ട കാഴ്ചകളും അനുഭവങ്ങളും ആയിരുന്നു….തിരിച്ചു പോകും വഴി ഒരു വഴിയോര ഹോട്ടലിൽ നിന്നു ഫുഡും കഴിച്ച് പമ്പിൽ നിന്നും ബൈക്കിൽ ഫുള്ള് ടാങ്ക് എണ്ണയും അടിച്ചു വിട്ടു…
രാവിലെ റിസർവിൽ ഉണ്ടായിരുന്ന ബൈക്ക് ഫുള്ള് ടാങ്ക് എണ്ണയുമായി തിരിച്ചു കിട്ടിയപ്പോൾ കണ്ണനും ഹാപ്പി, യാത്ര സുഖം ആയതിൽ ഞാനും ഹാപ്പി…
ഒരു ബൈക്ക് വാങ്ങണം എന്ന് ഓർത്തു ഞാൻ വീട്ടിലേക്ക് നടന്നു..
രാവിലെ രണ്ട് അലാറം ഓഫ് ആക്കി മൂന്നാമത്തേതിന് ആണ് ഞാൻ എണീച്ചത്…. രാവിലത്തെ തണുത്ത വെള്ളത്തിലെ കുളി ഒരു ഉണർവ്വ് ആണ്….
സമയം ഒൻപതര കഴിഞ്ഞപ്പോൾ നജ്മ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് ഞാൻ വിളിച്ചു… പക്ഷെ ഔട്ട് ഓഫ് കവറേജ് ഏരിയ എന്നാണ് പറയുന്നത്. പത്ത് മിനുറ്റിന്റെ ഇടവേളയിൽ രണ്ട് വട്ടം കൂടി ശ്രമിച്ചു.. പക്ഷെ കാൾ കണക്ട് ആയില്ല… ഇനിയും നിന്നാൽ ഓഫീസിലേക്ക് ലേറ്റ് ആകും എന്നത് കൊണ്ട് ഞാൻ വീട് പൂട്ടി ഇറങ്ങി….
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ നജ്മയുടെ നമ്പറിൽ നിന്നും തിരിച്ചു കാൾ വന്നു….
“ഹലോ.. സർ വിളിച്ചിരുന്നു അല്ലെ… ബസിൽ ആയിരുന്നു റേഞ്ച് പ്രോബ്ലം ഉണ്ട്….”
“ഞാൻ രണ്ട് മൂന്ന് പ്രാവശ്യം ട്രൈ ചെയ്തിരുന്നു…
ഒരു കാര്യം പറയാനാ ഞാൻ വിളിച്ചേ.. നമ്മക്ക് ഓഫീസിൽ അല്ലാതെ പുറത്തെവിടെയെങ്കിലും വെച്ചു ഒന്ന് കാണാൻ പറ്റുമോ???”
കുറച്ചു നേരം മറുതലയ്ക്കൽ നിന്നും മറുപടി ഒന്നും ഉണ്ടായിരുന്നില്ല…
“തെറ്റിദ്ധരിക്കണ്ട… മറ്റൊന്നിനും വേണ്ടിയല്ല… ഓഫീസിൽ ആണേൽ എനിക്ക് ഒന്നും പറയാൻ പറ്റില്ല…. എന്നെ വിശ്വസിക്കാം….”
“ഓ… ഓക്കേ…. എവിടെ വരണം…??”
“താലൂക്ക് ഹോസ്പിറ്റലിൽ വന്നാൽ മതി…”
“ഹോസ്പിറ്റലിലോ…??? അവിടെ എന്താ…”
“അതാ സേഫ്… ആരെങ്കിലും കണ്ടാലും മറ്റൊന്നും വിചാരിക്കില്ലല്ലോ…..”
“ഓക്കേ… ഞാൻ ഇപ്പൊൾ മാനന്തവാടിയിൽ തന്നെ ഉണ്ട്.. ഒരു 20 മിനുട്സിൽ എത്താം……”
“ഓക്കേ…”
കാൾ കട്ട് ആയതും ഞാൻ മാഡത്തിനെ വിളിച്ചു വയറിനു സുഖം ഇല്ല ഹോസ്പിറ്റലിൽ പോകുവാണ് ലേറ്റ് ആകും എന്ന് പറഞ്ഞു…
♥♥♥♥
????
എഴുത്തിലെ കയ്യടക്കം, ഓരോ സീനുകളും ചിട്ടപ്പെടുത്തിയ രീതി, അനായാസേനയുള്ള കഥപറച്ചിലിന്റെ ഒഴുക്ക്, എല്ലാം കൂടി കണ്ടിട്ട് അസൂയ തോന്നുന്നുണ്ട് ആശാനേ.. ???
അനുഗ്രഹീതൻ ആശാൻ.. ???
രണ്ടു പാർട്ടും ഒരുപാടിഷ്ടം..
???
???? കണ്ണ് വെച്ചു കള്ളൻ ??
Anubhavicho
? ningem???
Adipoli ❤️
Tnku?
❤❤❤
?
Sai അണ്ണാ സൂപ്പർ ❤❤❤❤❤…
ഇഷ്ടപ്പെട്ടു….
Tnku കുട്ടൻസ് ?
ഇന്ന് നമ്മടെ പീലിച്ചായനെ കണ്ടില്ലലോ
നാളെ വരുമായിരിക്കും, എന്തെൻ തിരക്ക് ഉണ്ടാവും
Interesting ☺️
?
കൊള്ളാം… നല്ല വരികൾ.. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤????
Tnku… മൂന്നോ നാലോ ദിവസം…