♨️ മനസ്വിനി ?2️⃣ «??? ? ?????» 2936

♨️ മനസ്വിനി ?2️⃣

Author : ??? ? ????? | Previous Part

 

ചൊവ്വ….

രാവിലെ ഓഫീസിൽ എത്തിയപ്പോൾ എന്നെയും കാത്ത് ടേബിളിൽ രണ്ട് അട്ടി ഫയൽസ് കിടപ്പുണ്ട്… ഒന്ന് കോളനിയുമായി ബന്ധപ്പെട്ടത്… മറ്റേതു അന്ന് വൈകുന്നേരത്തിനു മുൻപ് റിപ്പോർട്ട് കൊടുക്കേണ്ടുന്നത്…

ഞാൻ മാഡത്തിനെ ചെന്നു കണ്ട് കാര്യം പറഞ്ഞു… പക്ഷെ അമ്പിനും വില്ലിനും അടുക്കുന്നില്ല… ഇന്ന് തന്നെ കൊടുക്കേണ്ട റിപ്പോർട്ട് ആണ്…. രാജീവ് സാറും ഇന്ന് ലീവ് ആണത്രേ…..….

പല്ലു ഞെരിച്ചു കൊണ്ടാണ് ചെയറിലേക്ക് തിരിച്ചു വന്നത്…. ഉച്ച കഴിയുമ്പോഴേക്ക് റിപ്പോർട്ട് ഒക്കെ റെഡി ആക്കി. ശേഷം കോളനി ടെ ഫയൽ എടുത്ത് വായിച്ചു തുടങ്ങി….

 

കോളനിയിലേക്കുള്ള റോഡ് സോലിങ്ങ് ചെയ്യുന്നതിൽ തുടങ്ങി ശൗചാലയ നിർമാണം സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യാൻ അങ്ങനെ കുറച്ചധികം പ്രവർത്തികൾക്ക് അനുമതി നൽകിയിട്ടുണ്ട്… ഫണ്ടും ആലോട്ട് ആയതാണ്….ഫയലിൽ ഉള്ള ഡോക്യൂമെന്റസ് പ്രകാരം 60 ശതമാനത്തോളം വർക്ക് കംപ്ലീറ്റ് ചെയ്തിട്ടുണ്ട്….

പക്ഷെ….

കുറച്ചു സോളാർ ലൈറ്റ്റുകൾ സ്ഥാപിച്ചതും , അവിടെ നിലവിൽ ഉണ്ടായിരുന്ന മൂന്ന് ടോയ്ലറ്റുകൾ വൃത്തിയാക്കിയതും മാത്രമാണ് ഇത്രയും കാലത്തിനിടയ്ക്ക് ചെയ്തത്…. ബാക്കി എല്ലാ വർക്കും പെന്റിങ് ആണ്.. ഇത് 8 മാസത്തിൽ എങ്ങനെ ചെയ്യും, ഫണ്ട് എങ്ങനെ ലഭിക്കും….. എന്തു ചെയ്യണം എങ്ങനെ ചെയ്യണം, ഒരു രൂപവും ഇല്ലാതെ ഞാൻ കുഴങ്ങി… ചില വർക്കുകൾ എന്താ ഉദ്ദേശിക്കുന്നത് എന്ന് പോലും മനസ്സിലാവാതെ ഞാൻ പെട്ടു പോയി…….

 

അടുത്ത രണ്ട് ദിവസം സമാന സ്വഭാവമുള്ള പഴയ ഫയലുകൾ എടുത്ത് പഠിച്ചു… സംശയം വരുമ്പോഴൊക്കെ രാജീവ് സാറിനെയും മാഡത്തിനെയും ബുദ്ധിമുട്ടിച്ചു…. രാജീവ് സർ ഒരു മടിയും ഇല്ലാതെ സപ്പോർട്ട് ആയി കൂടെ നിന്ന്… മാഡം ഒരു തണുപ്പൻ മട്ടിലാണ്….

ഫയലിൽ നിന്നും കോൺട്രാക്ടർമാരുടെ ഡീറ്റെയിൽസ് എടുത്ത് അവരുടെ ഒക്കെ കോൺടാക്ട് നമ്പർ സംഘടിപ്പിച്ചു. അവരെ ഒക്കെ നേരിൽ പോയി കണ്ട് സംസാരിച്ചു…

അവരൊക്കെ കൈ മലർത്തി…. രവി സാറ് പറയാതെ അവർക്കൊന്നും ചെയ്യാൻ കഴിയില്ല എന്നായിരുന്നു മറുപടി….

അന്ന് വൈകിട് ഒരു ISD നമ്പറിൽ നിന്നും എനിക്കൊരു കാൾ വന്നു….

18 Comments

  1. ♥♥♥♥

  2. എഴുത്തിലെ കയ്യടക്കം, ഓരോ സീനുകളും ചിട്ടപ്പെടുത്തിയ രീതി, അനായാസേനയുള്ള കഥപറച്ചിലിന്റെ ഒഴുക്ക്, എല്ലാം കൂടി കണ്ടിട്ട് അസൂയ തോന്നുന്നുണ്ട് ആശാനേ.. ???

    അനുഗ്രഹീതൻ ആശാൻ.. ???

    രണ്ടു പാർട്ടും ഒരുപാടിഷ്ടം..
    ???

    1. ???? കണ്ണ് വെച്ചു കള്ളൻ ??

      1. Rajeev (കുന്നംകുളം)

        Anubhavicho

        1. ? ningem???

  3. Adipoli ❤️

  4. രുദ്ര രാവണൻ

    ❤❤❤

  5. Sai അണ്ണാ സൂപ്പർ ❤❤❤❤❤…
    ഇഷ്ടപ്പെട്ടു….

    1. Tnku കുട്ടൻസ് ?

      1. ഇന്ന് നമ്മടെ പീലിച്ചായനെ കണ്ടില്ലലോ

        1. നാളെ വരുമായിരിക്കും, എന്തെൻ തിരക്ക് ഉണ്ടാവും

  6. Interesting ☺️

  7. കൊള്ളാം… നല്ല വരികൾ.. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤????

    1. Tnku… മൂന്നോ നാലോ ദിവസം…

Comments are closed.