“നോക്കേണ്ട… അതിൽ ഒന്നുല്ല.. ഞാൻ ഒന്നും വാങ്ങിയില്ല…”
ഇചേച്ചിടെ മുഖം വാടി….
“വെറുതെ കള്ളം പറയണ്ട മോനെ… ഒന്നുല്ലേൽ പിന്നെ ഈ ബാഗിനെന്താ ഇത്ര കനം….”
“അത് എന്റെ മുഷിഞ്ഞ ഡ്രസ്സ് ആണ്… അലക്കാൻ വേണ്ടി കൊണ്ട് വന്നതാ…. നാട്ടിൽ വരുന്നുണ്ടല്ലോ എന്ന് കരുതി ഈ ആഴ്ച ഞാൻ അലക്കിയില്ല…”
ഞാൻ പറഞ്ഞത് വിശ്വാസം ഇല്ലാഞ്ഞ് ഇച്ചേച്ചി ബാഗ് തുറന്നു…
“ബ്ലാ….. ” മുഷിഞ്ഞ ഡ്രസ്സ് കുത്തി നിറച്ചതിന്റെ സ്മെല് പുള്ളിക്കാരത്തിക്ക് പിടിച്ചില്ല….
“എന്തു നാറ്റം ആടാ….”
“മുഷിഞ്ഞതാണെന്നു ഞാൻ പറഞ്ഞില്ലേ… എന്തായാലും എടുത്ത് പുറത്തിട്ടതല്ലേ…. കയ്യോടെ കൊണ്ടോയി കുളിമുറിയിൽ ഇട്… നാളെ അലക്കേണ്ടതല്ലേ….”
“പിന്നെ.. എനിക്കിപ്പോ ഇതല്ലേ പണി…..” ഇച്ചേച്ചി ദേഷ്യത്തിൽ ബാഗും ഡ്രസ്സും ഒക്കെ താഴേക്കു വലിച്ചെറിഞ്ഞു അകത്തോട്ടു പോയി….പോയത് പോലെ തിരിച്ചു വന്ന് നിലത്തു കിടന്ന ബാഗും ഡ്രസ്സും എടുത്ത് തിരിച്ചു പോയി…
മുഖത്ത് വിടർന്ന പുഞ്ചിരിയോടെ ഞാൻ അമ്മച്ചിയുടെ മുഖത്തേക്ക് നോക്കി… അവിടെ ഒരു തെളിച്ച കുറവുണ്ട്….
“എന്താ അമ്മച്ചി ഒരു വോൾടേജ് പ്രോബ്ലം….”
“ഒന്നുല്ലടാ…. നീ വരുമ്പോ എന്തേലും സ്പെഷ്യൽ കൊണ്ടുവരും എന്ന് പറഞ്ഞു അതും പ്രതീക്ഷിച്ചു നിൽക്കുവാരുന്നു പെണ്ണ്… ഓൾക് സങ്കടായിട്ടുണ്ടാവും….”
“ഞാൻ കൊണ്ടൊരാണ്ടിരിക്കോ…. ഇച്ചേച്ചിയോട് ചുമ്മാ പറഞ്ഞതല്ലേ…. ബാഗിലേ ഫ്രന്റ് കള്ളിയിൽ ഉണ്ട്… ഡ്രസ്സ് എടുക്കുമ്പോ കാണും…”
“ചേച്ചിയും കൊള്ളാം അനിയനും കൊള്ളാം…. ഇനിയിപ്പോ നിന്നോടുള്ള ദേഷ്യത്തിൽ ബാഗ് അടക്കം കൊണ്ടോയി വെള്ളത്തിൽ ഇടുവോ….”
“ഏയ്യ്… അല്ല… ഇനിയിപ്പോ ഇടുവോ…..??”
“പോടാ….”
“ഹഹഹഹ…. അമ്മച്ചി വാ.. എനിക്ക് വിശന്നിട്ട് കൊടല് കരിയുന്നു….”
“പോയി കുളിച്ചിട്ട് വാടാ….”
♥♥♥♥
????
എഴുത്തിലെ കയ്യടക്കം, ഓരോ സീനുകളും ചിട്ടപ്പെടുത്തിയ രീതി, അനായാസേനയുള്ള കഥപറച്ചിലിന്റെ ഒഴുക്ക്, എല്ലാം കൂടി കണ്ടിട്ട് അസൂയ തോന്നുന്നുണ്ട് ആശാനേ.. ???
അനുഗ്രഹീതൻ ആശാൻ.. ???
രണ്ടു പാർട്ടും ഒരുപാടിഷ്ടം..
???
???? കണ്ണ് വെച്ചു കള്ളൻ ??
Anubhavicho
? ningem???
Adipoli ❤️
Tnku?
❤❤❤
?
Sai അണ്ണാ സൂപ്പർ ❤❤❤❤❤…
ഇഷ്ടപ്പെട്ടു….
Tnku കുട്ടൻസ് ?
ഇന്ന് നമ്മടെ പീലിച്ചായനെ കണ്ടില്ലലോ
നാളെ വരുമായിരിക്കും, എന്തെൻ തിരക്ക് ഉണ്ടാവും
Interesting ☺️
?
കൊള്ളാം… നല്ല വരികൾ.. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤????
Tnku… മൂന്നോ നാലോ ദിവസം…