അത് വിൽക്കുന്ന കാര്യം പറയുമ്പോൾ അച്ചായൻ പറയും എടിയേ എന്റെ നല്ലകാലത്ത് കൂടെ കൂട്ടിയതാ ഈ വണ്ടി. ഇനി മരിക്കുന്നത് വരേ ഇത് മതി.
ഇതിന് അന്തസ് പോരാന്ന് തോന്നുണ്ടെങ്കിൽ നിന്റെ
ആങ്ങളമാരോട് പറ പുതിയത് ഒന്ന് വാങ്ങിതരാൻ. അതോടെ റാഹേൽ പിന്നെ ആ കാര്യം മിണ്ടില്ല.
അവർ കോളിങ്ങ് ബെല്ല് അടിച്ചു. സണ്ണികുട്ടിയാണ് വാതിൽ തുറന്നത്.അവർ സ്വയം പരിചയപെടുത്തി. സണ്ണി അവരേ അകത്തേക്ക് ക്ഷണിച്ചു. എന്നിട്ട് അകത്തേക്ക് നോക്കി ടെസാ എന്ന് ഉറക്കേ വിളിച്ചു.
ഒരു മിനിറ്റ് കഴിഞ്ഞ് എന്താ സണ്ണിച്ചാ? എന്തിനാ വിളിച്ചേ? എന്ന് ചോദിച്ച് അവൾ അങ്ങോട്ട് വന്നു. അന്തപ്പച്ചായനേം റാഹേലാന്റിയേം കണ്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു. അവൾ അവരേ രണ്ടാളേം കെട്ടിപിടച്ചു.
അവളേ അകത്തേക്ക് കൂട്ടികൊണ്ടുപോയി. അവർ നേരെ എസ്തേറിന്റെ റൂമിലേക്കാണ് പോയത്. ടെസ അവരേ പരിചയപെടുത്തി. എന്നിട്ട് അവർക്ക് അവർക്ക് കുടിക്കാൻ എടുക്കാൻ അടുക്കളയിലേക്ക് പോയി.
എസ്തേറമ്മച്ചി അവരോട് കാര്യങ്ങൾ പറഞ്ഞു. അവർ പറഞ്ഞു ഞങ്ങൾക്ക് വിരോധം ഇല്ല. പക്ഷേ അവൾ സമ്മതിക്കുമോ? അവൾ ജീവിക്കുന്നത് തന്നെ റോസ്മോൾക്ക് വേണ്ടിയാണ്. അവർ പറഞ്ഞു നിർത്തി.
അവൾ ഈ കുടുംബത്തിലേക്ക് വരുമ്പോൾ തീർച്ചയായും റോസ്മോളും അവളുടെ കൂടെ ഉണ്ടാകും. ഞങ്ങൾ റോസ്മോളേ ഉപേക്ഷിക്കില്ല.
സണ്ണിക്ക് അധികം അവധിയില്ല. മൂന്ന് മാസത്തിനുള്ളിൽ ജോയിൻ ചെയ്യണമെന്നാ പറഞ്ഞിരിക്കുന്നത് ഇപ്പോൾ ഒന്നര മാസാം കഴിഞ്ഞു. നിങ്ങൾക്ക് സമ്മതമാണെങ്കിൽ നമുക്ക് ഇത് ഉറപ്പിക്കാം എന്നിട്ട് എത്രയും വേഗം നടത്താം അവർ പറഞ്ഞു നിർത്തി.
അന്തപ്പച്ചായൻ ടെസയോട് കാര്യങ്ങൾ പറഞ്ഞു. എന്നിട്ട് കൂട്ടിചേർത്തു എന്റെ മനുകുട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇതിലും വലിയ വീട്ടിൽ നിന്നെ വിട്ടേനേ. സാരമില്ല. ഇത് ഇപ്പോൾ ഇവരായിട്ട് വന്ന ആലോചനയല്ലേ? എല്ലാവർക്കും എല്ലാം അറിയാം.
പിന്നെ കല്യാണത്തിനു മുൻപ് ഇത്തിരി ചുറ്റികളി ഇല്ലാത്ത ആരാ ഉള്ളത്? അത് കേട്ട റാഹേൽ പറഞ്ഞു ശരിയാ ശരിയാ നിന്റെ ഈ അച്ചായനേ ഞാൻ എത്രപ്രാവശ്യം കള്ള് മേരിടെ പെരേൽ നിന്ന് പിടിച്ചിരിക്കുന്നു. അതൊന്നും സാരലില്ല കൊച്ചേ നീ ഇതിനു അങ്ങ് സമ്മതിക്ക്.
❤️❤️
Excellent story ……
എന്റെ ടെസ കൊച്ചിന് ഇനി ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ.