♨️ മനസ്വിനി ?2️⃣ «??? ? ?????» 2936

ചൊവ്വാഴ്ച രാവിലെ എഴുന്നേൽക്കാൻ കുറച്ചു വൈകി… കുടിച്ച പായസത്തിന്റെ എഫക്ട് ….. ഒരു വിധം ഓടി പിടച്ചു സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും ബസ് സ്റ്റാൻഡിൽ നിന്നു ഇറങ്ങിയിരുന്നു… ഡ്രൈവർ വഴിയിൽ നിർത്തി തന്നത് കൊണ്ട് മിസ് ആയില്ല….

 

പുറകിലെ സീറ്റ് ഒക്കെ ഫുള്ള് ആയിരുന്നു….ഞാൻ പതിയെ മുന്നിലേക്ക് നടന്നു…. ലേഡീസ് സീറ്റുകളിൽ മാത്രം ആണ് ഒഴിവു ഉള്ളത്….പിന്നെ ഒന്നുള്ളത് ഫ്രന്റ് ഡോറിന് അടുത്തുള്ള സീറ്റിലാണ്… ഞാൻ നേരെ സീറ്റിനു അടുത്തേക്ക് ചെന്നു.. അവിടെ ഒരു പെൺകുട്ടി ഇരിപ്പുണ്ട് തട്ടം ഉള്ളത് കൊണ്ട് മുഖം കണ്ടില്ലാ….…

 

“എസ്ക്യൂസ്‌ മീ… ഞാൻ ഇവിടെ ഇരുന്നോട്ടെ….” എന്റെ ശബ്ദം കേട്ട് ആ കുട്ടി തിരിഞ്ഞു നോക്കി…

“സർ…. സാറെന്താ ഇവിടെ…..??? ” അവളുടെ കണ്ണുകളിൽ ആശ്ചര്യം….

“നജ്മ…. ഇവിടെ….. ഒട്ടും പ്രതീക്ഷിച്ചില്ല വല്ലാത്ത സർപ്രൈസ് ആയി ….…..”

പ്രതീക്ഷിക്കാതെ നജ്മയെ കണ്ടപ്പോൾ വന്ന ആശ്ചര്യം ഞാനും മറച്ചു വെച്ചില്ല….

“ശെരിക്കും…. ഞാനും ഒട്ടും പ്രതീക്ഷിച്ചില്ല…..”

 

“നജ്മയുടെ വീട് കറക്റ്റ് എവിടെയാ ????”

” എടാട്ട് , പയ്യന്നുർ കോളേജിന്റെ അടുത്ത്….….. സാറിന്റെയോ…”

“എന്റെ വീട് ഇവിടെ രാജ രാജേശ്വര ടെമ്പിൾ ന്റെ അടുത്താണ്…”

“ഞങ്ങള് കരുതിയത് സാർ വയനാട്ടുകാരൻ ആണ് എന്നാണ്…”

“ഹാ….”

“അയ്യോ…… സാറിനെ കണ്ട എക്സൈറ്റ്മെന്റിൽ ഞാൻ ഇരിക്കാൻ പറയാൻ പോലും മറന്നു….”

“അത് സാരല്ല….” ഞാൻ നജ്മയുടെ അടുത്തുള്ള സീറ്റിൽ ഇരുന്നു….

“അല്ല…. നജ്മ ഒറ്റയ്‌ക്കെ ഉള്ളോ….???”

“ഒറ്റയ്ക്കല്ല… ദേ…” അവൾ ഫ്രണ്ടിലെ സീറ്റുകളിലായി ഞങ്ങളെ തന്നെ നോക്കി ഇരിക്കുന്ന നാല് പേർക്ക് നേരെ വിരൽ ചൂണ്ടി… ഞാൻ അവരെ നോക്കി ചിരിച്ചു…

18 Comments

  1. ♥♥♥♥

  2. എഴുത്തിലെ കയ്യടക്കം, ഓരോ സീനുകളും ചിട്ടപ്പെടുത്തിയ രീതി, അനായാസേനയുള്ള കഥപറച്ചിലിന്റെ ഒഴുക്ക്, എല്ലാം കൂടി കണ്ടിട്ട് അസൂയ തോന്നുന്നുണ്ട് ആശാനേ.. ???

    അനുഗ്രഹീതൻ ആശാൻ.. ???

    രണ്ടു പാർട്ടും ഒരുപാടിഷ്ടം..
    ???

    1. ???? കണ്ണ് വെച്ചു കള്ളൻ ??

      1. Rajeev (കുന്നംകുളം)

        Anubhavicho

        1. ? ningem???

  3. Adipoli ❤️

  4. രുദ്ര രാവണൻ

    ❤❤❤

  5. Sai അണ്ണാ സൂപ്പർ ❤❤❤❤❤…
    ഇഷ്ടപ്പെട്ടു….

    1. Tnku കുട്ടൻസ് ?

      1. ഇന്ന് നമ്മടെ പീലിച്ചായനെ കണ്ടില്ലലോ

        1. നാളെ വരുമായിരിക്കും, എന്തെൻ തിരക്ക് ഉണ്ടാവും

  6. Interesting ☺️

  7. കൊള്ളാം… നല്ല വരികൾ.. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤????

    1. Tnku… മൂന്നോ നാലോ ദിവസം…

Comments are closed.