♨️ മനസ്വിനി ?2️⃣ «??? ? ?????» 2936

“നിങ്ങൾക്ക് പരസ്പരം ആലോചിക്കാൻ സമയം വേണ്ടി വരും എന്ന് എനിക്ക് അറിയാം… ഈ വഴിയേ തന്നെ പോകണം എന്ന് ഞാൻ പറയില്ല.. എനിക്ക് മുന്നിൽ തെളിഞ്ഞ ഒരു വഴി നിങ്ങളോട് ഷെയർ ചെയ്തു എന്ന് മാത്രം….

സത്യം പറഞ്ഞാൽ എനിക്ക് നിങ്ങളുടെ മുന്നിൽ നിൽകുമ്പോൾ നല്ല ചമ്മൽ ഉണ്ട്… സർക്കാർ എനിക്കും കൂടെ ഉള്ളവർക്കും ശമ്പളം തരുന്നത് ഈ കാര്യങ്ങളൊക്കെ ചെയ്യാൻ ആണ്.. പക്ഷെ എന്നിട്ടും…. മനസ്സുണ്ടായിട്ടല്ല….. ഗതികേട് ആണ്… ഇവിടെ ഇങ്ങനെ ആണ്… സ്വാധീനം ഉള്ളവർക്ക് വേണ്ടി മാത്രം ജോലി ചെയ്യുന്ന ലോകമാണ് പുറത്തു….”

ഞാൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി.

“പെട്ടെന്ന് ഒരു തീരുമാനം എടുക്കണ്ട… ആലോചിക്കു… ”

 

തീരുമാനം അവർക്ക് വിട്ടു കൊടുത്തു ഞാൻ അവിടുന്നു തിരിച്ചു….രണ്ട് ദിവസത്തേക്കു പിന്നെ അവരുടെ വിവരം ഒന്നും ഉണ്ടായില്ല….

 

വ്യാഴാഴ്‌ച ഉച്ചയ്ക്ക് ഓഫീസിന് അടുത്തുള്ള ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു തിരിച്ചു പോകുന്നതിനിടയിൽ ആണ് ഫോണിൽ വാട്സാപ്പ് നോട്ടിഫിക്കേഷൻ വന്നത്…

നജ്മയുടെ നമ്പറിൽ നിന്നു ഒരു ഫോട്ടോ…. മൂന്ന് രജിസ്റ്റേഡ് ലെറ്റർ അയച്ചതിന്റെ അക്നൗലെഡ്ജ്മെന്റ്.

 

അറിയാതെ തന്നെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….

???????????????

എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഞാൻ ഓരോ ദിവസവും ജീവിച്ചു തീർക്കുന്നത് രണ്ടാം ശനിയാഴ്ചയ്ക്ക് വേണ്ടിയാണു എന്ന്…. അമ്മച്ചിയുടെ കയ്യിൽ നിന്ന് ഒരു ഉരുള ചോറ് വാങ്ങാൻ… ഇച്ചേച്ചിയോട് തല്ല് കൂടാൻ…

 

2019 ഏപ്രിൽ 12

വെള്ളിയാഴ്ച വൈകിട്ടത്തെ ബസിനു ഞാൻ നാട്ടിലേക്ക് തിരിച്ചു…. വീട്ടിലെത്തുമ്പോഴേക്കും രാത്രി ആയിരുന്നു… എന്റെ വരവും കാത്തെന്ന പോലെ അമ്മച്ചിയും ഇച്ചേച്ചിയും കോലായിൽ തന്നെ കാത്തിരിപ്പുണ്ട്….പടി കയറിയതും എന്റെ കയ്യിലുള്ള ബാഗ് ഇച്ചേച്ചി വാങ്ങി തുറന്ന് പരിശോധിക്കാൻ തുടങ്ങി….

18 Comments

  1. ♥♥♥♥

  2. എഴുത്തിലെ കയ്യടക്കം, ഓരോ സീനുകളും ചിട്ടപ്പെടുത്തിയ രീതി, അനായാസേനയുള്ള കഥപറച്ചിലിന്റെ ഒഴുക്ക്, എല്ലാം കൂടി കണ്ടിട്ട് അസൂയ തോന്നുന്നുണ്ട് ആശാനേ.. ???

    അനുഗ്രഹീതൻ ആശാൻ.. ???

    രണ്ടു പാർട്ടും ഒരുപാടിഷ്ടം..
    ???

    1. ???? കണ്ണ് വെച്ചു കള്ളൻ ??

      1. Rajeev (കുന്നംകുളം)

        Anubhavicho

        1. ? ningem???

  3. Adipoli ❤️

  4. രുദ്ര രാവണൻ

    ❤❤❤

  5. Sai അണ്ണാ സൂപ്പർ ❤❤❤❤❤…
    ഇഷ്ടപ്പെട്ടു….

    1. Tnku കുട്ടൻസ് ?

      1. ഇന്ന് നമ്മടെ പീലിച്ചായനെ കണ്ടില്ലലോ

        1. നാളെ വരുമായിരിക്കും, എന്തെൻ തിരക്ക് ഉണ്ടാവും

  6. Interesting ☺️

  7. കൊള്ളാം… നല്ല വരികൾ.. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤????

    1. Tnku… മൂന്നോ നാലോ ദിവസം…

Comments are closed.