അവൻ മെല്ലെ പറഞ്ഞു ഞാൻ ഒരു സോറി പറയാൻ വന്നതാ. പിന്നെ ഒരു ഇഷ്ടവും. അവൾ അവൻ പറയുന്നത് കേട്ട് നിന്നു. എല്ലാ കൂട്ടുകാരും പറഞ്ഞു ഹോം നഴ്സായി വരുന്നവർ എന്തിനും തയ്യാറായി ആണ് വരുന്നതെന്ന്. അത് നീ തിരുത്തി. എല്ലാ പെണ്ണുങ്ങളേയും ഒരു കണ്ണിൽ കൂടി കാണരുത് എന്ന് എന്നെ നീ പഠിപ്പിച്ചു.
പിന്നെ എനിക്ക് നിന്നെ ഒത്തിരി ഇഷ്ടവുമാണ് എന്നെ പോലെ ഒരു തലതെറിച്ചവനേ നേരെ നടത്താൻ നിന്നെ പോലെ ഒരു പെണ്ണിനേ കഴിയൂ. വല്യ ഇംഗ്ലീഷ് സ്റ്റൈലിൽ വിൽ യൂ മാരീ മീ എന്നൊന്നും ചോദിക്കാൻ അറിയില്ല. എന്നാലും ചോദിക്കുവാ നിന്നെ ഞാൻ അങ്ങ് കെട്ടിക്കോട്ടേടി പെണ്ണേ.
അവൾക്ക് അവന്റെ സംസാരം കേട്ടിട്ട് ചിരി വന്നെങ്കിലും അത് പുറമേ കാണിക്കാതെ കൃത്രിമ ഗൗരവത്തിൽ ചോദിച്ചു കെട്ടി കഴിഞ്ഞും ഇതുപോലുള്ള കുരുത്തകേട് കാട്ടിയാൽ കണവനാണന്നൊന്നും ഞാൻ നോക്കുവേല്ല കുനിച്ച് നിർത്തി കൂമ്പിന് കേറ്റും പറഞ്ഞേക്കാം.
അടിയൻ ഒരു അനുസരണകേടും കാട്ടൂല്ലേ. നല്ല അനുസരണ കുട്ടിയായി നിന്നോളാമേ അവൻ ചിരിയോടെ അവളുടെ മുന്നിൽ കൈകൂപ്പി നിന്നി. എന്നാൽ സണ്ണികുട്ടി സ്ഥലം വിട്ടേ എനിക്ക് പ്രാർത്ഥിക്കാനുണ്ട്. നിനക്ക് എന്നോട് വേറെ ഒന്നും പറയാനില്ലേ പെണ്ണേ എന്നു
തമാശക്കു ചോദിച്ചപ്പോൾ സണ്ണിച്ചൻ പോകുന്നോ അതോ ഞാൻ അമ്മച്ചിയേ വിളിക്കണോ എന്ന് ചോദിച്ചപ്പോൾ ഞാൻ പൊക്കോളാവേ എന്ന് പറഞ്ഞ് അവൻ അവിടുന്ന് മെല്ലെ തന്റെ റൂമിലേക്ക് പോയി.
അവൾ മെല്ലെ ക്രൂശിതരൂപത്തിന്റെ മുൻപിൽ മുട്ടുകുത്തി ഒരു ജീവിതം മുഴുവനും അനുഭവിക്കേണ്ട ദുഃഖം ഒരുമിച്ച് അനുഭവിച്ചു. ഇനി സന്തോഷത്തിന്റെ പൊൻപുലരി തന്നെ മാടി വിളിക്കുന്നത് പോലെ അവൾക്ക് തോന്നി. അവൾ മെല്ലെ നെറ്റിയിൽ കുരിശുവരക്കാൻ തുടങ്ങി വിശുദ്ധ കുരിശിന്റെ അടയാളത്താൽ……….
ശുഭം.
❤️❤️
Excellent story ……
എന്റെ ടെസ കൊച്ചിന് ഇനി ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ.