♨️ മനസ്വിനി ?2️⃣ «??? ? ?????» 2936

കുളിച്ചു ഫ്രഷ് ആയി 10 മിനിറ്റ് കൊണ്ട് തിരിച്ചു വരുമ്പോഴേക്കും ടേബിൾ നിറിഞ്ഞിട്ടുണ്ട്… കുത്തരി ചോറും ഉച്ചയ്ക്കത്തെ അയല കറിയും നങ്ക് പൊരിച്ചതും പയറ് വറവും…….

വയറും മനസ്സും നിറഞ്ഞു….….

 

“ഇച്ചേച്ചി എന്തെ???”

“കോലായിൽ ഉണ്ട്… ഇന്നിപ്പോ ഇനി പെണ്ണിന് ചോറൊന്നും വേണ്ടി വരൂല…..”

കോലായിലെ സോഫയിൽ ഇരുന്നു ഞാൻ കൊണ്ട് വന്ന പേഡ ആസ്വദിച്ചു കഴിക്കുകയാണ് ഇച്ചേച്ചി…. ഒപ്പം എന്തോ ഓർത്തു ചിരിക്കുന്നും ഉണ്ട്… സ്വീറ്സ് എന്ന് പറഞ്ഞാൽ ഇച്ചേച്ചിക്ക് അത്ര ഇഷ്ടം ആണ്… പ്രത്യേകിച്ച് ഞാൻ വാങ്ങി കൊണ്ട് കൊടുക്കുമ്പോൾ….

 

ഒരിക്കൽ ഞാൻ ചോദിച്ചിട്ടുണ്ട്… ഇച്ചേച്ചിക്ക് വരുമ്പോ വാങ്ങിയ പോരെ എന്ന്???

ഞാൻ വാങ്ങുന്നതിനേക്കാൾ രുചി നീ വാങ്ങി തരുമ്പോളാണെന്നു പറഞ്ഞു എന്റെ കണ്ണ് നിറയിപ്പിച്ചു….

 

ഇച്ചേച്ചിയുടെ കയ്യിൽ ഉള്ള സ്വീറ്റ്സ് ബോക്സിൽ നിന്നും ഒരു പേഡ എടുത്ത് കടിച്ചു കൊണ്ട് ഞാൻ സോഫയിൽ ഇരുന്നു… ശേഷം ഇച്ചേച്ചിയുടെ മടിയിലേക്ക് തല വെച്ചു… ഇച്ചേച്ചിയുടെ കൈ വിരലുകൾ എന്റെ മുടിയിലൂടെ ഓടി കളിയ്ക്കാൻ തുടങ്ങി…

 

പണ്ട് മുതലേ എല്ലാ ദിവസവും ഇങ്ങനെയൊരു കിടത്തം പതിവുള്ളതാണ്… അപ്പോഴാണ് അന്നത്തെ വിശേഷങ്ങൾ പറയാറ്…. ഇന്ന് പക്ഷെ ഞങ്ങൾക്ക് പറഞ്ഞു തീർക്കാൻ ഒരു മാസത്തെ വിശേഷങ്ങൾ ഉണ്ടായിരുന്നു…

 

സംസാരത്തിനിടയിൽ കോളനിയിലെ കാര്യവും എന്റെ പ്ലാനും ഒക്കെ ഇച്ചേച്ചിയോട് പറഞ്ഞു…

 

“നീ ചെയ്തത് നല്ല കാര്യം തന്നെയാ… പക്ഷെ ശ്രദ്ധിക്കണം… നീ ഇതിന്റെ പുറകിൽ ഉണ്ടെന്നു അറിഞ്ഞാൽ….. നിനക്ക് ദോഷം വരാതെ നോക്കണം കേട്ടോ….”

“മ്മ്….”

ഞായറാഴ്ച ഫ്രണ്ടിന്റെ വീട്ടുകുടിയൽ ആയിരുന്നു… വിഷുവിന്റെ തലേന്നും…. പടക്കം പൊട്ടിച്ചും തല്ലു കൂടിയും രാത്രി വെളുപ്പിച്ചു…. ആഘോഷം ഒക്കെ തീരുമ്പോഴേക്കും രാത്രി നല്ലോണം വൈകി…

വിഷുവിനു കണി വെക്കാറില്ലെങ്കിലും എനിക്കും ഇചേച്ചിക്കും അമ്മച്ചിയുടെ വക കൈനീട്ടം പതിവാണ്… ആഘോഷങ്ങൾ എല്ലാവരുടേതുമാണല്ലോ…..

18 Comments

  1. ♥♥♥♥

  2. എഴുത്തിലെ കയ്യടക്കം, ഓരോ സീനുകളും ചിട്ടപ്പെടുത്തിയ രീതി, അനായാസേനയുള്ള കഥപറച്ചിലിന്റെ ഒഴുക്ക്, എല്ലാം കൂടി കണ്ടിട്ട് അസൂയ തോന്നുന്നുണ്ട് ആശാനേ.. ???

    അനുഗ്രഹീതൻ ആശാൻ.. ???

    രണ്ടു പാർട്ടും ഒരുപാടിഷ്ടം..
    ???

    1. ???? കണ്ണ് വെച്ചു കള്ളൻ ??

      1. Rajeev (കുന്നംകുളം)

        Anubhavicho

        1. ? ningem???

  3. Adipoli ❤️

  4. രുദ്ര രാവണൻ

    ❤❤❤

  5. Sai അണ്ണാ സൂപ്പർ ❤❤❤❤❤…
    ഇഷ്ടപ്പെട്ടു….

    1. Tnku കുട്ടൻസ് ?

      1. ഇന്ന് നമ്മടെ പീലിച്ചായനെ കണ്ടില്ലലോ

        1. നാളെ വരുമായിരിക്കും, എന്തെൻ തിരക്ക് ഉണ്ടാവും

  6. Interesting ☺️

  7. കൊള്ളാം… നല്ല വരികൾ.. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤????

    1. Tnku… മൂന്നോ നാലോ ദിവസം…

Comments are closed.