രാത്രി എല്ലാകർക്കും ഭക്ഷണവും കൊടുത്ത് അമ്മച്ചിയുടെ കൂടെ പ്രാർത്ഥിച്ച് ബൈബിളും വായിച്ച് കിടക്കാൻ പോകുമ്പോൾ അമ്മച്ചി പറഞ്ഞു എനിക്ക് പറ്റുമായിരുന്നെങ്കിൽ റോസ്മോളേ ഞാൻ എന്റെ കൂടെ കിടത്തിയേനേ. അയ്യോ അതൊന്നും വേണ്ട അമ്മച്ചി അവൾ എന്റെ കൂടെ കിടന്നോളും എന്ന് പറഞ്ഞ് അമ്മച്ചിക്ക് ഒരു ഉമ്മയും കൊടുത്ത് അവർ ടെസയുടെ റൂമിലേക്ക് പോന്നു.
റോസിനേ കെട്ടിപിടിച്ചു കിടക്കുമ്പോൾ ടെസ അവളോട് ചോദിച്ചു മോൾക്ക് ഇഷ്ടമായോ ആ അമ്മച്ചിയേ അവൾ ആം എന്ന് ഉത്തരം പറഞ്ഞു. ആ അങ്കിളിനേയോ? അങ്കിൾ നല്ല സുന്ദരനല്ലേ? സിനിമാനടനേ പോലെ സുന്ദരൻ.
ഇനി ആന്റി ഒരു കാര്യം ചോദിച്ചാൽ മോൾ സമ്മതിക്കുമോ? മോൾ സമ്മതിക്കാതെ ആന്റിക്ക് അത് ചെയ്യാൻ പറ്റില്ല. എന്താ ആന്റി? എന്ന് അവൾ ചോദിച്ചു. ആ അങ്കിൾ ആന്റിയേ കല്യാണം കഴിക്കുന്നത് മോൾക്ക് ഇഷ്ടമാണോ? ടെസ വീണ്ടും ചോദിച്ചു? അവൾ എന്തോ ആലോചിക്കുന്നത് പോലെ തോന്നി.
എന്നിട്ട് പറഞ്ഞു ആന്റി ഇങ്ങോട്ട് പോന്നാൽ മോൾ തനിച്ചാകൂല്ലേ? അവൾ ചോദിച്ചു. ഇല്ലല്ലോ മോളും ആന്റിയുടെ കൂടെ ഇങ്ങോട്ട് പോരും. കല്യാണം കഴിഞ്ഞാൽ ഇവിടെ നിന്ന് നമുക്ക് സ്കൂളിൽ പോകാം. റോസ്മോൾക്ക് സന്തോഷമായി.
അവൾ ടെസയേ ഒന്നൂടി മുറുക്കേ കെട്ടിപിടിച്ചു. എന്നാൽ എനിക്ക് സമ്മതമാ എന്ന് പറഞ്ഞു. ടെസ അവളുടെ നിറുകയിൽ ഒരു ഉമ്മകൂടി കൊടുത്തു.
തിങ്കളാഴ്ച റോസ്മോളേ കൊണ്ടയാക്കി ടെസ തിരിച്ചു വന്നു. രണ്ടുദിവസം ഇത് ഒരു വീടാണെന്ന് തോന്നി. ഇപ്പോൾ വല്ലാത്ത ഒരു മൂകത ആ വീടിനേ പോതിഞ്ഞു. അത് ഏറ്റവും തളർത്തിയതും എസ്തേറിനേ ആയിരുന്നു.
റോസ്മോൾ അവർക്ക് സ്വന്തം കൊച്ചുമോൾ തന്നെ ആയിരുന്നു. പോകാൻ നേരം അവർ പെട്ടി തുറന്ന് പണ്ട് അവർ കൊച്ചു മോൾക്ക് കൊടുക്കാം വച്ചിരുന്ന വെള്ളകല്ലിന്റെ കമ്മൽ അവൾക്ക് കൊടുത്തു തടയാൻ ചെന്ന ടെസയോട് പറഞ്ഞു ഇത് ഞാൻ എന്റെ കൊച്ചു മോൾക്ക് കൊടുക്കുന്നതാ. നീ ആരാ തടയാൻ. അറിയാതെ ടെസയുടെ കണ്ണ് നിറഞ്ഞു. അവർ കൊച്ചുമക്കളേ കാണാൻ എത്ര കൊതിക്കുന്നു എന്ന് അതിൽ നിന്ന് അവൾക്ക് വ്യക്തമായി.
അന്ന് രാത്രി അവൾ കിടക്കാൻ നേരത്തേ പ്രാർത്ഥന ചൊല്ലാൻ തുടങ്ങുമ്പോൾ സണ്ണികുട്ടി വാതിക്കൽ നിൽക്കുന്നത് കണ്ടു. അവൾ വേഗം എന്നാ സണ്ണിച്ചാ എന്ന് ചോദിച്ച് അങ്ങോട്ട് ചെന്നു.ഇനിയും വല്ല കുരുത്തക്കേടും ഒപ്പിക്കാൻ ഉദ്ദേശം ഉണ്ടോ? അവൾ അവനോട് ചോദിച്ചു.
❤️❤️
Excellent story ……
എന്റെ ടെസ കൊച്ചിന് ഇനി ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ.