ഹോം നഴ്സ് – 2 Last Part 21

എടിയേ നീ ഇതൊക്കെ മനസിൽ വച്ചിരിക്കുവാണോടി? ഭയങ്കരി. അതും പറഞ്ഞ് അന്തപ്പച്ചായാൻ പൊട്ടിചിരിച്ചു.

അവർ ഇറങ്ങാൻ നേരം പറഞ്ഞു കല്യാണം കഴിഞ്ഞാൽ ഞങ്ങൾ ഇടക്ക് വരും കാരണം ഞങ്ങൾക്ക് മക്കളായി ഇവരേ ഉള്ളു. നിങ്ങൾ ഇനിയും വരണം ഇത് നിങ്ങളുടേയും വീടാണ്. എസ്തേറമ്മ പറഞ്ഞു നിർത്തി.

വൈകിട്ട് വാർത്ത കണ്ടോണ്ട് ഇരിക്കുമ്പോൾ എസ്തേർ പറഞ്ഞു ടെസ നീ എത്ര നാളായി പറയുന്നു റോസ്മോളേ കൂട്ടികൊണ്ടു വരാം എന്നെ കാണിക്കാം എന്നൊക്കെ. തിങ്കളാഴ്ച അവധിയല്ലയോ? നീ അവളേ കൂട്ടികൊണ്ട് വാ. എന്നിട്ട് രണ്ടു ദിവസം ഇവിടെ നിൽക്കട്ടേ. അവൾ സമ്മതിച്ചു.

അവർ അപ്പോൾ തന്നെ സണ്ണിയോട് കാര്യം പറഞ്ഞു അവൻ പോകാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ പറഞ്ഞു നീയും കൂടി പോയാൽ ഇവിടെ ആരാ ഉള്ളത് അതുകൊണ്ട് ജോണിയേ കൂട്ടി ടെസ പോട്ടേ.

ടെസയേം കൊണ്ട് റോസ്മോളേ കൂട്ടാം പോകാം എന്ന് കേട്ടപ്പോൾ ആയിരം ലഡു ഒന്നിച്ചു പൊട്ടിയത് വെറുതേ ആയല്ലോ എന്ന് ചിന്തിച്ച് അവൻ നോക്കിയത് ടെസയുടെ മുഖത്തേക്ക് അവൾ അപ്പോൾ ചിരി അടക്കാൻ പാട് പെടുകയായിരുന്നു. നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി കുറുമ്പി എന്ന് മനസിൽ പറഞ്ഞ് അവൻ പുറത്തേക്ക് നടന്നു.

പിറ്റേന്ന് ജോണിയുടെ കൂടെ അവൾ റോസ്മോളുടെ ഹോസ്റ്റലിലേക്ക് പോയി. അവിടെ ചെന്ന് മേട്രണേ കണ്ട് കാര്യം പറഞ്ഞു. ടെസയേ അവർക്കെല്ലാം വലിയ ഇഷ്ടമാണ്. ജോലി എങ്ങനെ ഉണ്ട് എന്ന് ചോദിച്ചപ്പോൾ കുഴപ്പമില്ല സിസ്റ്റർ എന്ന് അവൾ മറുപടി പറഞ്ഞു.

റോസ്മോളേ രണ്ടുദിവസത്തേക്ക് കൊണ്ടുപോകാനുള്ള അനുവാദം വാങ്ങി അവർ നേരേ എസ്തേറമ്മയുടെ അടുത്തേക്ക് പോയി.

അവർ വന്നെന്ന് മനസിലാക്കിയ പോലെ സണ്ണി വേഗം വന്ന് വാതിൽ തുറന്നു. എന്നിട്ട് ചോദിച്ചു എന്താ ഇത്ര താമസിച്ചത്? അമ്മച്ചി ഒരു വസ്തു കഴിച്ചിട്ടില്ല ഇന്ന്.

അവൾ വേഗം അമ്മച്ചിയുടെ അടുത്തേക്ക് ചെന്നു എന്നിട്ടു ചോദിച്ചു എന്നാപറ്റി എന്റെ എസ്തേറുകൊച്ചിന് ഇന്ന്? സണ്ണി കൊടുത്തത് ഒട്ടും കഴിക്കാതെ മേശപുറത്ത് തണുത്ത് മരവിച്ചിരിക്കുന്നു.

അവൾ വേഗം അവിടം വൃത്തിയാക്കി വേറെ കുറച്ച് ആഹാരം ചൂടാക്കാൻ ഓവനിൽ വച്ചു എന്നിട്ട് റോസ്മോളുടെ ഡ്രസ് മാറ്റി. മേൽ കഴുകി. പുതിയ ഒരു ഡ്രസ് ഇടീച്ചു.

3 Comments

  1. Excellent story ……

  2. Dark knight മൈക്കിളാശാൻ

    എന്റെ ടെസ കൊച്ചിന് ഇനി ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ.

Comments are closed.