ഹൃദയരാഗം 3 [Achu Siva] 577

അവൾ തലമുടിയിലൊക്കെ പിടിച്ചു കറക്കി ശ്രദ്ധിക്കാത്ത മട്ടിലാണ് നിൽക്കുന്നത് …വിനയ് അവളെ സൂക്ഷിച്ചു നോക്കി …അന്ന് വിവാഹത്തിന് താൻ കെട്ടിയ താലി മാലയും മോതിരവും മാത്രമേ അവൾ ഇട്ടിട്ടുള്ളു …

നിന്റെ ഒർണമെന്റ്സ് ഒക്കെ  എവിടെ ..?

അത് ഇട്ട് തന്നവർ തന്നെ അന്ന് വൈകിട്ട് വന്നപ്പോ ഊരി എടുത്തോണ്ട് പോയി …അവൾ എന്തോ വലിയ കാര്യം പറയണ പോലെ പറഞ്ഞു ..

ഹും …എന്നിട്ട് അഹങ്കാരം ഇതൊന്നുമല്ലല്ലോ ..കാൽകാശിനു ഉള്ള വകയില്ല ..എന്നാലും പറയുന്നത് ഏതോ കൊമ്പത്തെ ആണെന്നാണ്  …

അതേ ഞാൻ ജനിച്ചത്  കുപ്പത്തൊട്ടിയിൽ ഒന്നുമല്ല …നിങ്ങളെക്കാൾ എല്ലാം കൊണ്ടും  യോഗ്യനായ ഒരു അച്ഛന്റെ മകളായിട്ടു തന്നെയാ ..പിന്നെ ഇപ്പോ എനിക്കൊരു മോശം അവസ്ഥ വന്നെന്നു കരുതി കൂടുതൽ താഴ്ത്തി കെട്ടുവൊന്നും വേണ്ട …എല്ലാർക്കും കാണും ലൈഫിൽ ഉയർച്ചയും താഴ്ച്ചയും ഒക്കെ …??

എവിടെ എന്നിട്ട് ഉയർച്ച എവിടെ ?

അത് …അത് പിന്നെ …അതൊക്കെ വന്നോളും ..അല്ലേലും എനിക്ക് അവരു തരുന്ന ഒരു സാധനോം വേണ്ട …

പോകാൻ ഒരു ഇടം ഇല്ലാതെ മേലോട്ടും നോക്കി നിന്നപ്പോ കുറച്ചു നാളെങ്കിൽ കുറച്ചു നാൾ അവരല്ലെടി നിന്നേ സംരക്ഷിച്ചതു …മനുഷ്യരായാൽ അല്പം നന്ദി എന്ന് പറയുന്ന സാധനം വേണം …അല്ല ഞാൻ ഇത് ആരോടാ ഈ പറയുന്നത് …നീ ഒന്നും ഒരിക്കലും നന്നാവാൻ പോകുന്നില്ല ..

നിങ്ങൾ എന്നോട് മിണ്ടാനെ വരണ്ട …

ആ വരുന്നില്ല …ഇപ്പൊ നീ പോയി റെഡി ആയിട്ട് വാ …നമുക്ക് ഒന്ന് പുറത്ത് പോയിട്ടു വരാം …

എന്ത് കാര്യത്തിന് ?

അതൊന്നും നീ അറിയണ്ട …പറഞ്ഞത് അങ്ങ് കേട്ടാൽ മതി …

എനിക്കെങ്ങും വയ്യ നിങ്ങടെ കൂടെ വരാൻ ..

നിന്നോട്  വരണമേ എന്ന് അപേക്ഷിച്ചതല്ല …മര്യാദക്ക് ഒരുങ്ങി കെട്ടി വരാൻ ആണ് പറഞ്ഞത് …വേഗം പോയിട്ട് വാടി ???…..കാലകേയ ഗർജ്ജനം ….പിന്നെ അവൾ അവിടെ നിന്നില്ല ?‍♀️?‍♀️?‍♀️?‍♀️?‍♀️ഒറ്റ ഓട്ടത്തിന് റൂമിലെത്തി …

ഇങ്ങേരു എന്റെ പുക കണ്ടിട്ടേ അടങ്ങൂന്ന തോന്നണേ …ഛെ എന്റെ ഒരു നമ്പറും അങ്ങോട്ട് ഏൽക്കുന്നില്ലല്ലോ …പറതരുത് വാസുകി …പറതരുത് …
പുറത്ത് പോകാതിരിക്കാൻ എന്തെങ്കിലും ഒരു വഴി കണ്ടു പിടിക്കണമല്ലോ ….????

Idea ?????

74 Comments

  1. ?????????

    1. Mone സൂരജേ ❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  2. കർണ്ണൻ

    CONTINUE DEAR

Comments are closed.