ഹൃദയരാഗം 3 [Achu Siva] 577

മതി മതി ,ഇന്നത്തേക്ക് ഇതു മതി …ഒന്ന് വരുന്നുണ്ടോ …

എനിക്ക് ഒരു പാദസരം കൂടെ വേണം …അത് നോക്കിക്കേ നല്ല ഭംഗി ഇല്ലേ …അവൾ മുന്നിലത്തെ റോയിലേക്ക് ചൂണ്ടി കൊണ്ടു പറഞ്ഞു …

ഓ ഇനി അതിന്റെ ഒരു കുറവും കൂടെ ഉള്ളൂ …ഇങ്ങോട്ട് എണീക്കടി …വിനയ് അവളേം കൂട്ടി കൊണ്ടു ബില്ലിംഗ് സെക്ഷനിലേക്ക് പോയി …ബിൽ കണ്ടു കണ്ണ് തള്ളി അവളുടെ മുഖത്തേക്ക് നോക്കിയപ്പോ ഇതൊക്കെ എന്ത് എന്ന മട്ടിൽ അവൾ ആ ജ്വല്ലറിയുടെ അലങ്കോല പണികൾ ആസ്വദിച്ചു നിൽക്കുന്നു …

അങ്ങനെ ഒരു വിധം അവിടെ നിന്നു ഇറങ്ങി ..

വിനയേട്ടാ ,സന്തോഷായില്ലേ ?….അവൾ ചോദിച്ചു …

പിന്നെ …തൃപ്തി ആയി ….നിറഞ്ഞു ???

കളിയാക്കി ആണേലും അവൾ വിനയേട്ടാ എന്ന് വിളിച്ചത് അയാളിൽ എന്തെന്നില്ലാത്ത ഒരു പുഞ്ചിരി നിറച്ചു …

കാറിന്റെ അടുത്തു വന്നപ്പോ …വിനയ് ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു …വാസുകി just a minute…ഞാൻ ഇപ്പോ വരാം ..

എവിടെ പോവാ ?

Pls wait…ഞാൻ ഇപ്പൊ തന്നെ വരാം ..എനിക്ക് ..എനിക്ക് അവിടെ ഒരാളെ അത്യാവശ്യമായി കാണാൻ ഉണ്ട് …അതും പറഞ്ഞു വിനയ് വീണ്ടും അകത്തേക്ക് കയറി പോയി ..

ഇങ്ങേർക്ക് വട്ടാണോ ഇത്രേം നേരം അതിനകത്തു തന്നല്ലേ നിന്നത് …അപ്പൊ കണ്ടൂടായിരുന്നോ ???

അവൾ അവിടെ നിന്നു പ്രകൃതിയുടെ പച്ചപ്പും ഹരിതാഭയും ആസ്വദിച്ചു …

വാസുകി ………

വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി …അവിടെ നിക്കണ ആളുകളെ കണ്ടു അതെ സ്പീഡിൽ അവൾ മുഖം തിരിച്ചു …

ദേവിയെ ,അഞ്ജനയും ഗീതുവും …പെട്ടല്ലോ ഇവളുമാരുടെ മുന്നിൽ തന്നെ വന്നു പെട്ടല്ലോ  …എന്നെ കണ്ടു കാണല്ലേ ഈശ്വര ….ശോ കണ്ടിട്ടാണല്ലോ പേര് വിളിച്ചത് …അവളുമാര് ഇങ്ങോട്ട് തന്നെ വരണത് ….

അവള് വേഗം തന്റെ താലി മാല എടുത്ത് ചുരിദാറിന്റെ ഉള്ളിലേക്ക് ഇട്ടു …ഹാവൂ സിന്ദൂരം തൊടാൻ മറന്നത്  ഭാഗ്യമായി …ഈശ്വരാ നീ എത്ര വലിയവൻ …

വാസുകി ….അവർ അടുത്തേക്ക് വന്നു വിളിച്ചു …

അവൾ ആദ്യമായിട്ടു കേൾക്കണ പോലെ മുഖം അവർക്കു നേരെ തിരിച്ചു …

74 Comments

  1. ?????????

    1. Mone സൂരജേ ❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  2. കർണ്ണൻ

    CONTINUE DEAR

Comments are closed.