ഹോസ്റ്റൽ – 1 46

മേട്രന്‍ ബെറ്റിയ കാണാതായ വിവരം കോളേജ് പ്രിന്‍സിപ്പിളിനെ അറിയിച്ചു..
പ്രിന്‍സിപ്പാള്‍ മാനേജിംഗ് ഡയറക്ടറെയും…
തുടര്‍ന്ന് നിമ്മിയെ മാനേജിംഗ് ഡയറക്ടറുടെ മുറിയില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു..

നിമ്മയ്ക്ക് ബെറ്റിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല എന്ന് ബോധ്യപ്പെട്ട മാനേജ്മെന്‍റ് ആകെ കുഴങ്ങി…

ബെറ്റിയുടെ തിരോധാന വിവരം തത്കാലം പുറത്ത് പറയരുതെന്ന് മാനേജ്മെന്‍റ് നിമ്മിയോട് നിര്‍ദ്ദേശിച്ചു..
കോളേജിന്‍റെ പ്രവര്‍ത്തനത്തെ ഈ സംഭവം സാരമായി ബാധിക്കുമെന്ന് മാനേജ്മെന്‍റിന് ഭയമുണ്ടായിരുന്നു…

പക്ഷെ ബെറ്റിയുടെ രക്ഷകര്‍ത്താക്കള്‍ ബെറ്റിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍…?

ഹോസ്റ്റലിലോ കോളജിലോ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ലാത്തതിനാല്‍ അതിനുളള സാധ്യത രാത്രി 8 മണിയ്ക്ക് ഹോസ്റ്റല്‍ ഫോണ്‍ വഴി മാത്രമായിരിക്കും..

ബെറ്റി കൊണ്ട് വന്നിട്ടുളള എല്ലാ സാധനസാമഗ്രികളും മുറിയിലുണ്ട്..

ഒടുവില്‍ കോളജിന്‍റെ ഭാഗത്ത് നിന്നും പോലീസില്‍ ഒരു പരാതി നല്‍കാന്‍ മാനേജ്മെന്‍റ് തീരുമാനമെടുത്തു…
ഈ തിരോധാനത്തിന് പിന്നില്‍ കോളേജ് മാനേജ്മെന്‍റ് പ്രതികൂട്ടിലാകുമോ എന്ന ഭയം കാരണമായിരുന്നു ആ തീരുമാനം..

ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി വളരെ രഹസ്യമായി ആയിരുന്നു അന്വേഷണം..
അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിനായി നിമ്മിയെ മാനേജിംഗ് ഡയറക്ടര്‍ കുര്യക്കോസിന്‍റെ കാറില്‍ വളരെ രഹസ്യമായാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയത്..
ആദ്യ ദിനമായതിനാലും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അധികം പരിചയപ്പെട്ടിട്ടില്ലാത്തതിനാലും വിവരങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കപ്പെട്ടു…

രാത്രി വൈകിയാണ് നിമ്മി ഹോസ്റ്റലില്‍ എത്തിയത്..
നിമ്മി വളരെ ക്ഷീണിതയായിരുന്നു…
`കുട്ടിയ്ക്ക് ഇന്ന് എന്‍റെ മുറിയില്‍ കിടക്കാം…’ മേട്രന്‍ ആനി അവളെ നോക്കി അനുകമ്പയോട് പറഞ്ഞു..