♨️ മനസ്വിനി ?2️⃣ «??? ? ?????» 2936

“ആ… മാഡവും ഉണ്ട്…. പുറമെ കാണുന്ന പോലെ അല്ല….ഒടുക്കത്തെ ഭാഗ്യമാ പുള്ളിക്കാരിക്ക്…. മാഡത്തിനെതിരെ മുൻപ് ഒന്ന് രണ്ട് തവണ കൈക്കൂലി ആരോപണം വന്നിരുന്നു പക്ഷെ തെളിവില്ലാത്തതു കൊണ്ട് രക്ഷപ്പെട്ടു….പിന്നെ ഒരിക്കൽ ഒരു വിജിലൻസ് ആക്ഷനിൽ നിന്നും… ആയമ്മക്ക് എപ്പോളും ഭാഗ്യം കൂട്ട് ഉണ്ടാവും…. എന്താ അറിയില്ല….”

“മ്മ്…..…”

 

മൊത്തത്തിൽ ഒരു നെഗറ്റീവ് ഫീലിംഗ്… ഞാൻ കോളനിടെ കാര്യം പതിയെ മാറ്റി വെച്ചു….

ആ ഫയൽ വീണ്ടും പൊടി പിടിച്ചു തുടങ്ങി… അവിടുത്തെ മനുഷ്യരുടെ ജീവിതം പോലെ….

ഒരാഴ്ച ഒന്നും ചെയ്യാതെ കടന്നു പോയി….

 

2019 മാർച്ച് 22

വെള്ളിയാഴ്ച..

വൈകിട് നാല് മണിയോട് അടുപ്പിച്ചു എന്റെ ഫോണിലേക്ക് അറിയാത്ത നമ്പറിൽ നിന്നും കാൾ….

 

“ഹലോ…..” മറു ഭാഗത്ത് അപരിചിതം എങ്കിലും നല്ല സ്വീറ് വോയിസ്…

“ഹലോ….”

“മെൽവിൻ സാർ അല്ലെ…”

“അതേ… മെൽവിൻ ആണ്… ആരാ????”

“സർ എന്റെ പേര് നജ്മ … ഞാൻ പനമ്പാടിയിൽ നിന്നാണു വിളിക്കുന്നത്….”

 

പനമ്പാടി.. ആ പേര് ഉള്ളിന്റെ ഉള്ളിൽ വല്ലാത്തൊരു വെപ്രാളം ഉണ്ടാക്കി…. എന്തിനെന്നു അറിയാതെ…

 

“ആ.. എന്തായിരുന്നു….” പെട്ടെന്നു തന്നെ ചിന്തകളെ മാടി ഒതുക്കി ഞാൻ വാർത്തമാനത്തിലേക്ക് വന്നു…

“സർ കോളനിയിലെ വർക്കിന്റെ കാര്യത്തേക്കുറിച്ച് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ… ഓഫീസിലേക്ക് നാളെ വന്നാൽ സാറിനെ കാണാൻ പറ്റുമോ എന്നറിയാനാണ്…”

“നാളെയോ… നാളെ പറ്റില്ല… ഞാൻ.. ഞാൻ ലീവ് ആണ്…. ” പെട്ടെന്നുള്ള വെപ്രാളത്തിൽ എന്തു പറയണം എന്നറിയാതെ ഉഴറിയപ്പോൾ വായിൽ വന്ന ഒരു നുണ തട്ടി വിട്ടു….

“സർ.. അങ്ങനെ ആണെങ്കിൽ ഞാൻ തിങ്കളാഴ്ച വന്നോട്ടെ…..”

“അത്… ആ വന്നോളൂ….. ഇപ്പോൾ കുറച്ചു തിരക്കുണ്ട്….. ” അതും പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു…. അപ്പോൾ അങ്ങനെ ചെയ്യാനാണ് തോന്നിയത്…. എത്രയും പെട്ടെന്ന് അവളിൽ നിന്നും അവളുടെ ചോദ്യങ്ങളിൽ നിന്നും ഓടി ഒളിക്കുക എന്നത് മാത്രമായിരുന്നു എന്റെ അപ്പോഴത്തെ ലക്‌ഷ്യം…..ആ കോളിനു ശേഷം മനസ് ഒരിടത്തു നിൽക്കുന്നേ ഇല്ല…. മനസ്സിനകത്ത് വല്ലാത്ത വടംവലി….

തെറ്റാണെന്ന് അറിയാം… പക്ഷെ അതിനെതിരെ പ്രതികരിക്കാൻ കഴിയുന്നില്ല… പേടിയാണ്… കരിയറിനെ കുറിച്ച് ഓർത്തു… പ്രൊബേഷൻ പീരീഡ് ആണ്.. അവർ വിചാരിച്ചാൽ ഈ ജോലി പോലും തെറിച്ചേക്കാം… അല്ലെങ്കിൽ ഒരു ട്രാൻസ്ഫർ… ദൂരത്തു എവിടെയെങ്കിലും…..ഒരു തീരുമാനം എടുക്കാൻ കഴിയാതെ തല പുകഞ്ഞു കൊണ്ടിരുന്നു…..

രാത്രി വൈകി എപ്പോഴോ ആണ് ഉറങ്ങിയത്…

18 Comments

  1. ♥♥♥♥

  2. എഴുത്തിലെ കയ്യടക്കം, ഓരോ സീനുകളും ചിട്ടപ്പെടുത്തിയ രീതി, അനായാസേനയുള്ള കഥപറച്ചിലിന്റെ ഒഴുക്ക്, എല്ലാം കൂടി കണ്ടിട്ട് അസൂയ തോന്നുന്നുണ്ട് ആശാനേ.. ???

    അനുഗ്രഹീതൻ ആശാൻ.. ???

    രണ്ടു പാർട്ടും ഒരുപാടിഷ്ടം..
    ???

    1. ???? കണ്ണ് വെച്ചു കള്ളൻ ??

      1. Rajeev (കുന്നംകുളം)

        Anubhavicho

        1. ? ningem???

  3. Adipoli ❤️

  4. രുദ്ര രാവണൻ

    ❤❤❤

  5. Sai അണ്ണാ സൂപ്പർ ❤❤❤❤❤…
    ഇഷ്ടപ്പെട്ടു….

    1. Tnku കുട്ടൻസ് ?

      1. ഇന്ന് നമ്മടെ പീലിച്ചായനെ കണ്ടില്ലലോ

        1. നാളെ വരുമായിരിക്കും, എന്തെൻ തിരക്ക് ഉണ്ടാവും

  6. Interesting ☺️

  7. കൊള്ളാം… നല്ല വരികൾ.. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤????

    1. Tnku… മൂന്നോ നാലോ ദിവസം…

Comments are closed.