♨️ മനസ്വിനി ?2️⃣ «??? ? ?????» 2936

” ‘Voluntary Initiative for Better Environment and Society’. പരിസ്ഥിതി സംരക്ഷണം പിന്നെ ഇത് പോലുള്ള ബാക്ക് വേർഡ് ആയി നിൽക്കുന്ന കമ്മ്യൂണിറ്റിയുടെ അപ്ഗ്രഡേഷൻ ഒക്കെയാണ് മെയിൻ എയിം…”

“ഓഹ്… ഗുഡ് വർക്ക്…”

“താങ്ക് യു സർ….”

”നിങ്ങൾക്ക് എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞു….….”

കോളനിയിലെ അപ്പോഴത്തെ പ്രശ്നങ്ങളും മറ്റും ഡീറ്റൈൽ ആയി തന്നെ സംസാരിച്ചു…

 

“സർ ഒരുപാടു നാള് കളക്ടറേറ്റിൽ കയറി ഇറങ്ങിയിട്ടാണ് കളക്ടറെ ഞങ്ങൾ കോളനിയിൽ എത്തിച്ചത്… അന്ന് ഞങ്ങൾ മുന്നോട്ട് വെച്ച കാര്യങ്ങളിൽ പകുതി കാര്യങ്ങൾ മാത്രമേ പാസ് ആയിട്ടുള്ളു.. അത് ആണെങ്കിൽ ഇങ്ങനെയും…. വളരെ ബുദ്ധിമുട്ടിലാണ് സർ…”

എല്ലാം റെഡി ആകും എന്ന് പറഞ്ഞു അവരെ തിരിച്ചയക്കുമ്പോൾ എനിക്ക് വല്ലാത്ത ആത്മനിന്ദ അനുഭവപ്പെട്ടു….രാത്രി ഒരു പാട് നേരം കോളനിയുടെ കാര്യം തന്നെ ആലോചിച്ചു ഇരുന്നു…

 

പിറ്റേന്ന്…

രാവിലെ എഴുന്നേറ്റു… ഒന്ന് ഫ്രഷ് ആയി നേരെ മണിച്ചേട്ടന്റെ വീട്ടിലേക്ക് ചെന്നു…. അതിരാവിലെ എന്നെ കണ്ടപ്പോൾ മൂപ്പരും ഒന്ന് അമ്പരന്നു…

 

“എന്താ സാറേ ഇത്ര രാവിലെ…

“മണി ചേട്ട… അത്… കണ്ണൻ ഇല്ലേ…”

“ഓൻ എണീറ്റിട്ടില്ലലോ…. ഇന്ന് ഞായർ അല്ലെ… 9 മണി എങ്കിലും ആകും… എന്താ സാറേ… എന്താ കാര്യം…???”

“അത്.. മണിച്ചേട്ടാ…. എനിക്ക് ഒന്ന് പുറത്തു പോകാൻ കണ്ണന്റെ ബൈക്ക് കിട്ടുവോ എന്നറിയാനാ….”

“ആഹാ… അത്രേ ഉള്ളോ…. സാർ കേറി ഇരി…. ഞാൻ പോയി താക്കോൽ എടുത്തിട്ട് വരാം… ”

“അല്ല കണ്ണന് എവിടെയെങ്കിലും പോകാൻ ഉണ്ടെങ്കിലോ???”

“അത് അവൻ എന്റെ സൈക്കിൾ വെച് അഡ്ജസ്റ്റ് ചെയ്തോളും….”

മണിച്ചേട്ടൻ താക്കോലുമായി വരുമ്പോഴേക്കും ചേച്ചി തന്ന ചായ പകുതി ആയിരുന്നു….

 

ഏകദേശം ഒരു മണിക്കൂർ ഓട്ടം ഉണ്ട് പനമ്പാടിക്ക്‌……. വഴിയിൽ ഒന്ന് രണ്ട് ഇടത്ത് നിർത്തി വഴി ചോദിക്കേണ്ടി വന്നു….മെയിൻ റോഡിൽ നിന്നും ഉള്ളിലേക് ഒരു 100 മീറ്റർ റോഡ് ടാർ ചെയ്തിട്ടുണ്ട്…. അതിനു ശേഷം വർഷങ്ങൾക്ക് മുൻപ് എപ്പോഴോ ചെയ്ത സോലിങ്ങ്ന്റെ ശേഷിപ്പുകൾ കാണാം…. ബൈക്കിനു പോലും പോകാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു… ഞാൻ ബൈക്ക് സൈഡ് ആക്കി നടന്നു…..ഏകദേശം അര മണിക്കൂർ നടപ്പ് ഉണ്ട് കോളനിയിലേക്ക്….

 

ആദിവാസി ഗോത്ര വിഭാഗത്തിൽ പെട്ട ഇരുപത്തഞ്ചോളം കുടുംബങ്ങൾ… സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടക്കം നൂറോളം പേർ….

വനത്തിൽ നിന്നും തേൻ, പച്ചമരുന്നുകൾ അടക്കം ഉള്ള വിഭവങ്ങൾ ശേഖരിച്ചു വിൽക്കുന്നതാണ് ഇവരുടെ പ്രധാന വരുമാനം… വളരെ ചുരുക്കം പേർ മാത്രം മറ്റു ജോലിക്കായി പോകുന്നുണ്ട്…

ഞാൻ അവിടെ ചെല്ലുമ്പോൾ കണ്ടത് ടോയ്‌ലെറ്റിനു മുന്നിൽ വരിയായി നിൽക്കുന്ന കുറച്ചധികം സ്ത്രീകളെയാണ്… രണ്ടെണ്ണത്തിന് മുന്നിൽ മാത്രമാണ് ക്യു ഉള്ളത്….പുരുഷന്മാരെയും കുട്ടികളെയും ഒന്നും ആ ക്യുവിൽ കണ്ടില്ലാ… ചിലപ്പോൾ അവരൊക്കെ ഇപ്പോഴും വെളിപ്രദേശത്തായിരിക്കും കാര്യം സാധിക്കുന്നത്….

 

അവരുടെ അവസ്ഥ കണ്ടപ്പോൾ വല്ലാത്തൊരു തരിപ്പ്…. വീട്ടിൽ ആണെങ്കിലും ക്ലോസെറ്റിന്റെ സീറ്റിലോ നിലത്തോ കുറച്ചു വെള്ളം ഉണ്ടെങ്കിൽ പോലും എനിക്ക് ഇറിറ്റേഷൻ ആണ്…. ഇത് വേച്ചു നോക്കുമ്പോൾ… ഉഫ്…..

കുറച്ചധികം നേരം അവിടെ നിന്നപ്പോൾ ഒന്ന് രണ്ട് പേര് വന്നു ചോദിച്ചു… ആരാ, എന്താ എന്ന്….

അവിടുത്തെ പണി എടുത്ത കോൺട്രാക്ടറുടെ ആളാണെന്നു പറയാൻ ആണ് അപ്പോൾ തോന്നിയത്….

18 Comments

  1. ♥♥♥♥

  2. എഴുത്തിലെ കയ്യടക്കം, ഓരോ സീനുകളും ചിട്ടപ്പെടുത്തിയ രീതി, അനായാസേനയുള്ള കഥപറച്ചിലിന്റെ ഒഴുക്ക്, എല്ലാം കൂടി കണ്ടിട്ട് അസൂയ തോന്നുന്നുണ്ട് ആശാനേ.. ???

    അനുഗ്രഹീതൻ ആശാൻ.. ???

    രണ്ടു പാർട്ടും ഒരുപാടിഷ്ടം..
    ???

    1. ???? കണ്ണ് വെച്ചു കള്ളൻ ??

      1. Rajeev (കുന്നംകുളം)

        Anubhavicho

        1. ? ningem???

  3. Adipoli ❤️

  4. രുദ്ര രാവണൻ

    ❤❤❤

  5. Sai അണ്ണാ സൂപ്പർ ❤❤❤❤❤…
    ഇഷ്ടപ്പെട്ടു….

    1. Tnku കുട്ടൻസ് ?

      1. ഇന്ന് നമ്മടെ പീലിച്ചായനെ കണ്ടില്ലലോ

        1. നാളെ വരുമായിരിക്കും, എന്തെൻ തിരക്ക് ഉണ്ടാവും

  6. Interesting ☺️

  7. കൊള്ളാം… നല്ല വരികൾ.. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤????

    1. Tnku… മൂന്നോ നാലോ ദിവസം…

Comments are closed.