മെല്ലെ ആഹാരവുമായി അമ്മച്ചിയുടെ അടുത്തേക്ക് പോയി. താങ്ങി എണീപ്പിച്ച് ഇരുത്തി. എന്നിട്ട് ചോദിച്ചൂ എന്താ അമ്മച്ചി ഒന്നും കഴിക്കാഞ്ഞത്? അമ്മച്ചി അപ്പോൾ റോസ്മോളേ കാണുകയായിരുന്നു.
മോളിങ്ങ് വന്നേ അമ്മച്ചി ചോദിക്കട്ടേ എന്ന് പറഞ്ഞ് റോസിനേ അടുത്തേക്ക് വിളിച്ചു. റേസ് മടിച്ച് മടിച്ച് അമ്മച്ചിയുടെ അടുത്തേക്ക് ചെന്നു. അവളുടെ മുഖത്തും മുടിയിലും എല്ലാം മെല്ലെ തലോടി. അവൾ നാണിച്ച് തല താഴ്ത്തിനിന്നു.
മെല്ലെ ടെസയോട് പറഞ്ഞു എത്ര കൊതിയുണ്ടെന്ന് അറിയാമോ എന്റെ കൊച്ചുമക്കളേ ഒന്ന് കാണാൻ ഒന്ന് കൊഞ്ചിക്കാൻ. ഞാൻ വീണ് കിടപ്പാപായിട്ടു പോലും ഒരുത്തനും വന്നില്ല മോളെ എന്നെ ഒന്ന് കാണാൻ. അമ്മച്ചിയുടെ കണ്ണ് നിറഞ്ഞു.
തിരക്കാണ് പോലും തിരക്ക്. സ്വന്തം അമ്മയേ കാണാൻ വരാൻ പറ്റാത്ത വിധം എന്ത് തിരക്കാണ് അവർക്ക് അവിടെ? അമ്മച്ചി പൊട്ടികരഞ്ഞു. അയ്യേ അമ്മച്ചി കരയുവാണോ? റോസ്മോള് വന്നിട്ട് അമ്മച്ചി കരയാൻ പാടില്ല.
നീ റോസ്മോളേ കൊണ്ടുവന്നപ്പോൾ എന്റെ ടോജിമോന്റെ മൂത്ത കൊച്ചിനേയാ ഞാൻ ഓർത്തത്. അവളും ഇതേ പ്രായമാ.അമ്മച്ചിക്ക് തന്റെ കൊച്ചുമക്കളേ കൊഞ്ചിക്കാനും ലാളിക്കാനും എത്ര കൊതിയുണ്ടെന്ന് ആ വാക്കുകളിൽ നിന്ന് അവൾക്ക് മനസിലായി
അമ്മച്ചീടെ മൂത്ത് മോനാണ് ടോജി. അമേരിക്കയിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറാ. അയാളുടെ ഭാര്യ അവിടെ തന്നെ നഴ്സായി ജോലി ചെയ്യുന്നു.
മാസത്തിൽ ഒരിക്കൽ വിളിക്കും ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ. തന്നെ ഒരു വേലകാരിയായാണ് കാണുന്നത്. താനും വിട്ടുകൊടുക്കാറില്ല. നല്ലതുപോലെ അങ്ങോട്ടും പറയും ഡിഗ്രിക്ക് ഇംഗ്ലീഷ് മെയിൻ എടുക്കാൻ തോന്നിയത് നന്നായി എന്ന് അപ്പോൾ തോന്നും
അമ്മച്ചി എപ്പോഴും മക്കളോട് പറയും അവൾ എനിക്ക് വയ്യാത്ത കാലത്ത് ദൈവം കൊണ്ടുതന്ന മകളാണെന്ന്. അത് കേൾക്കുമ്പോൾ അവരുടെ മുഖത്ത് തെളിയുന്ന പുച്ഛം തനിക്ക് ഇവിടെ ഇരുന്ന് കാണാം എന്ന് അവൾ ഓർത്തു.
എന്നാൽ സണ്ണിയേ കൊണ്ട് അവളേ അങ്ങ് കെട്ടിച്ചോ എന്ന് പറഞ്ഞ് അവർ അമ്മച്ചിയേ അവർ കളിയാക്കും. അമ്മച്ചി വീറോടെ പറയും അവർക്ക് മനസാണെങ്കിൽ ഞാൻ നടത്തും ഈ കല്യാണം.
എന്നാൽ അമ്മച്ചി മാത്രമേ ഈ കല്യാണത്തിനു കാണൂ എന്ന് മക്കളും പറയും. ഇനി ഇപ്പോൾ സണ്ണിച്ചനു തന്നെ കെട്ടാൻ ഇഷ്ടമുണ്ട് എന്ന് അറിയുമ്പോൽ എന്തു പുകിലൊക്കെ നടക്കുമോ എന്തോ? അമ്മച്ചി പറയുന്നതാണ് ആ വീട്ടിലേ അവസാന വാക്ക്.
❤️❤️
Excellent story ……
എന്റെ ടെസ കൊച്ചിന് ഇനി ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ.