ഹോം നഴ്സ് – 2 Last Part 21

അവൾ പാത്രം കഴുകി ഉച്ചത്തേക്കുള്ള ഭക്ഷണം തയാറാക്കുന്നതിരക്കിലേക്ക് തിരിഞ്ഞി. ഇടക്ക് ഒന്ന് വിശ്രമിക്കാൻ സമയം കിട്ടിയപ്പോൾ അവൾ അന്തപ്പച്ചായനേ വിളിച്ചു.

അയാൾ ഫോണെടുത്തു അച്ചായാ ഇത് ഞാനാ ടെസ. അയാൾക്ക് സന്തോഷമായി. എന്നാ ഉണ്ട് കൊച്ചേ വിശേഷം? നിനക്ക് സുഖമല്ലേ? റോസ്മോൾ എന്തുപറയുന്നു? എന്ന് വേണ്ട ഒരു ശ്വാസത്തിൽ ഒരു നൂറ്റമ്പത് കാര്യം ഒന്നിച്ചു ചോദിച്ചു.

അന്തപ്പൻ അറുപത് വയസുണ്ട് പുള്ളിക്ക്. നല്ല ഒരു കച്ചവടക്കാരനായിരുന്നു. ഇപ്പോൾ കുറച്ച് ഞെരുക്കത്തിലാണ്. ടെസ ഹോം നഴ്സിങ്ങിന് പോകുവാണെന്ന് പറഞ്ഞപ്പോൾ ഏറ്റവും സങ്കടവും അവർക്കായിരുന്നു. എനിക്ക് നല്ല കാലമായിരുന്നെങ്കിൽ എന്റെ ടെസകൊച്ചിനേ ഞാൻ എവിടേയും വിടത്തില്ലായിരുന്നു എന്ന് പറയുമായിരുന്നു. നല്ല സംസാരപ്രിയനാണ്. ഭാര്യ റാഹേൽ. അച്ചായനു ചേരുന്ന ഭാര്യ. കല്യാണം കഴിഞ്ഞിട്ട് വർഷങ്ങളായി മക്കൾ ഇല്ല.

മനുവിനേ അവർ സ്വന്തം മകനേപോലയാണ് കരുതിയിരുന്നത്. എന്നാൽ മനുവും ലിസയും ഒരുമിച്ച് പോയപ്പോൾ ആ പാവങ്ങൾ തകർന്ന് പോയി.റാഹേൽ എപ്പോഴും പറയും എനിക്ക് ഒരു ആൺകൊച്ചുണ്ടായിരുന്നെങ്കിൽ എന്റെ ടെസകൊച്ചിനേ ഞാൻ അവനേ കൊണ്ട് കെട്ടിച്ചേനേ എന്ന്.

അപ്പോൾ അവൾ കളിയായി പറയും അത് നന്നായി എന്നാൽ ഈ അവിഞ്ഞ മോന്തകണ്ട് ഞാൻ വട്ടിളകി മരുമകൾ പോരെടുത്തേനേ എന്ന്. അമ്പടി കള്ളി എന്ന് പറഞ്ഞ് അവളുടെ കവിളിൽ റാഹേൽ ഒരു നുള്ള് കൊടുക്കും.

ആരാ ഇച്ചായാ എന്ന് ചോദിച്ച് റാഹേൽ അങ്ങോട്ട് വന്നപ്പോൾ എടി നമ്മുടെ ടെസകൊച്ചാ നാളെ നമുക്ക് അവൾ ജോലി ചെയ്യുന്ന വീട്ടിൽ ഒന്ന് പോകണം. അവിടുത്തേ അമ്മച്ചിക്ക് നമ്മളേ ഒന്ന് കാണണമെന്ന്. ടെസയുടെ കാര്യം നോക്കാൻ ഇപ്പോൾ നമ്മളല്ലേ ഉള്ളു. നമുക്ക് ഒന്ന് അവിടെ വരേ പോകാം. അവളേ കണ്ടിട്ടും ഒത്തിരി ആയല്ലോ അയാൾ പറഞ്ഞു നിർത്തി.

നമുക്ക് നാളെ തന്നെ പോകാം ഇച്ചായാ എന്ന് റാഹേൽ പറഞ്ഞു. അവർക്കും അവളേ കാണാൻ തിടുക്കമായി.

പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോൾ അവർ അവരുടെ പഴയ മാരുതി 800 അവിടെ എത്തി. അവരുടെ പ്രതാപകാലത്തിന്റെ സ്മാരകമാണ് ആ മാരുതി 800.

3 Comments

  1. Excellent story ……

  2. Dark knight മൈക്കിളാശാൻ

    എന്റെ ടെസ കൊച്ചിന് ഇനി ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ.

Comments are closed.