ഹൃദയരാഗം 3 [Achu Siva] 577

അതിനു ഈ ജന്മം മുഴുവൻ ഞാൻ നിങ്ങടെ കൂടെ കാണുമെന്നു ആര് പറഞ്ഞു …ഞാൻ നിങ്ങളെ divorce ചെയ്തു പോകും നോക്കിക്കോ ???

അവളുടെ ആ പറച്ചിലിന് വിനയ് ഒന്നും മറുപടി പറഞ്ഞില്ല …..

അങ്ങനെ വൈകുന്നേരം  അയപ്പഴത്തേക്കും അവർ തിരികെ വീട്ടിൽ വന്നു …ശാരദാമ്മ അപ്പോളേക്കും അവരുടെ വീട്ടിലേക്ക് പോയിട്ടുണ്ടായിരുന്നു …

അവർ രണ്ടും റൂമിലേക്ക്‌ ചെന്ന് കയറി …
വാസുകിയ്ക്കു കുറെയധികം ഡ്രെസ്സുകളും വാങ്ങിച്ചിട്ടുണ്ടായിരുന്നു …അവൾ ആ കവർ എല്ലാം കൂടെ ബെഡിലേക്കു ഇട്ടു …

ഇനി നിന്നേം കൊണ്ടു എവിടേലും പോകുമ്പോ ഒരു ലോറി പിടിച്ചു പോകണം …ഹോ മനുഷ്യരായാൽ ഇങ്ങനേം ഉണ്ടോ ഒരു ആക്രാന്തം …വിനയ് താടിക്കു കൈയും കൊടുത്ത് പറഞ്ഞു …

ഞാൻ ആവശ്യപ്പെട്ടോ മനുഷ്യാ എന്നേം കൊണ്ടു പോയി ഇതൊക്കെ മേടിക്കണമെന്നു …ഏ….ഏ…ഏ…….????നിങ്ങള് ഇവിടുന്നു വലിയ ആളു കളിച്ചല്ലേ എന്നേം കൊണ്ടു പോയത് …

അതിപ്പോ ആന കരിമ്പും കാട്ടിൽ കയറുന്നത് പോലെ ആണെന്ന് ഇപ്പഴല്ലേ അറിഞ്ഞത് …ഇന്നത്തോടെ നിർത്തി …?????

വാസുകി ഒർണമെന്റ്സ് ബോക്സ്‌ എല്ലാം കൂടി അലമാരയിൽ വെക്കാനായി അത് തുറന്നു ….ശേ കീ എവിടെ …അവൾ തുണിക്ക് ഇടയിലെല്ലാം കിടന്നു തപ്പി …അപ്പോളാണ് തുണികൾക്കിടയിൽ ഒരു കവർ അവളുടെ കൈയിൽ ഉടക്കിയത് …അവൾ അത് കൈയിൽ എടുത്തു ….

74 Comments

  1. ?????????

    1. Mone സൂരജേ ❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  2. കർണ്ണൻ

    CONTINUE DEAR

Comments are closed.