ഹൃദയരാഗം 3 [Achu Siva] 577

അയ്യോ ….അഞ്ജു ….ഗീതു നിങ്ങളോ …എത്ര നാളായി മോളെ നിങ്ങളെ ഒക്കെ കണ്ടിട്ട് …അവൾ മാറി മാറി രണ്ടു പേരെയും കെട്ടിപിടിച്ചു ..

എന്നാലും …എന്റെ വസൂട്ട നീ ഞങ്ങളെ ഒക്കെ അങ്ങ് മറന്നു പോയല്ലോ …ഒന്ന് വിളിക്കുക പോലും ചെയ്തില്ലലോടി ….ഞങ്ങളൊക്കെ എത്ര പെട്ടന്നാ നിനക്ക്  ഇത്രമാത്രം അന്യർ ആയി പോയത് …നിന്നേ ഒന്ന് കാണാൻ എവിടെ എല്ലാം അന്വേഷിച്ചു എന്ന് അറിയുമോ …കോളേജിലേക്ക്  ഇന്ന് വരും നാളെ വരും എന്ന് പ്രതീക്ഷിച്ചു നോക്കി ഇരുന്നു  …അതും ഉണ്ടായില്ല …ഞങ്ങൾ വിവരങ്ങൾ എല്ലാം അറിഞ്ഞു നിന്റെ വീട്ടിൽ വന്നപ്പോഴേക്കും അവിടെ എങ്ങും ആരും ഉണ്ടായിരുന്നില്ല …പിന്നെയാ അറിഞ്ഞത് അച്ഛന്റേം അമ്മേടേം എട്ടന്റേം ഒപ്പം  നിനക്ക്  മറ്റു പലതും  നഷ്ടപ്പെട്ടുവെന്ന് …നീ എങ്ങനെ ഇതെല്ലാം ഒറ്റക്കു സഹിച്ചു പെണ്ണെ …പറ നീ എവിടെയാ ഇപ്പൊ …ആരുടെ കുടെയാ എല്ലാം പറ …നീ ഇനി കോളേജിലേക്ക് ഇല്ലേ ?

ഹാവൂ രക്ഷപെട്ടു ഏതായാലും എന്റെ marriage കഴിഞ്ഞ കാര്യം ഒന്നും ആരും അറിഞ്ഞിട്ടില്ല ….പണ്ട് ഇവളുമ്മാരോട് എന്തൊക്കെ വീമ്പു പറഞ്ഞിട്ടുള്ളതാ …എന്നിട്ട്  എന്റെ കല്യാണം ഇത്ര പെട്ടന്ന്  ഇങ്ങേരുടെ കൂടെ നടന്നത് വെല്ലോം ഇവളുമാർ അറിഞ്ഞ പിന്നെ ഞാൻ ജീവിച്ചു ഇരിക്കേണ്ട …

അത് ഗീതു ,നിന്റെ പഴയ നമ്പർ തന്നെ അല്ലേ …ഞാൻ വിളിക്കാം …അപ്പൊ എല്ലാം വിശദമായിട്ട് പറയാം …എനിക്ക് പോയിട്ട് അല്പം തിരക്കുണ്ട് …എന്ന ശരി …

അയ്യടി അങ്ങനങ്ങു പോയാലോ …എന്താ ഒരു കള്ളത്തരം …ഞങ്ങളെ മനഃപൂർവം ഒഴിവാക്കി വിടുന്ന പോലെ …നിനക്കെന്താ ഒരു 10 മിനുട്ട്  ഞങ്ങളോട് സംസാരിക്കാൻ പോലും കഴിയാത്തത്ര തിരക്ക് …സത്യം പറഞ്ഞോ …എത്ര കാലം കൂടിയ ഒന്ന് കണ്ടു കിട്ടിയത് …ബെസ്റ്റ് ഫ്രണ്ട്സ് ആണെന്ന്  പറഞ്ഞാൽ മാത്രം പോരാ …അത് പ്രവൃത്തിയിലും കൂടി വേണം …അല്ലേൽ ഇങ്ങനെ avoid ചെയ്യുന്നത് എന്തിനാ …നിനക്ക് എന്താ പറ്റിയെ …ഞങ്ങടെ പഴയ വാസുകി ഇങ്ങനെ ഒന്നുമല്ലാരുന്നല്ലോ  …

നീ വാ ഗീതു , നമ്മളോടുള്ള അവളുടെ സ്നേഹം ഇപ്പൊ മനസ്സിലായില്ലേ ….നിനക്കല്ലായിരുന്നോ കാണാഞ്ഞിട്ട് അങ്ങ് വിഷമം മുഴുവൻ …ഇപ്പോ തൃപ്തി ആയില്ലേ …അഞ്ജന ദേഷ്യത്തോടെ പറഞ്ഞു …

എന്റെ മഹാദേവ അങ്ങേരു ഇപ്പൊ ഇങ്ങോട്ട് ഇറങ്ങി വരരുതേ …അവള് ജ്വല്ലറിക്കു ഉള്ളിലേക്ക് കണ്ണ് പായിച്ചു കൊണ്ടു മനസ്സിൽ പറഞ്ഞു  …

ഗീതുസേ ,അഞ്ജു ….പിണങ്ങല്ലേടാ …ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല …sorry …pls pls pls പിണങ്ങല്ലേ …നമുക്ക് അങ്ങോട്ടേക്ക് മാറി നിന്നു സംസാരിച്ചാലോ …

അതെന്ന ഇവിടെ നിന്നു സംസാരിച്ചാൽ …

ഡീ  അത് ……… അത് പിന്നെ ….അപ്പോഴാണ് വിനയ് ഡോർ തുറന്നു അങ്ങോട്ടേക്ക് ഇറങ്ങി വരുന്നത് അവൾ കാണുന്നത് …

74 Comments

  1. ?????????

    1. Mone സൂരജേ ❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  2. കർണ്ണൻ

    CONTINUE DEAR

Comments are closed.