ആരും ഇല്ല…!!
നീളം വരാന്തയുടെ അങ്ങേ അറ്റം വരെ മേട്രന്‍ ടോര്‍ച്ച് ടോര്‍ച്ച് തെളിച്ചു പരിശോധിച്ചു…
`നിമ്മി സ്വപ്നം കണ്ടതാകും…’
ഒടുവില്‍ മേട്രന്‍ പറഞ്ഞു…
മറുത്ത് പറയാന്‍ നിമ്മിക്കായില്ല.. കാരണം താന്‍ കണ്ടതോ പറഞ്ഞതോ തെളിയിക്കാന്‍ കഴിയില്ല എന്നവള്‍ക്ക് അറിയാമായിരുന്നു…
മുറിക്കുളളിലേക്ക് കയറും മുന്‍പ് നിമ്മി ഒന്ന് തിരിഞ്ഞ് നോക്കി..
തൂണുകള്‍ക്ക് മറവിലേക്ക് ഒരു കറുത്ത രൂപം ക്ഷണനേരം കൊണ്ട് നീങ്ങിയോ…?
സംശയം മേട്രനോട് പറയാന്‍ നിമ്മിയ്ക്ക് കഴിയുമായിരുന്നില്ല…
കതകടച്ച് മേട്രന്‍ കട്ടിലിലേക്ക് ചാഞ്ഞു..
നിമ്മി ഉറക്കം വരാതെ കുറച്ചു നേരം കട്ടിലില്‍ എഴുന്നേറ്റിരുന്നു…
കിടന്നിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു..
***********
ബെറ്റിയുടെ തിരോധാനത്തിനെ തുടര്‍ന്ന് രണ്ടാം നാളും നിമ്മിയ്ക്ക് പരീക്ഷണകാലമായിരുന്നു..
രഹസ്യമായി നീങ്ങുന്ന പോലീസ് അന്വേഷണം ബെറ്റിയെ കണ്ടെത്താനുളള ത്വരിത നടപടികളായി നീങ്ങിക്കൊണ്ടിരുന്നു…
ബെറ്റിയെ കണ്ടെത്താനാകാത്ത ഒരോ നിമിഷവും പ്രശ്നം ഗുരുതരമാക്കുമെന്ന് കോളജ് അധികൃതരും പോലീസും ഒരു പോലെ ഭയപ്പെട്ടു…
ഒന്നോ രണ്ടോ ദിവസം മാത്രമേ ഈ തിരോധാനം തങ്ങള്‍ക്ക് രഹസ്യമാക്കാന്‍ കഴിയുകയുളെളന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു..
ഒപ്പമുണ്ടായിരുന്ന നിമ്മിയില്‍ നിന്നും പരമാവധി വിവരങ്ങള്‍ ചോദിച്ചറിയാന്‍ പോലീസ് അവളെ തുടര്‍ച്ചയായി ചോദ്യം ചെയ്തുകൊണ്ടിരുന്നു…
ഒടുവില്‍ മാനസികസംഘര്‍ഷത്താല്‍ നിമ്മി പൊട്ടിക്കരഞ്ഞ് പോയി…
തിരിച്ച് മുറിയിലെത്തിയ നിമ്മിയെ ആശ്വസിപ്പിക്കാന്‍ മേട്രന്‍ ആനി നന്നേ പ്രയാസപ്പെട്ടു..
രാത്രിയില്‍ ബെറ്റിയുടെ വീട്ടില്‍ നിന്നും വിളി വന്നാല്‍ എന്ത് പറയും എന്ന ആശങ്കയിലായിരുന്നു കോളേജ് അധികൃതരും മേട്രന്‍ ആനിയും…