ഹോസ്റ്റൽ – 1 46

രാത്രി 8 മണിയോടെ മേട്രന്‍ ആനി ഫോണിന്‍റെ കണക്ഷന്‍ വിച്ഛേദിച്ചു..
വീട്ടുകാരുമായി ബന്ധപ്പെടാനെത്തിയ കുട്ടികള്‍ നിരാശരായി മടങ്ങി..
ഫോണ്‍ കണക്ഷന്‍റെ തകരാര്‍ എന്നായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്..

******
നിമ്മിയ്ക്ക് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല…

ക്ലോക്ക് പന്ത്രണ്ട് തവണ ശബ്ദിച്ചു…

ജന്നലിന് അരികിലായിരുന്നു നിമ്മി കിടന്നിരുന്നത്..
കനത്ത തണുപ്പില്‍ നിമ്മിയുടെ താടിയെല്ലുകള്‍ വിറച്ചു…
മേട്രന്‍ നല്ല ഉറക്കത്തിലാണ്..

ജാലകത്തിന്‍റെ കണ്ണാടി ചില്ലയ്ക്ക് മേല്‍ ഒരു കറുത്ത നിഴലാട്ടം വീണത് പെട്ടെന്നായിരുന്നു…

നിമ്മി ഭയത്തോടെ നോക്കി…
അത് ഒരു ആള്‍ രൂപമാണെന്ന് നിമ്മിയ്ക്ക് തോന്നി…

മേട്രനെ വിളിക്കണമെന്ന് നിമ്മിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു..
പക്ഷെ കണ്ണടച്ച് തുറക്കും മുന്‍പ് ആ രൂപം മറഞ്ഞു..

തനിയ്ക്ക് തോന്നിയതാണോ…?
ആശങ്കയോടെ നിമ്മി ഇരുട്ടിലേക്ക് നോക്കിയിരുന്നു…

മെല്ലെയവള്‍ ജന്നല്‍ തുറന്നു പുറത്തേക്ക് നോക്കി..
കൊടും തണുപ്പ് ജന്നലിലൂടെ അരിച്ച് അകത്തേക്ക് കയറി…
പുറത്ത് വീശുന്ന കാറ്റ് തണുപ്പിന്‍റെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നു..

നീളം വരാന്തയില്‍ താന്‍ കിടക്കുന്ന മുറിയ്ക്ക് സമീപമുളള തുണിനരികില്‍ ഒരു രൂപം നില്‍ക്കുന്നത് നിമ്മി നടുക്കത്തോടെ കണ്ടു.. അതൊരു സ്ത്രീ രൂപം ആണെന്ന് നിമ്മിയ്ക്ക് തോന്നി…