♨️ മനസ്വിനി ?2️⃣ «??? ? ?????» 2936

“ഹഹഹ…… പറഞ്ഞത് നന്നായി… ഇനി മുന്നിൽ പെടാതെ ഞാൻ ശ്രദ്ധിക്കാം….”

നജ്മ അന്നയെ കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്….

 

നജ്മ സീറ്റിനു അടിയിൽ വെച്ച ബാഗ് പുറത്തേക്ക് എടുത്തു മടിയിൽ വെച്ചു…. പർസിൽ നിന്നും ചില്ലറ എടുത്ത് ഫ്രന്റ് കള്ളിയിൽ വെച്ചു… ഡ്രസ്സ് ഒക്കെ ഓക്കേ ആണെന്ന് ഉറപ്പ് വരുത്തി മുടിയൊക്കെ ഒന്ന് റെഡി ആക്കി….

ഞാൻ ഇതൊക്കെ ഒരു കൗതുകത്തോടെ നോക്കി നിന്നു…..

 

“മ്മ്???” എന്റെ നോട്ടം കണ്ടിട്ടാണെന്നു തോനുന്നു.. അവൾ ചോദ്യ ഭാവത്തിൽ എന്റെ നേർക്കു പുരികം ഉയർത്തി……

“ബസിൽ നിന്നും ചാടി ഇറങ്ങി ഓടാൻ പോകുവാണോ…. അല്ല ഈ ഒരുക്കം ഒക്കെ കണ്ടപ്പോ…”

“ഹിഹിഹി…. ഇപ്പൊ ഒരു ഫാസ്റ്റ് ബസ് ഉണ്ട് … മിക്കവാറും ഈ ബസ് എത്തുമ്പോഴേക്ക് അത് സ്റ്റാൻഡിൽ നിന്നും ഇറങ്ങിയിട്ടുണ്ടാകും.. ഓടി കയറാൻ ഉള്ള തയ്യാറെടുപ്പാണ്….”

“ഒന്ന് പോയാൽ അടുത്തതിന് പോയാൽ പോരെ…”

“അടുത്ത ബസ് 20 മിനിറ്റ് കഴിഞ്ഞേ ഉള്ളു…. അതും ഓർഡിനറി… ലേറ്റ് ആകും… പോയിട് ക്ലാസ് ഉള്ളതാണ്….”

“ഓ… ഓക്കേ….”

“അപ്പൊ ശെരി മെൽവിൻ ചേട്ട…. കാണാം….”

‘ഓക്കേ നജ്മ….”

 

ഞാൻ സീറ്റിൽ നിന്നു എഴുന്നേറ്റ് കൊടുത്തതും അവൾ ബാഗും ചുമലിൽ ഏറ്റി ഡോറിന് അടുത്തേക്ക് നീങ്ങി.. അത് പോലെ തന്നെ ബാക്കി നാല് പേരും റെഡി ആയിട്ടുണ്ടായിരുന്നു….

ബസ് സ്റ്റാന്റിൽ കയറുമ്പോൾ തന്നെ കണ്ടു ട്രാക്കിൽ നിന്നും മുന്നോട്ട് എടുക്കുന്ന ഫാസ്റ്റ് പാസന്ജറിനെ… മുന്നോട് എടുത്ത ഫാസ്റ്റ് പാസ്സന്ജർ ഞങ്ങളുടെ ബസിനു അടുത്ത് നിർത്തി… സ്ഥിരം യാത്രക്കാരെ ഡ്രൈവർക്കു അറിയാലോ…

ബസ് നിർത്തിയതും ഡോർ തുറന്ന് ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി. പോകുന്നതിനു മുൻപ് അഞ്ചു പേരും എന്നെ നോക്കി കൈ വീശാനും മറന്നില്ല…. എന്റെ നേരെ നോക്കി കൊണ്ട് നടന്ന നജ്മ കാലു തടഞ്ഞു വീഴാൻ പോയി….

 

“ടീ… പാത്തൂ…. നോക്കി നടക്കടി….”

 

ഒരു നിമിഷം…. കേൾക്കാൻ കൊതിച്ചത് എന്തോ കേട്ട പോലെ ഒരു ഫീൽ… കാണാൻ കൊതിച്ചത് കണ്ടെത്തിയ പോലെ എന്റെ കണ്ണുകൾ വിടർന്നു…..

 

‘പാത്തൂ…’ ആ പേര് എന്റെ ഉള്ളിൽ വല്ലാത്തൊരു സന്തോഷം നിറച്ച്….അവ എന്നെ ഒരു മാസം മുൻപത്തെ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോയി…

തട്ടം മറച്ച ഒരു കുറുമ്പിയുടെ ഓർമകളിലേക്ക്…

 

തുടരും…

18 Comments

  1. ♥♥♥♥

  2. എഴുത്തിലെ കയ്യടക്കം, ഓരോ സീനുകളും ചിട്ടപ്പെടുത്തിയ രീതി, അനായാസേനയുള്ള കഥപറച്ചിലിന്റെ ഒഴുക്ക്, എല്ലാം കൂടി കണ്ടിട്ട് അസൂയ തോന്നുന്നുണ്ട് ആശാനേ.. ???

    അനുഗ്രഹീതൻ ആശാൻ.. ???

    രണ്ടു പാർട്ടും ഒരുപാടിഷ്ടം..
    ???

    1. ???? കണ്ണ് വെച്ചു കള്ളൻ ??

      1. Rajeev (കുന്നംകുളം)

        Anubhavicho

        1. ? ningem???

  3. Adipoli ❤️

  4. രുദ്ര രാവണൻ

    ❤❤❤

  5. Sai അണ്ണാ സൂപ്പർ ❤❤❤❤❤…
    ഇഷ്ടപ്പെട്ടു….

    1. Tnku കുട്ടൻസ് ?

      1. ഇന്ന് നമ്മടെ പീലിച്ചായനെ കണ്ടില്ലലോ

        1. നാളെ വരുമായിരിക്കും, എന്തെൻ തിരക്ക് ഉണ്ടാവും

  6. Interesting ☺️

  7. കൊള്ളാം… നല്ല വരികൾ.. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤????

    1. Tnku… മൂന്നോ നാലോ ദിവസം…

Comments are closed.