ഹൃദയരാഗം 3 [Achu Siva] 577

ഹൃദയരാഗം 3

Author : അച്ചു ശിവ

 

ഈ ലോകത്തുള്ള തെറി മുഴുവൻ വിനയ് നെ ഓർത്തു സ്മരിച്ചു കൊണ്ടു റൂമിൽ ബെഡിൽ ഇരിക്കുകയാണ് നമ്മുടെ വാസുകി …

എന്നെ കൊണ്ടു ആ തള്ളയോട് മാപ്പ് പറയിച്ചിരിക്കുന്നു …ഈ വാസുകി ആരാണെന്നു തനിക് ഞാൻ കാണിച്ചു തരാടോ ….വിനയ് ..ഹും കുനയ് …അങ്ങേർക്കു ഇടാൻ പറ്റിയ പേര് തന്നെ  ??    .
വെല്ല  കാലകേയൻ എന്ന് മറ്റോ ഇട്ടിരുന്നെങ്കിൽ നല്ല മാച്ച് ആയിരുന്നേനേം ….
ഹൂ കലിപ്പ് തീരണില്ലല്ലോ …
മുരടൻ .മൊശകോടൻ ,മത്തകണ്ണൻ ,ചൊറിത്തവള,മരഭൂതം ….???

കഴിഞ്ഞോ ?????

ഇല്ല …മൂന്നാലെണ്ണം കൂടി ബാക്കി ഉണ്ട്?? ….
പറഞ്ഞു കഴിഞ്ഞതിനു ശേഷമാണ് അവൾ ഡോറിൽ ചാരി നിൽക്കണ ആളെ കണ്ടത് …അബദ്ധം പറ്റിയ പോലെ അവൾ അവിടെ നിന്നും എഴുനേറ്റു ….

വാസുകി ,എനിക്ക് നിന്നോട് അല്പം സംസാരിക്കാൻ ഉണ്ട് …

എനിക്ക് ഒന്നും കേൾക്കാൻ ഇല്ല …

കേട്ടെ പറ്റു …?

അവള് മുഖം തിരിച്ചു ഇരുന്നു …

നോക്ക് വാസുകി ,നിനക്ക് എന്നോട് എന്തെങ്കിലും ദേഷ്യമോ വെറുപ്പോ ഉണ്ടെങ്കിൽ അതെന്നോട് കാണിക്കണം ….അല്ലാതെ നിന്റെ അമ്മയേക്കാൾ പ്രായമുള്ള ആ സ്ത്രീയോടല്ല ഇങ്ങനെയൊന്നും പെരുമാറേണ്ടത് ….അവർ നിന്നോട് എന്ത് ദ്രോഹം ചെയ്തു …ഒരു പരിധി വരെ ഒക്കെ ആവാം …അങ്ങ് ഓവർ ആകരുത് ഒന്നും …ഒരു അമ്മയുടെ വില മറ്റാരേക്കാളും നിനക്ക് മനസ്സിലാക്കേണ്ടതാണ് …ഇതൊക്കെ കാണുമ്പോ നീ സ്വന്തം പെറ്റമ്മയേ പോലും സ്നേഹിച്ചിരുന്നതായി അഭിനയിക്കുകയായിരുന്നു എന്ന് എനിക്ക്  തോന്നി പോവാ …

ഇത് കേട്ടു അവൾ അയാളെ ദേഷ്യത്തോടെ തുറിച്ചു നോക്കി …

നീ നോക്കി പേടിപ്പിക്കുവോന്നും വേണ്ട …നിന്റെ പ്രവൃത്തികൾ കണ്ടാൽ ഇങ്ങനെ ഒക്കെ പറയാനെ കഴിയു ….അത് കൊണ്ടു ഇനിയെങ്കിലും …ഇനിയെങ്കിലും എന്നെ കൊണ്ടു ഈ വിധം പറയിപ്പിക്കാൻ നീ അവസരം ഉണ്ടാക്കരുത് …മനസ്സിലായോ ??

ഉം ….

എന്ത് കും ???

മനസ്സിലായെന്നു ….

74 Comments

  1. ?????????

    1. Mone സൂരജേ ❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  2. കർണ്ണൻ

    CONTINUE DEAR

Comments are closed.