ഹൃദയരാഗം 3 [Achu Siva] 577

കൊല്ലാം …പക്ഷേ തോൽപ്പിക്കാൻ ആവില്ല …??….അവള് കാറിന്റെ ഡോർ തുറന്നു അതിൽ കയറി ഇരുന്നു ….

വിനയ് ചിരിച്ചു കൊണ്ടു കാർ സ്റ്റാർട്ട്‌ ചെയ്തു …

യാത്രയിൽ ഉടനീളം രണ്ടു പേരും പരസ്പരം ഒന്നും സംസാരിക്കാതെ ഇരുന്നു …വാസുകി കടന്നല് കുത്തിയ പോലെ മുഖവും വീർപ്പിച്ചു വെളിയിലേക്കു നോക്കി ഇരുന്നു .സിറ്റിയിലെ തന്നെ ഏറ്റവും വലിയ ജ്വല്ലറി ഷോപ്പിലാണ് കാർ ചെന്ന് നിന്നത് …

എന്താ ഇവിടെ ?

വെറുതെ ഒരു ചായ കുടിക്കാൻ ..??അങ്ങോട്ട് ഇറങ്ങടി …

അവർ രണ്ടു പേരും അകത്തേക്ക് കയറി …salesman വന്നു ആവശ്യത്തിലധികം വിനയം മുഖത്ത് വാരി വിതറി അവരെ അകത്തേക്ക് ക്ഷണിച്ചു കൊണ്ടു പോയി ..

അതേ നിനക്ക് അത്യാവശ്യം വേണ്ട ഒർണമെന്റ്സ് എന്തൊക്കെയാണ് വെച്ചാൽ അതൊക്കെ സെലക്ട്‌ ചെയ്തോളു …

പൊട്ടന് ലോട്ടറി അടിച്ച പോലെ അവള്  അവിടെ ചെയറിൽ പോയിരുന്നു അടുത്ത ഉടായിപ്പ് ആലോചിച്ചു …കുറച്ചു ക്യാഷ് പൊടിച്ചേക്കാം …ഇഷ്ടം പോലുണ്ടല്ലോ    …അങ്ങേരുടെ അഹങ്കാരം കുറച്ചു കുറയട്ടു …അവള് കണ്ണിൽ കണ്ടതെല്ലാം മേടിച്ചു കൂട്ടി …

ലേറ്റ് മാര്യേജ് ആണല്ലേ ?…

കോഫിയുമായി വന്ന പെൺകുട്ടി അവളോട്‌ ചോദിച്ചു …വാസുകി അവളെ കൂർപ്പിച്ചു നോക്കി …

മേഡത്തിന്റെ അല്ല …സാറിന്റെ ….പക്ഷേ നിങ്ങൾ സൂപ്പർ ജോഡി ആണ് കേട്ടോ .made for each other…..ഇത്രയും സ്നേഹമുള്ള ഒരു ഹസ്ബന്റിനെ കിട്ടിയില്ലേ …

അതേ ഷോപ്പിൽ വരുന്ന കസ്റ്റമേഴ്‌സിന്റെ പേർസണൽ കാര്യങ്ങളിൽ കയറി അഭിപ്രായം പറയാൻ നിൽക്കരുത് …ഞാൻ കംപ്ലയിന്റ് ചെയ്താൽ ഉണ്ടല്ലോ …നിന്റെ ഇവിടുത്തെ ജോലി നിൽക്കും ..

സോറി madam …ക്ഷമിക്കണം ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല …sorry ..

വാസുകി ദേഷ്യത്തോടെ തിരിഞ്ഞിരുന്നു …

ഇനിയും അവളെ അവിടെ നിർത്തിയാൽ ആ കട കൂടെ അടിച്ചോണ്ടു പോകും എന്ന് തോന്നിയത് കൊണ്ടു വിനയ് അങ്ങോട്ടേക്ക് വന്നു …

74 Comments

  1. ?????????

    1. Mone സൂരജേ ❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  2. കർണ്ണൻ

    CONTINUE DEAR

Comments are closed.