ഹൃദയരാഗം 3 [Achu Siva] 577

എന്താടി ,എന്താടി നിന്നു പിറു പിറുക്കുന്നെ …നിനക്ക് വൃത്തികേട് കാണിക്കാമെങ്കിൽ എനിക്ക് പറയുവേം ചെയ്യാം …നീ മര്യാദക്ക് പോയി ചേഞ്ച്‌ ചെയ്തിട്ട് വന്നോ അല്ലെങ്കിൽ ഞാൻ തന്നെ ആ കർമം അങ്ങു ചെയ്തെന്നു വരും …അതും പറഞ്ഞു വിനയ് അവളുടെ അടുത്തേക്ക് ചെന്നു ….അവളെ തൊട്ടു തൊട്ടില്ല എന്ന പോലെ നിന്നു …അവളു പേടിച്ചു പുറകിലേക്ക് മാറി …

നല്ല തല്ലു തന്നു വളർത്താത്തതിന്റെ കുഴപ്പം ആണ് …നിന്റെ ഉണ്ണിയച്ഛൻ ആണല്ലേ നിന്നേ ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കി വെച്ചിരിക്കുന്നത് …

ദേ എന്റെ അച്ഛനെ വെല്ലോം പറഞ്ഞാ …….അവള് വിരലും ചൂണ്ടി കൊണ്ടു ചെന്നിട്ടു പകുതിക്ക് വെച്ച് നിർത്തി …

അല്ല ഇപ്പൊ നിങ്ങൾ എന്താ പറഞ്ഞത് …

വിനയ് പെട്ടന്ന് എന്തോ ഓർത്ത പോലെ അവളിൽ നിന്നു മാറി തിരിഞ്ഞു നിന്നു …

അവള് വേഗം  ചെന്ന് വിനയ്ടെ face to face നിന്നു …എന്താ പറഞ്ഞത് ?…വീണ്ടും ചോദിച്ചു …

എന്ത് ?..ഞാൻ എന്ത് പറഞ്ഞെന്ന ….?

അല്ല ഉണ്ണി …ഉണ്ണിയച്ഛൻ ….എന്നോ മറ്റോ …

ഏ??? …ഉണ്ണിയപ്പം എന്ന് കേട്ടിട്ടുണ്ട് ….ഉണ്ണിയച്ചനെ?? ….അതെന്ത് അച്ഛൻ …ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടേ ഇല്ല …നിനക്ക് തലയ്ക്കു ഓളം വല്ലതും ഉണ്ടോ …കേൾക്കാത്തത് കേട്ടെന്നു പറയുന്നു …നമുക്ക് തിരികെ വരുമ്പോ നിന്റെ ചെവി കൂടി ക്ലീൻ ചെയ്യിപ്പിക്കാം …

ഞാൻ കേട്ടതാണല്ലോ ….???…

നീ വിഷയം മാറ്റുവൊന്നും വേണ്ട …എന്നെ കൊണ്ടു കടും കൈ ചെയ്യിക്കാതെ നല്ല മാന്യമായിട്ട് ഉള്ള  ഡ്രെസ്സും എടുത്തിട്ടൊണ്ട് വരാൻ നോക്കടി മെനകെട്ടവളേ ….
അയാൾ പിന്നെ അവിടെ നിന്നില്ല …വേഗം താഴേക്ക് ഇറങ്ങി പോയി …

ഇതിപ്പോ എനിക്കണോ അങ്ങേർക്കാണോ പ്രാന്ത് ആയതു ????
ഉണ്ണി ….??ഈ പേര് ഞാൻ എവിടെയോ ????

ആ എന്തേലും ആകട്ട് …മല പോലെ പോയിട്ട് എലി പോലെ വരേണ്ട അവസ്ഥ ആയല്ലോ ഈശ്വര പിന്നേം .കടുവേടെ മുന്നിൽ പെടുമ്പോ ധൈര്യം എല്ലാം ചോർന്നു പോവണല്ലോ ?????…
അവള് വേഗം നല്ല കുട്ടി ആയിട്ട് നീറ്റ് ആയി ഡ്രസ്സ്‌ ചെയ്തു വന്നു …..

അപ്പൊ അനുസരിക്കാൻ ഒക്കെ മേഡത്തിനു അറിയാം അല്ലേ …???

74 Comments

  1. ?????????

    1. Mone സൂരജേ ❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  2. കർണ്ണൻ

    CONTINUE DEAR

Comments are closed.