മഞ്ഞിന്‍ കണങ്ങളാല്‍ മൂടപ്പെട്ട ഒരു കുന്നിന്‍ മുകളില്‍ അല്‍പ്പം നിരപ്പായ രണ്ട് ഏക്കര്‍ ഭൂമിയില്‍ ആണ്‍പെണ്‍ മിശ്രിതമായ കോളെജിനുളളില്‍ തന്നെയാണ് പെണ്‍കുട്ടികള്‍ക്കുളള ഹോസ്റ്റല്‍…
രണ്ട് ഏക്കര്‍ വസ്തുവിനുളളില്‍ നിന്നിരുന്ന ബ്രിട്ടീഷ് മാതൃകയില്‍ നിര്‍മ്മിച്ച പന്ത്രണ്ട് മുറികളും രണ്ട് വലിയ ഹാളുകളുമുളള ഒരു കൂറ്റന്‍ പഴയ ബംഗ്ലാവ് വലിയ മാറ്റങ്ങള്‍ വരുത്താതെ നിലനിര്‍ത്തി പുതിയ മൂന്ന് നില കെട്ടിടങ്ങള്‍ അതിനോട് ചേര്‍ത്ത് നിര്‍മ്മിച്ചാണ് ലേഡീസ് ഹോസ്റ്റലായി പ്രത്യേകമായി ഒരുക്കിയിരിക്കുന്നത്..
നിമ്മിയ്ക്കും ബെറ്റിയ്ക്കും ലഭിച്ചത് ആ പഴയ ബംഗ്ലാവ് കെട്ടിടത്തിലെ മുറികളില്‍ ഒന്നാണ്..
ആ ബംഗ്ലാവിന്‍റെ മുന്‍വശമാണ് ഹൊസ്റ്റലിന്‍റെ പ്രധാന കവാടം..
കവാടത്തിനോട് ചേര്‍ന്ന് മേട്രന്‍ ആനി ജോസഫിന്‍റെ മുറി…
കോളജിനടുത്തായി സെന്‍റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് നിലകൊളളുന്നു…
ആദ്യബാച്ചില്‍ ആണ്‍കുട്ടികള്‍ ഉള്‍പ്പടെ ഇരുന്നൂറ് അഡ്മിഷനുകളാണ് നടന്നത്…
ഭൂരിപക്ഷം വിദ്യാര്‍ത്ഥിളും വളരെ അകലെ നിന്നുളളവരാണ്..
ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പളളിയ്ക്ക് സമീപമാണ് ഒരുക്കിയിട്ടുളളത്…
ഏറെ നേരമായിട്ടും ബെറ്റിയെ അവിടെയെങ്ങും കണ്ടെത്താന്‍ നിമ്മിയ്ക്ക് കഴിഞ്ഞില്ല…
നിമ്മി മേട്രന് മുന്നില്‍ ബെറ്റിയെ രാവിലെ മുതല്‍ കാണുന്നില്ലയെന്ന വിവരം
റിപ്പോര്‍ട്ട് ചെയ്തു…
`ബെറ്റി ചര്‍ച്ചിലോ മറ്റോ പോയിട്ടുണ്ടാകുമോ…?’
മേട്രന്‍റെ ആ ഉൗഹം ശരിയാകാമെന്ന് നിമ്മിയ്ക്ക് തോന്നി..
`എന്ത് തന്നെയായാലും നമ്മള്‍ക്ക് വെയ്റ്റ് ചെയ്യാം…’ തെല്ല് ആശങ്കയോടെ
മേട്രന്‍ പറഞ്ഞു..
പക്ഷെ സമയം കടന്ന് പോകുന്തോറും ആ ആശങ്ക വര്‍ദ്ധിച്ചു വന്നു..